ഫഹാഹീൽ : കുവൈറ്റ് കേരളാ ഇസ് ലാഹി സെന്റർ ഇസ് ലാം നിർഭയത്വത്തിന്റെ മതം എന്ന തലകെട്ടോ ടു കൂടി ഫെബ്രുവരി 23 മുതൽ 26 വരെ ഫർവാനിയയിൻ സംഘടിപ്പിക്കുന്ന നാലാം ഇസ്ലാമിക് സെമിനാർ ന്റെ ഭാഗമായി ഫഹാഹീൽ ഗാലക്‌സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യൂനിറ്റ് പ്രചരണ സമ്മേളനം സബാഹിയ ഇഹ്യാ തുറാസ് അൽ ഇസ് ലാമി മുദീർ അബ്ദുള്ള സാലം അശ്ക ലാൻ ഉൽഘാടനം ചെയ്തു.

അശ്കർ സ്വലാഹി അദ്ധ്യക്ഷനായിരുന്നു ഇസ് ലാഹി സെന്റർ പ്രസിഡന്റെ പിഎൻ അബ്ദുൽ ലത്തീഫ് മദനി ഇസ്ലാമിക് സെമിനാർ പരിചയപ്പെടുത്തി. .സെമിനാറിന്റെ ഭാഗമായി പുറത്തിറക്കിയ കൂപ്പൺ സെന്റർ പ്രസിഡന്റെ പി എൻ അബ്ദുൽ ലത്തീഫ് മദനിയിൽ നിന്നും ഫൈസൽ മണിയൂർ ഏറ്റവാങ്ങി , മെമെൻ റ്റോസ് ഷലീക്ക് ഏറ്റുവാങ്ങി.

റിയാസ് സ്വലാഹി മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി അബ്ദുൽ ജലാൽ , ഹിദാസ് എന്നിവർ സംസാരിച്ചു . അനിലാൽ ആസാദ് സ്വാഗതവും ഷഫീഖ് പുളിക്കൽ നന്ദിയും പറഞ്ഞു