കുവൈത്ത് :ഇന്ത്യൻ ഇസ്ലാഹി സെന്റർ മൻങ്കഫ് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹമ്മദ് അലി വേങ്ങര (പ്രസിഡന്റ്), ഫിൽസർ ഇടിയങ്ങര (ജനറൽ സെക്രട്ടറി), അലിയാർ കരൂപടന്ന (ട്രഷറർ). മറ്റു ഭാരവാഹികൾ മലയിൽ ഖമറുദ്ധീൻ അത്തോളി (വൈസ് പ്രസിഡന്റ്), മൗലവി അബ്ദുന്നാസർ മുട്ടിൽ (ഓർഗനൈസിങ് സെക്രട്ടറി), ടി.എം സകരിയ്യ പാലക്കാട് (ദഅ്വ), ബി.പി ഇബ്രാഹിം (പബ്ലിക്കേഷൻ), എൻജി. സംജാദ് എറണാംകുളം (ഖ്യു.എച്ച്.എൽ.എസ്), ജാസിം റഷീദ് (വെളിച്ചം), ഹഷിം ഇബ്രാഹം (ഹജ്ജ് ഉംറ), യൂസഫ് മൂസ (ക്രിയേറ്റീവ്) എന്നിവരാണ്.

കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളായി അബ്ദുൽ അസീസ് സലഫി, എൻജി. എൻ.എം അഷ്‌റഫ്, ഫിജു ജമാൽ, റഫീഖ് തോട്ടത്തിൽ, എൻജി. മുഹമ്മദ് ഹുസൈൻ, സാലിം നിലമ്പൂർ, അബ്ദുന്നാസർ എന്നിവരെ തെരെഞ്ഞെടുത്തു.ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷൻ ഓഫീസർമാരായ എം ടി മുഹമ്മദ്, സുനിൽ ഹംസ എന്നിവർ നിയന്ത്രിച്ചു.