കുവൈത്ത് :മുജാഹിദ് ഐക്യത്തിന്റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫൈഹ യൂണിറ്റ് പ്രസിഡന്റായി എൻ.കെ മുസ്ഥഫ വെങ്ങാലി, ജനറൽ സെക്രട്ടറിയായി അബ്ദുൽ കരീം അരൂർ, ട്രഷറായി അബ്ബാസ് കൊല്ലം എന്നിവരെ തെരെഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ എസ്.ഇ ഹനീഫ കൊച്ചി (വൈസ് പ്രസിഡന്റ്), എ.കെ.അനസ് തിക്കോടി (ഓർഗനൈസിങ് സെക്രട്ടറി), സി.എ ഫൈസൽ നല്ലളം (ദഅ്വ), അബ്ദുറഹീം പാനൂർ (പബ്ലിക്കേഷൻ), അൻവർ ഹുസൈൻ (ഖ്യു.എച്ച്.എൽ.എസ്), ജംഷിദ് വെങ്ങാലി (വെളിച്ചം), അബ്ദുൽ ജബ്ബാർ കൊടുവള്ളി (ഹജ്ജ് ഉംറ), ഹർഷദ് കൊച്ചി (ക്രിയേറ്റീവ്).

കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി സി.വി അബ്ദുല്ല, ഹൈദർ പാഴേരി, അബ്ദുറഹിമാൻ സ്വലാഹി, സഅ്ദ് കടലൂർ എന്നിവരെയും തെരെഞ്ഞെടുത്തു.ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ ആദിൽ സലഫി, എഞ്ചി. ഫിറോസ് ചുങ്കത്തറ എന്നിവർ നിയന്ത്രിച്ചു. ഹൈദർ പാഴേരി അധ്യക്ഷത വഹിച്ചു.