ആലൂർ:ലോക പ്രവാചക മുഹമ്മദ് നബി(സ) യുടെ ജന്മദിനത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത്,എസ് വൈ എസ്,എസ് എസ് എഫ് ആലൂർ യൂണിറ്റ് സംയുക്തമായി ഇശ്‌ഖേ റസൂൽ ഇശൽ വിരുന്ന് കുട്ടികളുടെ ഇസ്ലാമിക് കലാപരിപാടി സംഘടിപ്പിച്ചു.

എസ് വൈ എസ് മുളിയാർ സർക്കിൾ നേതാക്കളായ റഹ്മാൻ കാവുപാടി,ഹനീഫ് ഹാജി,അബ്ദുല്ല അപ്പോളെ,സവാദ് ടി.കെ,എസ് എസ് എഫ് ചെർക്കള സെക്ടർ സെക്രട്ടറി ഇസ്മായിൽ ആലൂർ തുടങ്ങിയവർ സംസാരിച്ചു.എസ് വൈ എസ് ആലൂർ യൂണിറ്റ് നേതാക്കളായി സൈഫുദ്ധീൻ മീത്തൽ,ജലീൽ മീത്തൽ,മാഹിൻ,അഷ്‌റഫ് ടി.എ, എസ് എസ് എഫ് ആലൂർ യൂണിറ്റ് നേതാക്കളായ ഫാറൂഖ് എ അർ,അഫ്രീദ് കടവിൽ,ജുനൈദ് കടവിൽ,അബ്ദുല്ല,നവാസ്,അഫ്‌സൽ തുടങ്ങിയവർ സംബന്ധിച്ചു