കുവൈത്ത്:  ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ബലിപ്പെരുന്നാളിനോടനുബന്ധിച്ച് വഫ്രയിലെ ഇൻഡോർ ഔഡ് ടോർ ഫാമിൽ സംഘടിപ്പിച്ച ഈദ് മർഹയിൽ 130 പോയിന്റുമായി അഹ്മദി ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 110 പോയിന്റുമായി ജലീബ് ഹസ്സാവിയ ഏരിയ രണ്ടും 100 പോയിന്റുമായി സാൽമിയ ഏരിയ മൂന്നും സ്ഥാനങ്ങൾ നേടി. ഫർവാനിയ ഏരിയക്കാണ് നാലാം സ്ഥാനം. ഫുട്‌ബോൾ, വോളിബോൾ, ക്രിക്കറ്റ്, വടംവലി, ക്വിസ്സ് തുടങ്ങി വൈവിധ്യമായ മത്സരങ്ങളാണ് നടന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരുന്നു.

മത്സരങ്ങൾക്ക് ഫൈസൽ വടകര, നഹാസ് മങ്കട, ടി.എം.എ റഷീദ്, ബദറുദ്ധീൻ പുളിക്കൽ, അൻവർ, അഫ്‌സൽ, ശിഹാബ് മദനി, നിഷിദ റഷീദ്, ഷഹർബാൻ മുഹമ്മദ് ബേബി, ബേബി സിദ്ധീഖ് തുടങ്ങിയവർ നേതൃത്വം നൽകി. സയ്യിദ് അബ്ദുറഹിമാൻ ജുമുഅഃ ഖുതുബ നിർവ്വഹിച്ചു.

വിജയികൾക്കുള്ള സമ്മാനങ്ങൾ ഐ.ഐ.സി പ്രസിഡന്റ് എഞ്ചി. അൻവർ സാദത്ത്, ആക്റ്റിങ് ജനറൽ സെക്രട്ടറി യൂനുസ് സലീം, മുഹമ്മദ് അരിപ്ര, അബ്ദുല്ലത്തീഫ് പേക്കാടൻ, മുഹമ്മദ് ബേബി, സയ്യിദ് അബ്ദുറഹിമാൻ എന്നിവർ വിതരണം ചെയ്തു.