- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തിനെ ഔദ്യോഗിക മതമാക്കിയത് വെറും 13 രാജ്യങ്ങൾ മാത്രം; ഇസ്ലാം ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടത് 27 രാജ്യങ്ങളിൽ; ഹിന്ദുമതം ആകെ നേപ്പാളിൽ മാത്രം; 2070ൽ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതം
ഇസ്ലാംമതത്തിനാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വളർച്ചയെന്ന് ഇതിന് മുമ്പ് പുറത്ത് വന്ന ചില പഠനഫലങ്ങൾ വെളിപ്പെടുത്തിയിരുന്നു. അതിന് അടിവരയിടുന്നതാണ് വാഷിങ്ടണിലെ പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠനഫലവും. ഇതനുസരിച്ച് 2070ൽ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്നാണ് പ്രവചനം. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തിനെ ഔദ്യോഗിക മതമാക്കിയത് വെറും 13 രാജ്യങ്ങൾ മാത്രമാണെന്നും എന്നാൽ അതേ സമയം ഇസ്ലാം ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടത് 27 രാജ്യങ്ങളിലാണെന്നും ഈ പഠനം വെളിപ്പെടുത്തുന്നു. ഹിന്ദുമതമാകട്ടെ നേപ്പാളിൽ മാത്രമാണ് ഔദ്യോഗിക മതം. അതേ സമയം 40 രാജ്യങ്ങൾ അനൗദ്യോഗികമായി ഒരു പ്രത്യേക മതത്തിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതിൽ 28 രാജ്യങ്ങൾ നിയമപരമായോ അല്ലെങ്കിൽ സാമ്പത്തിക പരമായ ക്രിസ്ത്യാനിറ്റിക്ക് അനുകൂലമായിട്ടാണ് നിലകൊള്ളുന്നത്. പുതിയ പഠനത്തിനായി ലോകമാകമാനമുള്ള 199 രാജ്യങ്ങളെയാണ് പ്യൂ റിസർച്ച് സെന്റർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 43 രാജ്യങ്ങൾക്കാണ് ഔദ്യോഗിക മതമുള്ളത്. 40 എണ്ണം ഒരു മതത്തി
ഇസ്ലാംമതത്തിനാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വളർച്ചയെന്ന് ഇതിന് മുമ്പ് പുറത്ത് വന്ന ചില പഠനഫലങ്ങൾ വെളിപ്പെടുത്തിയിരുന്നു. അതിന് അടിവരയിടുന്നതാണ് വാഷിങ്ടണിലെ പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠനഫലവും. ഇതനുസരിച്ച് 2070ൽ ഇസ്ലാം ലോകത്തെ ഏറ്റവും വലിയ മതമായി മാറുമെന്നാണ് പ്രവചനം. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തുമതത്തിനെ ഔദ്യോഗിക മതമാക്കിയത് വെറും 13 രാജ്യങ്ങൾ മാത്രമാണെന്നും എന്നാൽ അതേ സമയം ഇസ്ലാം ഔദ്യോഗിക മതമായി പ്രഖ്യാപിക്കപ്പെട്ടത് 27 രാജ്യങ്ങളിലാണെന്നും ഈ പഠനം വെളിപ്പെടുത്തുന്നു. ഹിന്ദുമതമാകട്ടെ നേപ്പാളിൽ മാത്രമാണ് ഔദ്യോഗിക മതം.
അതേ സമയം 40 രാജ്യങ്ങൾ അനൗദ്യോഗികമായി ഒരു പ്രത്യേക മതത്തിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതിൽ 28 രാജ്യങ്ങൾ നിയമപരമായോ അല്ലെങ്കിൽ സാമ്പത്തിക പരമായ ക്രിസ്ത്യാനിറ്റിക്ക് അനുകൂലമായിട്ടാണ് നിലകൊള്ളുന്നത്. പുതിയ പഠനത്തിനായി ലോകമാകമാനമുള്ള 199 രാജ്യങ്ങളെയാണ് പ്യൂ റിസർച്ച് സെന്റർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 43 രാജ്യങ്ങൾക്കാണ് ഔദ്യോഗിക മതമുള്ളത്. 40 എണ്ണം ഒരു മതത്തിന് മുൻഗണന നൽകുന്നുണ്ട്. എന്നാൽ യുഎസ് അടക്കമുള്ള 106 രാജ്യങ്ങൾ ഒരു മതത്തിനും യാതൊരു വിധത്തിലുമുള്ള മുൻഗണനയും നൽകുന്നില്ല. പത്ത് രാജ്യങ്ങൾ യാതൊരു വിധത്തിലുമുള്ള മതത്തെയും ഇഷ്ടപ്പെടുന്നുമില്ല. മുൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളോ അല്ലെങ്കിൽ ഇപ്പോഴും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായി തുടരുന്നവയോ ആണ് ഇക്കൂട്ടത്തിൽ പെടുന്നത്. ചൈന, ക്യൂബ, നോർത്തുകൊറിയ, വിയറ്റ്‌നാം, നിരവധി മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ തുടങ്ങിവയ ഇവയ്ക്കുദാഹരണങ്ങളാണ്.
ഇന്നത്തെ വളർച്ചാ തോത് തുടർന്നാൽ 2070 ആകുമ്പോഴേക്കും വളർച്ചയുടെ കാര്യത്തിൽ ഇസ്ലാം മതം ക്രിസ്തുമതത്തെ മറികടക്കുമെന്നും പ്യൂറിസർച്ച് വെളിപ്പെടുത്തുന്നു. ആദ്യം ലോക ജനസംഖ്യയിലെ പങ്കിന്റെ കാര്യത്തിൽ ഇരു മതങ്ങളും ഒപ്പത്തിനൊപ്പമെത്തുകയും തുടർന്ന് ഇക്കാര്യത്തിൽ ഇസ്ലാം ക്രിസ്തുമത്തതെ മറികടക്കുകയുമാണ് ചെയ്യുന്നത്. അതായത് 2070ൽ ഇരു മതങ്ങളും ലോക ജനസംഖ്യയുടെ 32 ശതമാനം വീതമായിരിക്കുമുണ്ടാവുക. 2014ൽ പ്രസിദ്ധീകരിച്ച് മറ്റൊരു റിപ്പോർട്ട് അനുസരിച്ച് 2100 ആകുമ്പോഴേക്കും ക്രിസ്ത്യൻ ജനസംഖ്യയേക്കാൾ ഒരു ശതമാനം കൂടുതലായിരിക്കും ആഗോളതലത്തിലെ മുസ്ലിം ജനസംഖ്യ.
നോർത്ത് അമേരിക്ക, യൂറോപ്പ് എന്നിവടക്കമുള്ള ചില പ്രദേശങ്ങളിൽ മുസ്ലിം ജനസംഖ്യ പെരുകാൻ കുടിയേറ്റം പ്രധാന കാരണമായിത്തീർന്നിട്ടുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന മതം ഇസ്ലാമാണെന്നും പ്യൂ വിശകലനം വെളിപ്പെടുത്തുന്നു. 2010ലെ കണക്കനുസരിച്ച് 1.6 ബില്യൺ മുസ്ലീങ്ങളാണ് ലോകത്തിലുണ്ടായിരുന്നത്. അതായത് ലോക ജനസംഖ്യയുടെ 23 ശതമാനമാണിത്. എന്നാൽ ക്രിസ്ത്യാനികൾ 2.2 ബില്യൺ പേരാണുള്ളത്. ആഗോള ജനസംഖ്യയുടെ 31 ശതമാനം വരുമിത്.
മുസ്ലീങ്ങൾക്ക് മറ്റ് മതക്കാരേക്കാൾ കൂടുതൽ കുട്ടികൾ പിറക്കുന്നത് മതം വളരുന്നതിന് മറ്റൊരു കാരണമായി ഗവേഷകർ എടുത്ത്കാട്ടുന്നു. ഇതനുസരിച്ച് ഓരോ മുസ്ലിം സ്ത്രീക്കും ശരാശരി 3.1 കുട്ടികളാണുള്ളത്. എന്നാൽ മറ്റെല്ലാം വിഭാഗങ്ങളെയും കൂടി പരിഗണിച്ചാൽ തന്നെ അവർക്ക് വെറും 2.3 കുട്ടികളാണുള്ളത്. ലോകത്തിലെ 62ശതമാനം മുസ്ലീങ്ങളും ഏഷ്യപസിഫിക്കിലാണ് ജീവിക്കുന്നത്. ഇന്തോനേഷ്യ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഇറാൻ, തുർക്കി, തുടങ്ങിയ രാജ്യങ്ങളിലാണ് മുസ്ലീങ്ങൾ ഏറ്റവും കൂടുതലുള്ളത്. നിലവിൽ ഇന്തോനേഷ്യയാണ് ഏറ്റവും കൂടുതൽ മുസ്ലീങ്ങളുള്ള രാജ്യം. എന്നാൽ 2050 ആകുമ്പോഴേക്കും ഇന്ത്യ ഇക്കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തുമെന്നും പഠനം വെളിപ്പെടുത്തുന്നു.