കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് റാഫി (തലശ്ശേരി), ജനറൽ സെക്രട്ടറിയായി അഹ്മദ് കുട്ടി (കണ്ണൂർ), ട്രഷറായി അബ്ദുൽ സലാം തൃശൂർ എന്നിവരെയാണ് തെരെഞ്ഞെടുത്തത്.

മറ്റു ഭാരവാഹികൾ മുഹമ്മദ് മേപ്പയ്യൂര് (വൈസ് പ്രസിഡന്റ്), അബ്ദുറഹീം (ഓർഗനൈസിങ് സെക്രട്ടറി), കെ.അഷ്‌റഫ് മേപ്പയ്യൂർ (ദഅ്വ), നവാസ് തിരുവനന്തപുരം (പബ്ലിക്കേഷൻ), ഹാഷിം (ഖ്യു.എൽ.എസ്), പി.കെ റഫീഖ് (വെളിച്ചം), എൻജി. ഫിറോസ് ചുങ്കത്തറ (ഹജ്ജ് ഉംറ), ശാക്കിര് ഫാറൂഖി (ക്രിയേറ്റീവ്).

കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി മിർസാദ് വെങ്ങാട്, നജീബ് സ്വലാഹി, ഫിറോസ് ചുങ്കത്തറ, മനാഫ് മാത്തോട്ടം, പി.സി ഷർഷാദ് പുതിയങ്ങാടി, ഫൈസല് വടകര, ഷഹീല് മാത്തോട്ടം എന്നിവരെയും തെരെഞ്ഞെടുത്തു. ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ അബ്ദുല് അസീസ് സലഫി, എന്ജി. അന് വര് സാദത്ത് എന്നിവർ നിയന്ത്രിച്ചു. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.