- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് ഇസ്ലാഹി ഐക്യ സമ്മേളനം; ഒരുക്കങ്ങൾ പൂർത്തിയായി
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി), കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) കെ.എൻ.എം സംയുക്തമായി സംഘടിപ്പിക്കുന്ന കുവൈത്ത് ഐക്യ സമ്മേളനത്തിന്റെ ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഫെബ്രുവരി 10 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ധീൻ മദനി, കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്‌ബർ എന്നീ പണ്ഡിതരും ഔക്കാഫ് അറബി പ്രതിനിധികളും മറ്റുപ്രമുഖരും പങ്കെടുക്കും. സംഗമത്തിൽ ഇസ്ലാഹി സെന്ററിന്റെ പുതിയ സാരഥികളെ പ്രഖ്യാപിക്കുകയും സംഘടന ലോഗോ പ്രകാശനവും ഉണ്ടാകും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൺവീനർ ഡോ. അബ്ദുൽ ഹമീദ്, അബ്ദുറഹിമാൻ അടക്കാനി, അബൂബക്കർ സിദ്ധീഖ് മദനി, എഞ്ചി. അൻവർ സാദത്ത്, എഞ്ചി. അഷ്‌റഫ്, അബ്ദുൽ അസീസ് സലഫി, ജാസിർ പുത്തൂർ പള്
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി), കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) കെ.എൻ.എം സംയുക്തമായി സംഘടിപ്പിക്കുന്ന കുവൈത്ത് ഐക്യ സമ്മേളനത്തിന്റെ ഒരുക്കം പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഫെബ്രുവരി 10 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ധീൻ മദനി, കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്‌ബർ എന്നീ പണ്ഡിതരും ഔക്കാഫ് അറബി പ്രതിനിധികളും മറ്റുപ്രമുഖരും പങ്കെടുക്കും. സംഗമത്തിൽ ഇസ്ലാഹി സെന്ററിന്റെ പുതിയ സാരഥികളെ പ്രഖ്യാപിക്കുകയും സംഘടന ലോഗോ പ്രകാശനവും ഉണ്ടാകും.
സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കൺവീനർ ഡോ. അബ്ദുൽ ഹമീദ്, അബ്ദുറഹിമാൻ അടക്കാനി, അബൂബക്കർ സിദ്ധീഖ് മദനി, എഞ്ചി. അൻവർ സാദത്ത്, എഞ്ചി. അഷ്‌റഫ്, അബ്ദുൽ അസീസ് സലഫി, ജാസിർ പുത്തൂർ പള്ളിക്കൽ, മനാഫ് മാത്തോട്ടം, മുഹമ്മദ് അലി, അയ്യൂബ് ഖാൻ, ഷബീർ കൊല്ലം, പി.വി അബ്ദുൽ വഹാബ്, സുനിൽ ഹംസ എന്നിവർ സംസാരിച്ചു.