കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിക്കുന്ന ചലനം ത്രൈമാസ ക്യാംപയിൻ വെള്ളിയാഴ്ച ആരംഭിക്കും. ഒക്ടോബർ 13 വരെ നീണ്ടു നിൽക്കുന്ന ക്യാംപയിൻ കാലയളവിൽ യൂണിറ്റ് കൺവെൻഷൻ, ലീഡേഴ്‌സ് വിസിറ്റ്, സ്‌ക്വോഡ് വർക്ക്, ഏരിയ സമ്മേളനങ്ങൾ, ഖ്യു.എച്ച്.എൽ.എസ് ആൻഡ് വെളിച്ചം പ്രചരണം, കുടുംബ സംഗമങ്ങൾ, ടേബിൽടോക്ക് തുടങ്ങി വിവിധ പരിപാടികൾക്ക് രൂപം നൽകി.

ഫർവാനിയ ഏരിയ സമ്മേളനം ജൂലൈ 28 നും അഹ്മദി ഏരിയ സമ്മേളനം ഓഗസ്റ്റ് 11 നും ഹവല്ലി ഏരിയ സമ്മേളനം ഓഗസ്റ്റ് 25 നും നടക്കും. പി.വി അബ്ദുൽ വഹാബ്, അബ്ദുൽ അസീസ് സലഫി, മനാഫ് മാത്തോട്ടം, മുഹമ്മദ് അലി വേങ്ങര, യൂനുസ് സലീം, എൻജി. മുഹമ്മദ് അഷ്‌റഫ് മൂവാറ്റുപ്പുഴ, എൻജി. അൻവർ സാദത്ത്, എൻജി. മുഹമ്മദ് ഹുസൈൻ, എൻജി. ഫിറോസ് ചുങ്കത്തറ, ആദിൽ സലഫി എന്നിവരടങ്ങിയ ക്യാംപയിൻ കമ്മിറ്റി രൂപീകരിച്ചു.
ഐ.ഐ.സി ജലീബ് ഓഫീസിൽ നടന്ന എക്‌സ്‌ക്യുട്ടീവ് യോഗത്തിൽ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ എൻജി. അൻവർ സാദത്ത് സ്വാഗതവും സി.വി അബ്ദുല്ല നന്ദിയും പറഞ്ഞു