കുവൈത്ത് : കേരള മുസ്ലിം ചരിത്രത്തിലെ നിർണായക വഴിത്തിരിവായ മുജാഹിദ് ഐക്യത്തിന്റെ പാശ്ചാതലത്തിൽ കുവൈത്തിലും പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റായി എം ടി മുഹമ്മദ് (താനൂർ), ജനറൽ സെക്രട്ടറിയായി അബ്ദുൽ ഹമീദ് (കൊടുവള്ളി), ട്രഷറായി ജസീർ (പുത്തൂർപള്ളിക്കൽ) എന്നിവരെ തെരെഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാർ (അബ്ദുറഹിമാൻ അടക്കാനി, സ്വാലിഹ് വടകര, വി.എ മൊയ്തുണ്ണി, അബൂബക്കർ സിദ്ധീഖ് മദനി), സെക്രട്ടറിമാർ (എഞ്ചി. അൻവർ സാദത്ത്, സി.വി അബ്ദുല്ല), ഓർഗനൈസിങ് സെക്രട്ടറിമാർ (എഞ്ചി. അഷ്‌റഫ്, പി.വി അബ്ദുൽ വഹാബ്, യൂനുസ് സലീം), ഉപദേശക സമിതി ചെയർമാൻ (ഇബ്രാഹിം കുട്ടി സലഫി), ഉപദേശക സമിതി വൈസ് ചെയർമാൻ (അബൂബക്കർ വടക്കാഞ്ചേരി), ഉപദേശക സമിതി അംഗങ്ങൾ (മൊഹിയുദ്ധീൻ മൗലവി, എൻ.കെ മുഹമ്മദ്, എഞ്ചി. അബ്ദുല്ലത്തീഫ്.സി.കെ, ഹൈദർ പാഴേരി, എഞ്ചി. മുഹമ്മദ് ശാദുലി, ടി.കെ ഇബ്രാഹിം, അബ്ദുറഹിമാൻ സ്വലാഹി, അഹ്മദ് കുട്ടി സാൽമിയ).

മറ്റു വകുപ്പുകളും സെക്രട്ടറിമാരും അസിസ്റ്റന്റ് സെക്രട്ടറിമാരും യഥാക്രമം; ദഅ്വ (അബ്ദുൽ അസീസ് സലഫി, ആദിൽ സലഫി), ഔക്കാഫ് (മുഹമ്മദ് അലി വേങ്ങര, മുഹമ്മദ് റഫീഖ് കൊയിലാണ്ടി), ഐ.ടി (നാസർ ഇഖ്ബാൽ, സഅദ് കെ.സി), പബ്ലിക്കേഷൻ (സുനിൽ ഹംസ, ടി.എം അബ്ദുൽ റഷീദ്), മീഡിയ (യൂ.പി മുഹമ്മദ് ആമിർ, ഫഹദ് പട്ടേൽത്താഴം), വെളിച്ചം (മനാഫ് മാത്തോട്ടം, വീരാൻ കുട്ടി സ്വലാഹി), നിച്ച് ഓഫ് ട്രൂത്ത് (സയ്യിദ് അബ്ദുറഹിമാൻ, സകരിയ്യ മൻസൂർ), ഫിനാൻസ് (അബ്ദുല്ലത്തീഫ് പേക്കാടൻ), ഹജ്ജ് ആൻഡ് ഉംറ (അയ്യൂബ് ഖാൻ, ശാഹിദ് കണ്ണേത്ത്), ക്രിയേറ്റീവ് (ഷാനവാസ് കൊല്ലം, എൻ.കെ അബ്ദുറഹീം), വിദ്യാഭ്യാസം (എഞ്ചി. ഹുസൈൻ, മുഹമ്മദ് ബേബി), സോഷ്യൽവെൽഫയർ (എഞ്ചി. ഉമ്മർകുട്ടി, ടി.പി നൗഷാദ്), ഖ്യു.എച്ച്.എൽ.എസ് (ഹാരിസ് മങ്കട, അഹ്മദ് പൊറ്റയിൽ), എംപ്ലോയ്‌മെന്റ് (താജുദ്ധീൻ നന്തി, ഷബീർ കൊയിലാണ്ടി), ലൈബ്രറി (അബ്ദുല്ല കാരക്കുന്ന്, സഅദ് കടലൂർ), അൽഫുർഖാൻ (മുഹമ്മദ് അരിപ്ര, അബ്ദുൽഗഫൂർ ഫറോഖ്).

കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ധീൻ മദനി അബ്ബാസിയ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഐക്യസമ്മേളനത്തിൽവച്ച് സംഘടനയുടെ പേരും ഭാരവാഹികളെയും പ്രഖ്യാപിച്ചത്.