- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാതിക്രമങ്ങൾ കണ്ണടച്ചിരുട്ടാക്കാൻ സാധ്യമല്ല - ഇന്ത്യൻ ഇസ്ലാഹി സെന്റർ
കുവൈത്ത് : സ്ത്രീയുടെ ശരീരവും സൗന്ദര്യവും ആഘോഷവും ഉൽസവപുരമാക്കി ആഭാസകരമായ കാഴ്ചകൾക്ക് വിരുന്നൊരുക്കുന്നവർ ലൈംഗികാതിക്രമങ്ങൾക്കെതിരെ ആത്മരോഷം കൊള്ളുന്നത് കൗതുകമുണർത്തുന്നുവെന്നും ലൈംഗികാതി പ്രസരത്തിനെതിരെ ധാർമിക പ്രതിരോധം തീർക്കുന്നവരെ സദാചാര പൊലീസെന്ന അപനാമ നിർമ്മിതിയിലൂടെ അവഹേളിക്കാൻ തിടക്കം കൂട്ടുന്നവർ അനുഭവത്തിലൂടെ കാര്യങ്ങൾ ഉൾകൊള്ളാൻ പോകുന്നില്ലെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റർ (കെ.എൻ.എം) സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഓരോ മിനുറ്റിലും സംഭവിക്കുന്നുവെന്നും ഔദ്യോഗിക കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ശിക്ഷിക്കപ്പെടുന്ന കുറ്റവാളികൾക്ക്‌പോലും തടവറകളിൽ സുഭിക്ഷമായി കഴിയാവുന്ന നിയമ പരിസരം രാജ്യത്ത് നിലനിൽക്കുന്നു. പരിഷ്‌കൃതിയുടേയും ആധുനികതയുടേയും പൊങ്ങച്ചങ്ങൾക്കിടയിൽ കുറ്റകൃത്യങ്ങളെ അലംഭാവത്തോടെ കൈകാര്യം ചെയ്യുന്ന സാമൂഹിക മനസ്സും കാൻസറുലോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സെക്‌സും വയവൻസും സിനിമയിലും ജീവിതത്തിലും അലങ്കാരമാക്കിയവർ നടത്തുന്ന ധാർമിക അത്
കുവൈത്ത് : സ്ത്രീയുടെ ശരീരവും സൗന്ദര്യവും ആഘോഷവും ഉൽസവപുരമാക്കി ആഭാസകരമായ കാഴ്ചകൾക്ക് വിരുന്നൊരുക്കുന്നവർ ലൈംഗികാതിക്രമങ്ങൾക്കെതിരെ ആത്മരോഷം കൊള്ളുന്നത് കൗതുകമുണർത്തുന്നുവെന്നും ലൈംഗികാതി പ്രസരത്തിനെതിരെ ധാർമിക പ്രതിരോധം തീർക്കുന്നവരെ സദാചാര പൊലീസെന്ന അപനാമ നിർമ്മിതിയിലൂടെ അവഹേളിക്കാൻ തിടക്കം കൂട്ടുന്നവർ അനുഭവത്തിലൂടെ കാര്യങ്ങൾ ഉൾകൊള്ളാൻ പോകുന്നില്ലെന്നും ഇന്ത്യൻ ഇസ്ലാഹി സെന്റർ (കെ.എൻ.എം) സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
സ്ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഓരോ മിനുറ്റിലും സംഭവിക്കുന്നുവെന്നും ഔദ്യോഗിക കണക്കുകൾ തന്നെ വെളിപ്പെടുത്തുന്നുണ്ട്. ശിക്ഷിക്കപ്പെടുന്ന കുറ്റവാളികൾക്ക്‌പോലും തടവറകളിൽ സുഭിക്ഷമായി കഴിയാവുന്ന നിയമ പരിസരം രാജ്യത്ത് നിലനിൽക്കുന്നു. പരിഷ്‌കൃതിയുടേയും ആധുനികതയുടേയും പൊങ്ങച്ചങ്ങൾക്കിടയിൽ കുറ്റകൃത്യങ്ങളെ അലംഭാവത്തോടെ കൈകാര്യം ചെയ്യുന്ന സാമൂഹിക മനസ്സും കാൻസറുലോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. സെക്‌സും വയവൻസും സിനിമയിലും ജീവിതത്തിലും അലങ്കാരമാക്കിയവർ നടത്തുന്ന ധാർമിക അത്മരോഷങ്ങൾ വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കാലാണെന്നും യോഗം വിശദീകരിച്ചു.
ലൈംഗികാതിക്രമങ്ങളുടെ പേരിൽ പുരുഷമാനസികാവസ്ഥയെ ചങ്ങലക്കിടാൻ വാചോടാപങ്ങളുമായി ഇറങ്ങി പുറപ്പെടുന്നതിന് മുമ്പ് സ്ത്രീയും പുരുഷനുമിടയിലുള്ള പ്രകൃതി നിയമങ്ങളിലെ സവിശേഷതകളെ തിരിച്ചറിയാൻ സഹായകമാകുന്ന ശാസ്ത്രീയ പഠനങ്ങളെയെങ്കിലും വായിക്കാൻ തയ്യാറാകണം. സ്വതന്ത്ര ലൈംഗികത അനുഭവിക്കപ്പെട്ട പാശ്ചാത്യ സമൂഹങ്ങളിൽ പോലും സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവര കണക്കുകൾ അതിഭീതിതമായി വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ തൊലിപ്പുറത്ത് നടത്തുന്ന ചികിത്സകൾക്കപ്പുറത്ത് സാമൂഹ്യ ബോധനങ്ങളിലെ ന?കളെ സ്വീകരിക്കുവാനും ശക്തമായ ശിക്ഷാ രീതികളിലൂടെ കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുന്നില്ല എന്ന് ഉറപ്പ്രുത്തുവാനും രാജ്യത്തെ രാഷ്ട്രീയ നിയമ സംവിധാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇസ്ലാഹി സെന്റർ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു.
ഫഹാഹീൽ ഓഫീസിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.എസ്സ്.എം മലപ്പുറം വെസ്റ്റ് ഉപാധ്യക്ഷനും യുവ പ്രാസംഗികനുമായ സാബിക് പുല്ലൂർ ഉദ്‌ബോധന പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ്, സിദ്ധീഖ് മദനി, അബ്ദുറഹിമാൻ അടക്കാനി, സ്വാലിഹ് വടകര, വി.എ മൊയ്തുണ്ണി, ജസീർ പുത്തൂർ പള്ളിക്കൽ, എൻജി. അൻവർ സാദത്ത്, പി.വി അബ്ദുൽ വഹാബ്, എൻജി. അഷ്‌റഫ്, യൂനുസ് സലീം, അബ്ദുൽ അസീസ് സലഫി, അബ്ദുല്ല കാരക്കുന്ന്, സയ്യിദ് അബ്ദുറഹിമാൻ, മുഹമ്മദ് അലി വേങ്ങര എന്നിവർ സംസാരിച്ചു.