കുവൈത്ത്: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാറിന്റെ ഭാഗമായി 'വിഷ്വൽ ആർക്കേഡ് ' ചതുർദിന എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 മുതൽ 26 വരെ ഫർവാനിയ ഗാർഡനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് എക്‌സിബിഷൻ നടക്കുന്നത്.

'ഇസ് ലാം നിർഭയത്വത്തിന്റെ മതം' എന്ന തലക്കെട്ടിൽ നടക്കുന്ന സെമിനാറിന്റെ കീഴിൽ നടക്കുന്ന എക്‌സിബിഷനിൽ 'പരലോകം - സത്യമോ മിഥ്യയോ ?', 'ഇസ്ലാം നിർഭയത്വത്തിന്റെ മതം' തുടങ്ങി വിവിധങ്ങളായ പവിലിയനുകൾ ഉണ്ടാവും.

മതം, ശാസ്ത്രം, ചരിത്രം തുടങ്ങിയവയുടെ പ്രാമാണിക പിൻബലത്തിൽകണ്ടും കേട്ടും വായിച്ചും ചോദിച്ചും അന്വേഷിക്കാനും അറിയാനുമുള്ള ഒരു വ്യത്യസ്ത അവസരമാണ് 'വിഷ്വൽ ആർക്കേഡ്' മുന്നോട്ട് വക്കുന്നത്.സംശയങ്ങളകറ്റാനും തെറ്റിദ്ധാരണകൾ തിരുത്താനും
അറിഞ്ഞവ പങ്കുവെക്കാനുംആശയങ്ങളോട് സംവദിക്കാനുമൊക്കെയായി ഈ സംരംഭത്തെ ജനങ്ങൾ കാണണമെന്നും സംഘാടകർ പറഞ്ഞു.

കുവൈത്തിലുള്ള മുഴുവൻ മലയാളി സഹോദരങ്ങൾക്കും ഈ പ്രദർശനം തികച്ചും സൗജന്യമായി സന്ദർശിക്കാൻ അവസരം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

എക്‌സിബിഷൻ ഓർഗനൈസിങ് കമ്മറ്റി യോഗം ഇസ്ലാമിക് സെമിനാർ കൺവീനർ സുനാഷ് ശുക്കൂർ ഉത്ഘാടനം ചെയ്തു. വകുപ്പ് ചെയർമാൻ ഹാറൂൻ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അസ്ഹർ അത്തേരി സ്വാഗതവും സ്വാലിഹ് സുബൈർ നന്ദിയും പറഞ്ഞു