- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഗോള ഖിലാഫത്തിന്റെ ആരാധകർക്ക് ഇന്ത്യൻ മുസ്ലിംങ്ങളുടെ പ്രശ്നങ്ങൾ വിഷയമല്ല; എൻഐഎ പിടിച്ചവർ ഐഎസ് പാതയിൽ സഞ്ചരിച്ചവർ തന്നെ; പാതിപാളിയ എൻഐഎ കഥയിൽ തൂങ്ങി കണ്ണടച്ച് ഇരുട്ടാക്കുന്ന ഇരവാദക്കാർ
ആറ് പേരാണ് കനകമലയിൽ നടന്ന എൻ ഐ എ ഓപ്പറേഷനിൽ കുടുങ്ങി അകത്തായത്. ജീവിതത്തിന്റെ തുടക്കത്തിൽ മാത്രം എത്തി നിൽക്കുന്ന യുവാക്കൾ. എല്ലാവരും നല്ല വിദ്യാഭ്യാസവും മോശമല്ലാത്ത സമ്പത്തിക ചുറ്റുപാടിൽ നിന്നുള്ളവരും. എൻഐഎ സംഘം പറയുന്നത് പ്രകാരം കേരളത്തിലേ രണ്ട് ജഡ്ജിമാർ യുവരാഷ്ട്രീയ നേതാവ് തുടങ്ങി നാലുപേരേ വധിക്കാനും മാളുകളിൽ ഉൾപടെ ബോംബ് വെക്കാനും പദ്ധതി ഇട്ടു. ജമാഅത്ത് ഇസ്ലാമിയുടെ സമ്മേളനത്തിലേക്ക് ലോറി ഓടിച്ച് കയറ്റാൻ ശ്രമിച്ചു. സത്യത്തിൽ ഈ ഐ എസ് പദ്ധതികളായ് പറയുന്ന ഒന്നും തന്നെ വിശ്വസനീയമല്ല. കാരണം ഇന്ത്യൻ മുസ്ലിംകളുടെ ഏതെങ്കിലും ഒരു പ്രശ്‌നം ഇവരേ ഒരു കാലത്തും അലട്ടിയിട്ടില്ല എന്നത് ഇവരുടെ സോഷ്യൽ മീഡിയ ഇടപെടലുകളും ഇവരുമായ് ബന്ധപെട്ട വെബ്‌സൈറ്റുകളും പരിശോധിച്ചാൽ മനസിലാകും. കേരളത്തിലോ ഇന്ത്യയിലോ ഉള്ള ഏതെങ്കിലും ഒരു വിഷയത്തിൽ അവർക്ക് താൽപര്യം ഉണ്ടെങ്കിൽ അത് സ്ത്രീകളുടെ മുഖം മറക്കലും പുരുഷന്മാരുടെ താടിവെക്കലും ഒക്കെ അടങ്ങുന്ന അനുഷ്ടാന തീവ്രതയിൽ മാത്രമാണ്. അവരുടെ ആശങ്കകൾ പ്രകടമാക്കുന്നതും അത്തരം വിഷയങ്ങ
ആറ് പേരാണ് കനകമലയിൽ നടന്ന എൻ ഐ എ ഓപ്പറേഷനിൽ കുടുങ്ങി അകത്തായത്. ജീവിതത്തിന്റെ തുടക്കത്തിൽ മാത്രം എത്തി നിൽക്കുന്ന യുവാക്കൾ. എല്ലാവരും നല്ല വിദ്യാഭ്യാസവും മോശമല്ലാത്ത സമ്പത്തിക ചുറ്റുപാടിൽ നിന്നുള്ളവരും. എൻഐഎ സംഘം പറയുന്നത് പ്രകാരം കേരളത്തിലേ രണ്ട് ജഡ്ജിമാർ യുവരാഷ്ട്രീയ നേതാവ് തുടങ്ങി നാലുപേരേ വധിക്കാനും മാളുകളിൽ ഉൾപടെ ബോംബ് വെക്കാനും പദ്ധതി ഇട്ടു. ജമാഅത്ത് ഇസ്ലാമിയുടെ സമ്മേളനത്തിലേക്ക് ലോറി ഓടിച്ച് കയറ്റാൻ ശ്രമിച്ചു. സത്യത്തിൽ ഈ ഐ എസ് പദ്ധതികളായ് പറയുന്ന ഒന്നും തന്നെ വിശ്വസനീയമല്ല. കാരണം ഇന്ത്യൻ മുസ്ലിംകളുടെ ഏതെങ്കിലും ഒരു പ്രശ്‌നം ഇവരേ ഒരു കാലത്തും അലട്ടിയിട്ടില്ല എന്നത് ഇവരുടെ സോഷ്യൽ മീഡിയ ഇടപെടലുകളും ഇവരുമായ് ബന്ധപെട്ട വെബ്‌സൈറ്റുകളും പരിശോധിച്ചാൽ മനസിലാകും.
കേരളത്തിലോ ഇന്ത്യയിലോ ഉള്ള ഏതെങ്കിലും ഒരു വിഷയത്തിൽ അവർക്ക് താൽപര്യം ഉണ്ടെങ്കിൽ അത് സ്ത്രീകളുടെ മുഖം മറക്കലും പുരുഷന്മാരുടെ താടിവെക്കലും ഒക്കെ അടങ്ങുന്ന അനുഷ്ടാന തീവ്രതയിൽ മാത്രമാണ്. അവരുടെ ആശങ്കകൾ പ്രകടമാക്കുന്നതും അത്തരം വിഷയങ്ങളിൽ മാത്രമാണ്. എന്നാൽ ആഗോള തലത്തിൽ വരുന്ന ഒരു ഇസ്ലാമിക് ഖിലാഫത്ത് സംവിധാനത്തേ സ്വപ്നം കാണുകയും അതിനേ താലോലിക്കുകയും ചെയ്യുകയും സിറിയയിൽ ഉദയം കൊണ്ട ഐ എസ് അത്തരം ഒരു മുസ്ലിം ഖിലാഫത്ത് പ്രസ്ഥാനമാണെന്ന് ഇവർ വിശ്വസിക്കുകയും ചെയ്തു.
ഇതോടൊപ്പം തന്നെ പരാമർശിക്കേണ്ട ഒരു വിഷയമാണ് പോപ്പുലർ ഫ്രണ്ടിന്റെ ഐഎസ് നിലപാട്. വിഷയത്തേ സമഗ്രമായി വിലയിരുത്താൻ ഇത് നമ്മൾ ഉൾകൊണ്ടേ മതിയാകൂ. താലിബാൻ ഒരു മുസ്ലിം വിപ്ലവസംഘടനയും ലാദൻ വീരനായകനും ആയി പരിഗണിച്ചിരുന്ന ഇവർ
ഐ എസ് ഒരു മുസ്ലിം സംഘടനയാണെന്ന് ഒരിക്കലും അംഗീകരിച്ചിട്ടില്ല. തുടക്കകാലം തൊട്ട് തന്നെ ഐ എസ് ഒരു യഹൂദസൃഷ്ടിയാണ് എന്ന നിലപാടാണ് പോപ്പുലർ ഫ്രണ്ടിന്റേത്. പ്രധാനമായും ഇന്ത്യയിലേ മുസ്ലിം വിഷയങ്ങളിൽ പോപ്പുലർ ഫ്രണ്ട് താൽപര്യം കാണിക്കുകയും ആർ എസ്എസ്‌നെ മുഖ്യ ശത്രുവായ് കാണുകയും ചെയ്യുന്നു.
എന്നാൽ, ആഗോള ഖിലാഫത്തിന്റെ ആരാധകരേ സംബന്ധിച്ചിടത്തോളം ഇന്ത്യയിലേ മുസ്ലിംങ്ങൾ നേരിടുന്ന ഒരു പ്രശ്‌നവും വിഷയമല്ല. ഗുജറാത്തോ മുസാഫിറാബാദോ ഒന്നും അവർക്ക് വിഷയമല്ല. തീവ്രസലഫീ ആശയങ്ങളാൽ നയിക്കപ്പെടുന്ന അത്തരക്കാർ വേഷഭൂഷാതികളിൽ തീവ്രത പുലർത്തുകയും ബഹുമത സമൂഹത്തിലേ ജീവിതത്തിൽ നിന്ന് ഇസ്ലാമിക സമൂഹം മാത്രം ഉള്ള നാടുകളിലേക്ക് എത്തിചേരാനും അവിടങ്ങളിലേ പോരാട്ടങ്ങളിൽ ഭാഗമാകാനും കൊതിക്കുന്നു. പ്രധാനമായും സോഷ്യൽ മീഡിയ ആണ് ഇവരുടെ പ്രവർത്തന മേഖല.
അവർ ജീവിക്കുന്ന പ്രദേശങ്ങളിൽ യാതൊരു വിധ സാമൂഹിക ഇടപെടലുകളും നടത്താത്ത ഈ കൂട്ടർ സോഷ്യൽ മീഡിയയിൽ ഈ രീതിയിൽ സമയം ചെലവഴിക്കുന്നത് ആരാധനയുടെ ഭാഗമായ് തന്നെ കാണുന്നു. സ്വന്തം വീടുകളിൽ കർശനമായ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്ന ഇവർ സ്വന്തം മാതാവിന്റെ സഹോദരിമാരേ പോലും അന്യ സ്ത്രീകളായ് ആണ് കാണുന്നത്... അയൽവാസികളും കസിൻസും ഒക്കെ ഉൾപടെ സ്ത്രീവിഭാഗത്തിൽ പെട്ടവരൊക്കെ അന്യ സ്ത്രീകളാണെന്ന് അവർ വിശ്വസിക്കുകയും അവരുടെ മുഖം പോലും കാണുന്ന സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്യും.
മറ്റ് മതസ്ഥരുമായുള്ള സൗഹൃദവും അവരുടെ ആഘോഷങ്ങളിൽ പങ്കെടുത്ത് ഭക്ഷണം കഴിക്കുന്നതും ഒക്കെ വലീയ പാപങ്ങളായാണ് ,ഇവർ കാണുന്നത്. ഇങ്ങനേ സാമൂഹികമായ് ഒറ്റപെട്ട് കൂടുതൽ സമയവും ഓൺലൈൻ ലോകത്ത് സമയം ചെലവഴിക്കുന്ന ഇവർ ഫേസ്‌ബുക്ക് ഉൾപടെ ഉള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ കൂടെ സമാന ആശയക്കാരുമായി ബന്ധം സ്ഥാപിക്കുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഇവരുമായുള്ള നിരന്തര സമ്പർക്കം ഇവരുടെ ചിന്തകളേ രൂപീകരിക്കുന്നു. ഇത്തരം ആശയക്കാർ മാത്രമല്ല ഇത്തരം ആശയക്കാർ എന്ന നാട്യത്തിൽ ഇവർക്ക് വേണ്ടി വലവിരിച്ചിരിക്കുന്ന ഗവൺമന്റ് ഏജന്റുമാരുമായും അത് മനസിലാക്കാതെ ഇവർ ചങ്ങാത്തത്തിലാകും.
പലപ്പോഴും പിന്നീട് ഇവരേ നയിക്കുന്നത് തന്നെ അത്തരം ഏജന്റുമാർ ആകും. പിന്നീടങ്ങോട്ടുള്ള ഇവരുടെ ഓരോ നീക്കവും സോഷ്യൽ മീഡിയാ ഇടപെടലുകളും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാകും. ഒടുവിൽ ഒരു ദിവസം കൂടി കാഴ്ച തീരുമാനിക്കുകയും ഒത്ത് കൂടൽ പ്ലാൻ ചെയ്യുകയും ചെയ്ത് ഇത് പോലെ പിടിയിലാകും. ഐ എസ് അനുഭാവം പുലർത്തി എന്നതുകൊണ്ട് മാത്രം ശക്തമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കാൻ കഴിയില്ല എന്നതുകൊണ്ടാകാം അൽപ്പം മസാലകൾ ചേർത്ത് എൻ ഐ എ കേസ് എടുത്തത്.
പക്ഷേ പിടിയിലായവർക്ക് ഐ എസ് അനുഭാവം ഉണ്ട് എന്നത് പരമമായ സത്യമാണ്. ഐഎസ് ഏജന്റുമാരുമായ് ഇവർ കൂടിക്കാഴച്ച നടത്തുകയും അവർക്ക് ബൈയത്ത്(ദൈവനാമത്തിൽ പിന്തുണ അർപ്പിക്കൽ) ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇനി അതും ഗവൺമന്റ് ഏജന്റുമാർ ആയിരുന്നോ എന്ന് സംശയവും ഉണ്ട്. എന്തായാലും ഇരവാദികളോട് ഒക്കെ പറയാനുള്ളത് സിറിയയിലേക്ക് പോയി സ്വർഗ്ഗം പൂകാനുള്ള യാത്രക്കിടയിൽ പൊലീസ് പിടിയിലായി ജീവൻ രക്ഷപെട്ടു എന്ന് സമാധാനിച്ചാൽ മതി എന്നാണ്.
പിടിയിലായവർ ഐ എസ് അനുഭാവികളായിരുന്നു എന്നത് പരമമായ സത്യമാണെന്നും കൂടി അറിയുക. ഇന്നല്ലങ്കിൽ നാളെ ഐ എസ് പാളയത്തിൽ എത്തിച്ചേരാനുള്ള യാത്രയിലായിരുന്നു അവർ. വഴിയിൽ വച്ച് പിടിയിലായി എന്ന് മാത്രം. സമുദായ സ്‌നേഹത്തിന്റേയും ന്യൂനപക്ഷ സ്‌നേഹത്തിന്റെയും പേരിൽ ഈ വിഷയത്തിൽ ഇരവാദം നടത്തുന്നവരോട് പറയാനുള്ളത് സത്യത്തിൽ നിങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത് മതം എന്ന പേരിൽ തീവ്രവാദചിന്ത പുലർത്തുന്ന ഐ എസ് പാളയത്തിലേക്ക് എത്തിചേരാൻ കൊതിച്ച ഒരു കൂട്ടം ചെറുപ്പക്കാരെയാണ്.