- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്പിന്റെ ഭരണം ഇസ്ലാം പിടിക്കുംമുമ്പ് എന്തെങ്കിലും ചെയ്യണം; ജർമനിയും ഫ്രാൻസും ചേർന്ന് യൂറോപ്പിനെ ഇസ്ലാമിക രാജ്യമാക്കും; കുടിയേറ്റത്തിനെതിരെ ആഗോള കൂട്ടായ്മ ഉണ്ടാക്കും; ലോകത്തിന്റെ പ്രതീക്ഷ ക്രിസ്തുമതത്തിലാണ്; ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പറയുന്നത് ഇങ്ങനെ
മുസ്ലീങ്ങൾ യൂറോപ്പിൽ അധീശത്വം സ്ഥാപിക്കുന്നതിനെതിരെ കടുത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ രംഗത്തെത്തി. യൂറോപ്പിന്റെ ഭരണം ഇസ്ലാം പിടിക്കുംമുമ്പ് എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ജർമനിയും ഫ്രാൻസും ചേർന്ന് യൂറോപ്പിനെ ഇസ്ലാമിക രാജ്യമാക്കുവെന്നാണ് ഓർബൻ ആരോപിക്കുന്നത്. കുടിയേറ്റത്തിനെതിരെ ആഗോള കൂട്ടായ്മ ഉണ്ടാക്കണമെന്നും ലോകത്തിന്റെയും യൂറോപ്പിന്റെയും പ്രതീക്ഷ ക്രിസ്തുമതത്തിലാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. യൂറോപ്പിൽ ക്രിസ്തുമതത്തിന്റെ നാശത്തിന് വഴിയൊരുക്കുന്നത് ജർമനിയും ഫ്രാൻസും ബെൽജിയവുമാണെന്നും ഓർബൻ ആരോപിക്കുന്നു. ഈ രാജ്യങ്ങളുടെ നിലപാട് യൂറോപ്പിൽ ഇസ്ലാംമത്തതിന് വളരാൻ ഗുണമേകുന്നുവെന്നും ഹംഗേറിയൻ പ്രധാനമന്ത്രി മുന്നറിയിപ്പേകുന്നു. ലോകമാകമാനം കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി യുഎൻ അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ നടത്തുന്ന ശ്രമങ്ങളെ തന്റെ സർക്കാർ എതിർക്കുമെന്നും വർഷം തോറും രാജ്യത്തോട് നടത്തി വരുന്ന പ്രഭാഷണത്തിന്റെ ഭാഗമായി ഓർബൻ ഉറപ
മുസ്ലീങ്ങൾ യൂറോപ്പിൽ അധീശത്വം സ്ഥാപിക്കുന്നതിനെതിരെ കടുത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഓർബൻ രംഗത്തെത്തി. യൂറോപ്പിന്റെ ഭരണം ഇസ്ലാം പിടിക്കുംമുമ്പ് എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ജർമനിയും ഫ്രാൻസും ചേർന്ന് യൂറോപ്പിനെ ഇസ്ലാമിക രാജ്യമാക്കുവെന്നാണ് ഓർബൻ ആരോപിക്കുന്നത്. കുടിയേറ്റത്തിനെതിരെ ആഗോള കൂട്ടായ്മ ഉണ്ടാക്കണമെന്നും ലോകത്തിന്റെയും യൂറോപ്പിന്റെയും പ്രതീക്ഷ ക്രിസ്തുമതത്തിലാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
യൂറോപ്പിൽ ക്രിസ്തുമതത്തിന്റെ നാശത്തിന് വഴിയൊരുക്കുന്നത് ജർമനിയും ഫ്രാൻസും ബെൽജിയവുമാണെന്നും ഓർബൻ ആരോപിക്കുന്നു. ഈ രാജ്യങ്ങളുടെ നിലപാട് യൂറോപ്പിൽ ഇസ്ലാംമത്തതിന് വളരാൻ ഗുണമേകുന്നുവെന്നും ഹംഗേറിയൻ പ്രധാനമന്ത്രി മുന്നറിയിപ്പേകുന്നു. ലോകമാകമാനം കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി യുഎൻ അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ നടത്തുന്ന ശ്രമങ്ങളെ തന്റെ സർക്കാർ എതിർക്കുമെന്നും വർഷം തോറും രാജ്യത്തോട് നടത്തി വരുന്ന പ്രഭാഷണത്തിന്റെ ഭാഗമായി ഓർബൻ ഉറപ്പേകുന്നു. പടിഞ്ഞാറ് നിന്നും തെക്ക് നിന്നും ഇസ്ലാം മതം വന്ന് മധ്യ യൂറോപ്പിന്റെ വാതിലിൽ മുട്ടുമെന്നും അദ്ദേഹം മുന്നറിയിപ്പെന്നോണം എടുത്ത് കാട്ടുന്നു.
ഏപ്രിലിൽ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ തുടർച്ചയായി മൂന്നാം വട്ടവും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതിനാണ് ഓർബൻ ശ്രമിക്കുന്നത്. കുടിയേറ്റത്തിനെതിരെ ഒരു ആഗോള കൂട്ടായ്മയുണ്ടാവേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. പടിഞ്ഞാറൻ യൂറോപ്പിൽ മുസ്ലീങ്ങളുടെ എണ്ണം ക്രിസ്ത്യാനികളെ മറി കടക്കുന്ന ഘട്ടത്തിലെത്തിയിരിക്കുന്നുവെന്നും ജർമനിയിലെ വലിയ നഗരങ്ങളിലെ മിക്കയിടങ്ങളും കുടിയേറ്റക്കാർ കൈയടക്കിയിരിക്കുന്നതിനാൽ ജർമനിയിൽ ജനിച്ചവർ ഇവിടങ്ങളിൽ നിന്നും പുറകോട്ട് പോകേണ്ടുന്ന ഗതികേടിലായിരിക്കുന്നുവെന്നും ഓർബൻ മുന്നറിയിപ്പേകുന്നു.
ഏപ്രിൽ എട്ടിന് നടക്കുന്ന തെരഞ്ഞെടുപ്പിനായി ഓർബന്റെ വലതുപക്ഷ ഫിഡെസ് പാർട്ടി ശക്തമായ പ്രചാരണം ആരംഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹവും ഗോദയിൽ സജീവമായിരിക്കുന്നത്. ഹംഗറിയിൽ ജനകീയനാണെങ്കിലും ഓർബൻ യൂറോപ്യൻ യൂണിയനിലെ മുഖ്യധാരാ രാഷ്ട്രീയക്കാർക്കിടയിൽ തന്റെ നിലപാടുകൾ മൂലം ഒറ്റപ്പെട്ടിരിക്കുകയാണ്.ബ്രസൽസിന്റെ നിലപാടുകളുമായുള്ള തുടർച്ചയായ ഏറ്റ് മുട്ടൽ മൂലം ഓർബൻ എന്നും വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. കുടിയേറ്റത്തെ ചൊല്ലിയാണ് യൂറോപ്യൻ യൂണിയനും ഓർബനും പ്രധാനമായും അഭിപ്രായവ്യത്യാസമുള്ളത്.2015 മുതൽ മിഡിൽ ഈസ്റ്റിൽ നിന്നും കൂട്ടത്തോടെ അഭയാർത്ഥികൾ യൂറോപ്പിലെത്താൻ തുടങ്ങിയത് മുതൽ ഓർബൻ അതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.