- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് കേരള ഇസ് ലാഹി സെന്റർ പ്രവാസി നേതൃസംഗമം സംഘടിപ്പിച്ചു
ഫർവാനിയ :കുവൈറ്റ് കേരള ഇസ് ലാഹി സെന്റർ 'ഇസ് ലാം നിർഭയത്വത്തിന്റെ മതം' എന്ന തലകെട്ടോടുകൂടി കുവൈറ്റ് ഔഖാഫ് മന്ത്രിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ഇസ് ലാമിക് സെമിനാറിന് മുന്നോടിയായി പ്രവാസി മലയാളി നേതൃസംഗമം ഫർവാനിയ അൽഹിക്മ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഇസ് ലാമിനെപ്പറ്റി തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇസ് ലാമിന്റെ യഥാർത്ഥ സന്ദേശം പൊതു സമൂഹത്തിന് പരിചയപ്പെടുത്താനും ആനുകാലിക സാമൂഹിക സാഹചര്യങ്ങളെ ഇസ് ലാമിക വീക്ഷണത്തിൽ വിലയിരുത്തുന്നതിനുമാണ് സെമിനാർ ഊന്നൽ നൽകുന്നതെന്ന് സെമിനാർ പ്രസന്റെഷൻ അവതരിപ്പിച്ചു കൊണ്ട് അശ്‌റഫ് എകരൂൽ വിശദീകരിച്ചു. വിഭാഗീയതകളുടെ മതിൽ കെട്ടുകൾ തീർത്ത് മനുഷ്യമനസ്സുകളിൽ അകൽച്ച സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കൂടിവരുന്ന ആനുകാലിക പാശ്ചാത്തലത്തിൽ മാനവിക മൂല്യങ്ങൾ ഉയർത്തിക്കാട്ടി രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കും നന്മക്കുമായി ജനങ്ങളെ ഒരുമിച്ചു നിർത്താനുതകുന്ന സെഷനുകൾ സെമിനാറിന്റെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ
ഫർവാനിയ :കുവൈറ്റ് കേരള ഇസ് ലാഹി സെന്റർ 'ഇസ് ലാം നിർഭയത്വത്തിന്റെ മതം' എന്ന തലകെട്ടോടുകൂടി കുവൈറ്റ് ഔഖാഫ് മന്ത്രിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ഇസ് ലാമിക് സെമിനാറിന് മുന്നോടിയായി പ്രവാസി മലയാളി നേതൃസംഗമം ഫർവാനിയ അൽഹിക്മ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
ഇസ് ലാമിനെപ്പറ്റി തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇസ് ലാമിന്റെ യഥാർത്ഥ സന്ദേശം പൊതു സമൂഹത്തിന് പരിചയപ്പെടുത്താനും ആനുകാലിക സാമൂഹിക സാഹചര്യങ്ങളെ ഇസ് ലാമിക വീക്ഷണത്തിൽ വിലയിരുത്തുന്നതിനുമാണ് സെമിനാർ ഊന്നൽ നൽകുന്നതെന്ന് സെമിനാർ പ്രസന്റെഷൻ അവതരിപ്പിച്ചു കൊണ്ട് അശ്‌റഫ് എകരൂൽ വിശദീകരിച്ചു. വിഭാഗീയതകളുടെ മതിൽ കെട്ടുകൾ തീർത്ത് മനുഷ്യമനസ്സുകളിൽ അകൽച്ച സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ കൂടിവരുന്ന ആനുകാലിക പാശ്ചാത്തലത്തിൽ മാനവിക മൂല്യങ്ങൾ ഉയർത്തിക്കാട്ടി രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കും നന്മക്കുമായി ജനങ്ങളെ ഒരുമിച്ചു നിർത്താനുതകുന്ന സെഷനുകൾ സെമിനാറിന്റെ കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഗമത്തിൽ പി.എൻ. അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു. ഖലീൽ അടൂർ, ഡോ: അമീർ, സഗീർ തൃക്കരിപ്പൂർ, ഫാറൂഖ് ഹമദാനി , ഷെരീഫ് പി ടി , തോമസ് മാത്യു കടവിൽ , പുരുഷൻ കടലുണ്ടി , സാദിഖലി , സത്താർ കുന്നിൽ , ഹംസ പയ്യന്നൂർ , അഫ്‌സൽ മലബാർ ജൂവലറി, എ എം ഹസ്സൻ എന്നിവർ സംസാരിച്ചു. ടി.പി. അബ്ദുൽ അസീസ് സ്വാഗതവും ടി പി അൻവർ നന്ദിയും പറഞ്ഞു.