കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ, കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.എൻ.എം) സംയുക്തമായി സംഘടിപ്പിക്കുന്ന കുവൈത്ത് ഐക്യ സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

സമ്മേളനത്തിൽ ഡോ. അബ്ദുൽ മുഹ്‌സിൻ സബൻ (ശരീഅ കേളേജ്), റൂമി മത്വർ അറൂമി (മുദീർ, മസ്ജിദുൽ കബീർ), യൂസുഫ് ശുഐബ് (ഔക്കാഫ് മന്ത്രാലയം), കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ധീൻ മദനി, കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) അസി. സെക്രട്ടറി ഹനീഫ കായക്കൊടി, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്‌ബർ, മുഹമ്മദ് അലി (മസ്ജിദുൽ കബീർ) തുടങ്ങി പ്രമുഖരും വിവിധ സംഘടന പ്രതിനിധികളും പങ്കെടുക്കും.

സംഗമത്തിൽ വച്ച് സംഘടനയുടെ പേര്, ഭാരവാഹികൾ എന്നിവയുടെ പ്രഖ്യാപനവും വെളിച്ചം ഖുർആൻ വിജ്ഞാന പരീക്ഷയുടെ പ്രകാശനവും ഉണ്ടാകും. സമ്മേളന നഗരിയിലേക്ക് കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 96652669, 66171195, 99060684, 50157747, 97228093.

അതിഥികളായ എം.എം അക്‌ബർ, ഹനീഫ കായക്കൊടി എം.സ്വാലാഹുദ്ധീൻ മദനി എന്നിവർ കുവൈത്തിലെത്തി.