ദുൽ ഫിതർ ദിനത്തിൽ കുവൈത്തിലെ പതിനൊന്ന് പള്ളികളിൽ പെരുന്നാൾ നമസ്‌ക്കാരങ്ങൾ ഉണ്ടായിരിക്കുമെന്ന് കെ,കെ,ഐ,സി ഭാരവാഹികൾ അറിയിച്ചു. അബ്ബാസിയ ഗ്രാൻഡ് ഹൈപ്പെർ മാർക്കറ്റിനു സമീപമുള്ള റാഷിദ് അൽഉദുവാനി പള്ളിയിൽ അഷ്റഫ് മദനി എകരൂലും , ഉമരിയ നാദി തളാമുൻ മസ്ജിദിൽ സി,പി. അബ്ദുൽ അസീസും , ഹവല്ലി മസ്ജിദ് അൻവർ രിഫായിൽ നിസാർ സ്വലാഹിയും, ജഹറ മലയാളം ഖുതുബ നടക്കുന്ന പള്ളിയിൽ അബ്ദുസ്സലാം സ്വലാഹിയും , ഷർക്ക് മസ്ജിദ് അൽ ബഷർ അൽ റൂമിയിൽ ശമീർ അലിയും , അഹമ്മദി മസ്ജിദ് ഉമർ ബിൻ ഖതാബിൽ മുസ്തഫ സഖാഫിയും , മങ്കഫ് മലയാളം കുതുബ നടക്കുന്ന പള്ളിയിൽ അഷ്‌ക്കർ സ്വലാഹിയും, ഖൈത്താൻ മസ്ജിദ് മസീദ് അൽ റഷീദിയിൽ ഷബീർ സലഫിയും, മെഹ്ബൂല മസ്ജിദ് നായിഫ് മിശാലിൽ മുഹമ്മദ് ഫൈസാദ് സ്വലാഹിയും , അബൂഹലീഫ മസ്ജിദ് ആയിഷയിൽ സിദ്ധീക്ക് ഫാറൂക്കിയും , സാൽമിയ മസ്ജിദ് ലത്തീഫ അൽ നമിഷിൽ പി.എൻ. അബ്ദു റഹിമാനും പ്രാർത്ഥനക്കും.

തുടർന്ന് നടക്കുന്ന പെരുന്നാൾ പ്രഭാഷണത്തിനും നേതൃത്വം കൊടുക്കുന്നതാണ്. എല്ലാ പള്ളികളിലും സ്ത്രീകൾക്ക് പ്രത്യ്േക സൗകര്യം ഉണ്ടായിരിക്കുന്നതാണ് . നമസ്‌ക്കാര സമയം രാവിലെ 5.05 നാണ് . വിശദ വിവരങ്ങൾക്ക് 97895580 , 97240225, 97102365 , 90993775 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് .