- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാഹോദര്യത്തോടെ ഇസ്ലാഹി സെന്റർ പെരുന്നാൾ ആഘോഷിച്ചു
കുവൈത്ത് :കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിവിധ പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചു. ബന്ധങ്ങളെ കൂടുതൽ ശക്തിയോടെ സുദൃഢമാക്കാനും ഇന്നത്തെ അശാന്തി നിറഞ്ഞ മേഖലകളെ കണ്ടെത്തി യുക്തമായി സമീപിച്ച് സാഹോദര്യവും സംസ്‌കരണവും സ്ഥാപിക്കാൻ സമൂഹം തയ്യാറാവണമെന്ന് ഖതീബുമാർ സൂചിപ്പിച്ചു. മലയാളം ഖുതുബ നടക്കുന്ന സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. സബാഹിയ്യ ത്വിഫ്‌ല അസ്സഹബി പള്ളിയിൽ ആദിൽ സലഫിയും ജഹ്‌റ അൽ മുഅ്തസിം പള്ളിയിൽ മൗലവി അബ്ദുല്ല കാരകുന്നും മങ്കഫിലെ ഫഹദ് മബ്ഗൂത് പള്ളിയിൽ മൗലവി അബ്ദുന്നാസറും നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
കുവൈത്ത് :കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിവിധ പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്‌കാരം സംഘടിപ്പിച്ചു. ബന്ധങ്ങളെ കൂടുതൽ ശക്തിയോടെ സുദൃഢമാക്കാനും ഇന്നത്തെ അശാന്തി നിറഞ്ഞ മേഖലകളെ കണ്ടെത്തി യുക്തമായി സമീപിച്ച് സാഹോദര്യവും സംസ്‌കരണവും സ്ഥാപിക്കാൻ സമൂഹം തയ്യാറാവണമെന്ന് ഖതീബുമാർ സൂചിപ്പിച്ചു.
മലയാളം ഖുതുബ നടക്കുന്ന സാൽമിയയിലെ അബ്ദുല്ല അൽ വുഐബ് പള്ളിയിൽ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി.
സബാഹിയ്യ ത്വിഫ്‌ല അസ്സഹബി പള്ളിയിൽ ആദിൽ സലഫിയും ജഹ്‌റ അൽ മുഅ്തസിം പള്ളിയിൽ മൗലവി അബ്ദുല്ല കാരകുന്നും മങ്കഫിലെ ഫഹദ് മബ്ഗൂത് പള്ളിയിൽ മൗലവി അബ്ദുന്നാസറും നേതൃത്വം നൽകി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
Next Story