കെ.കെ.എം.എ രക്ഷാധികാരിയും, സാമൂഹിക പ്രവർത്തകനും പൗരപ്രമുഖനുമായ സഗീർ തൃക്കരിപ്പൂരിന്റെ നിര്യാണത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ അനുശോചിച്ചു. അസാമാന്യ നേതൃപാടവവും ആസൂത്രണ മികവും പൊതു സമ്മതനും കുവൈത്തിലെ നിരവധി സംഘടനകൾക്ക് മാതൃകയുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. നാലു പതിറ്റാണ്ടായി കുവൈത്തിലെ സാംസ്‌കാരിക സാമൂഹിക മേഖലകളിൽ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർക്ക് സഹായവുമായി മുമ്പിൽ തന്നെയുണ്ടായിരുന്നു. മലയാളി സമൂഹത്തിന്റെ തീരാ നഷ്ടമായ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു.