- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്ത് കേരളാ ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച ഇസ്ലാമിക് സെമിനാറിന് പ്രൗഢോജ്വല സമാപനം
ഫർവാനിയ (കുവൈത്ത്): ഇസ്ലാം നിർഭയത്വത്തിന്റെ മതം എന്ന പ്രമേയത്തിൽ കുവൈത്ത് കേരളാ ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച ചതുർദിന ഇസ് ലാമിക് സെമിനാർ പ്രൗഢോജ്വലമായി സമാപിച്ചു. തീവ്രവാദവും ഭീകരതയും അശാന്തി വിതക്കുന്ന ലോകത്ത് ഇസ് ലാമിന്റെ സമാധാന സന്ദേശം പരിചയപ്പെടുത്താനും ആനുകാലിക വിഷയങ്ങളെ ഇസ് ലാമിക കാഴ്ചപ്പാടിൽ വിലയിരുത്താനുമുതകുന്ന വിവിധ വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്തു. ഇസ് ലാമിക വിശ്വാസദർശനത്തെ ശാസ്ത്രീയമായി പരിചയ പ്പെടുത്തുന്ന സൈൻസ് വിഷ്വൽ ആർക്കേഡ് എന്ന പ്രദർശനം മത ഭാഷാ വ്യത്യാസങ്ങളില്ലാതെ അനേകമാളുകളെ ആകർഷിച്ചു. വിദ്യാർത്ഥിക ളുടെ എക്‌സിബിഷൻ പവിലിയൻ പ്രത്യേകം ശ്രദ്ധേയമായി. ചെറിയ കുട്ടികൾക്കായി നാലു ദിവസം നീണ്ടുനിന്ന കളിക്കൂട് എന്ന ശില്പശാലക്ക് സാജു ചെംനാട്, ഷഫീഖ് അരീക്കോട്, ഫൈസാദ് സ്വലാഹി, അംജദ് മദനി നേതൃത്വം നൽകി. മലയാളികളല്ലാത്ത പ്രവാസിസമൂഹത്തിനു വേണ്ടി സംഘടിപ്പിച്ച ഉർദു സെഷനിൽ ഇസ് ഹാ ഖ് സാഹിദ് മദീനി, ഫൈസുല്ല മദീനി, ശിഹാബുദ്ദീൻ മദീനി എന്നിവർ വിവിധ വിഷയങ്ങള വതരിപ്പിച്ച് സംസാരിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യ
ഫർവാനിയ (കുവൈത്ത്): ഇസ്ലാം നിർഭയത്വത്തിന്റെ മതം എന്ന പ്രമേയത്തിൽ കുവൈത്ത് കേരളാ ഇസ് ലാഹി സെന്റർ സംഘടിപ്പിച്ച ചതുർദിന ഇസ് ലാമിക് സെമിനാർ പ്രൗഢോജ്വലമായി സമാപിച്ചു.
തീവ്രവാദവും ഭീകരതയും അശാന്തി വിതക്കുന്ന ലോകത്ത് ഇസ് ലാമിന്റെ സമാധാന സന്ദേശം പരിചയപ്പെടുത്താനും ആനുകാലിക വിഷയങ്ങളെ ഇസ് ലാമിക കാഴ്ചപ്പാടിൽ വിലയിരുത്താനുമുതകുന്ന വിവിധ വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്തു. ഇസ് ലാമിക വിശ്വാസദർശനത്തെ ശാസ്ത്രീയമായി പരിചയ പ്പെടുത്തുന്ന സൈൻസ് വിഷ്വൽ ആർക്കേഡ് എന്ന പ്രദർശനം മത ഭാഷാ വ്യത്യാസങ്ങളില്ലാതെ അനേകമാളുകളെ ആകർഷിച്ചു. വിദ്യാർത്ഥിക ളുടെ എക്‌സിബിഷൻ പവിലിയൻ പ്രത്യേകം ശ്രദ്ധേയമായി. ചെറിയ കുട്ടികൾക്കായി നാലു ദിവസം നീണ്ടുനിന്ന കളിക്കൂട് എന്ന ശില്പശാലക്ക് സാജു ചെംനാട്, ഷഫീഖ് അരീക്കോട്, ഫൈസാദ് സ്വലാഹി, അംജദ് മദനി നേതൃത്വം നൽകി.
മലയാളികളല്ലാത്ത പ്രവാസിസമൂഹത്തിനു വേണ്ടി സംഘടിപ്പിച്ച ഉർദു സെഷനിൽ ഇസ് ഹാ ഖ് സാഹിദ് മദീനി, ഫൈസുല്ല മദീനി, ശിഹാബുദ്ദീൻ മദീനി എന്നിവർ വിവിധ വിഷയങ്ങള വതരിപ്പിച്ച് സംസാരിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ് ലിം അസോസിയേഷൻസ് ജനറൽ സെക്രട്ടറി ഡോ. ഹിദായത്തുല്ല പ്രസംഗിച്ചു. കെ.സി മുഹമ്മദ് നജീബ് അദ്ധ്യക്ഷത വഹിച്ചു. ഇംതിയാസ് മാഹി സ്വാഗതവും ഇബ്‌റാഹിം മംഗലാപുരം നന്ദിയും പറഞ്ഞു.
പ്രബോധക സംഗമത്തിൽ ശൈഖ് മുഹമ്മദ് അൽനജ്ദി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ സഖാഫി അൽകാമിലി, ഫൈസൽ മൗലവി, ഹാ ഫിദ് മുഹമ്മദ് അസ്ലം, സിദ്ദീഖ് ഫാറൂഖി, ഫൈസാദ് സ്വലാഹി എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം ജംഇയത്ത് ഇഹ് യാ ഉത്തുറാസുൽ ഇസ് ലാമി ഫത്'വാ ബോർഡ് ചെയർമാൻ ശൈഖ് ഡോക്ടർ മുഹമ്മദ് ഹമൂദ് അൽ നജ്ദി ഉൽഘാടനം ചെയ്തു. ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഷീദ് കുട്ടമ്പൂർ (സാമൂഹ്യ ജീവിതത്തിലെ സാമൂഹ്യപാഠങ്ങൾ), മുജാഹിദ് ബാലുശ്ശേരി (ഖുർആൻ ഹൃദയവസന്തം), ടി.കെ അഷ്‌റഫ് (പതറാതെ മുന്നോട്ട്), ഫൈസൽ മൗലവി (സ്വർഗ്ഗനരകങ്ങളുടെ യഥാർത്ഥ്യം), പി.എൻ അബ്ദുല്ലത്തീഫ് മദനി (ഇസ് ലാഹി പ്രസ്ഥാനം നാൾവഴികളിലൂടെ) എന്നിവർ പ്രസംഗിച്ചു. ഖത്തർ ഇസ്ലാഹീ സെന്റർ പ്രസിഡന്റ് കെ.ടി. ഫൈസൽ ആശംസകളർപ്പിച്ചു.
സെന്റർ ജനറൽ സെക്രട്ടറി ടി.പി അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. സക്കീർ കൊയിലാണ്ടി സ്വാഗതവും എൻ.കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു