കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.എൻ.എം) സംയുക്തമായി ഫെബ്രുവരി 10 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന കുവൈത്ത് ഐക്യ സമ്മേളന പ്രചരണത്തിന്റെ പോസ്റ്റർഡേ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടത്തും.

ഐക്യ സമ്മേളനത്തിന്റെ പ്രചരണോദ്ഘാടനം ഇസ്മായിൽ കുട്ടി മദനി സമ്മേളന പോസ്റ്റർ അബൂബക്കർ വടക്കാഞ്ചേരിക്ക് നൽകി നിർവ്വഹിച്ചു.വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ ഹമീദ്, അബൂബക്കർ വടക്കാഞ്ചേരി, അബ്ദുറഹിമാൻ അടക്കാനി, സിദ്ധീഖ് മദനി, എഞ്ചി. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു.