മംഗഫ് : കുവൈറ്റ് കേരളാ ഇസ് ലാഹി സെന്റർ ഇസ് ലാം നിർഭയത്വത്തിന്റെ മതം എന്ന തലകെട്ടോടു കൂടി ഫെബ്രുവരി 23 മുതൽ 26 വരെ ഫർവാനിയയിൻ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാർ ന്റെ ഭാഗമായി മംഗഫ് നജാത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ യൂനിറ്റ് പ്രചരണ സമ്മേളനം സംഘടിപ്പിച്ചു.

പി എൻ അബ്ദുൽ ലത്തീഫ് മദനി സെമിനാർ പരിചയപ്പെടുത്തി യൂനിറ്റ് പ്രസിഡന്റെ അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു സമീർ ശിവൻകുട്ടി പ്രബന്ധ അവതരണം നടത്തുകയും ചൈതു മുസ്തഫ സക്കാഫി അൽ കാമിലി മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി.

കൂപ്പൺ ഉൽഘാടനം അഷ്‌കർ സ്വലാഹി സാദിഖ് നു നൽകി നിർവ്വഹിച്ചു. മെമെൻ റ്റോസ് ടി പി അൻവർ യൂസഫ് നു നൽകി നിർവ്വഹിച്ചു. ബാബു ശിഹാബ് , അൻസാർ അത്തേരി എന്നിവർ സംസാരിച്ചു. മൂസ്സ സി സ്വാഗതവും നൈസാം നന്ദിയും പറഞ്ഞു