കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിയിൽ നടത്തി വരുന്ന അൽ മദ്രസതുൽ ഇസ്ലാമിയ കുവൈത്ത് കഴിഞ്ഞ അധ്യയന വർഷത്തെ പ്രൈമറി പൊതുപരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ബിരുദദാന സംഗമം നടത്തി. ഫർവാനിയ ഐഡിയൽ ഔഡിറ്റോറിയത്തിൽ നടത്തിയ പരിപാടി ഐ പി സി ഫർവാനിയ ബ്രാഞ്ച് മാനേജർ ഹംദാൻ ജാസിർ അൽ നബ്ഹാൻ ഉൽഘാടനം നിർവഹിച്ചു.

കെ ഐ ജി പ്രസിഡന്റ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ അബ്ദുൽ ലത്തീഫ് സഅദ് അൽ മുനീഫി (ജംഇയത്തുൽ ഇസ്ലാഹ്) മുഹമ്മദ് അലി (മസ്ജിദ് അൽ കബീർ) ഉമ്മു ഈസ (ദാറുൽ ഖുർആൻ) എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു. ഒന്നാം റാങ്ക് നേടിയ ഫായിസ സുൽത്താന ഉനൈസ് (അൽ മദ്രസതുൽ ഇസ്ലാമിയ സാൽമിയ) രണ്ടാം റാങ്ക് നേടിയ ഫാത്തിമ ഹനീന മുനീർ (അൽ മദ്രസതുൽ ഇസ്ലാമിയ അബ്ബാസിയ) മുന്നാം റാങ്ക് നേടിയ നാസിഫ് അബ്ദുല്ല നജീബ് (അൽ മദ്രസതുൽ ഇസ്ലാമിയ ഫഹാഹീൽ) എന്നിവർക്ക് ഫൈസൽ മഞ്ചേരി മെമന്റ്‌റോ വിതരണം ചെയ്തു.

നാല് മദ്രസകളിൽ നിന്ന് 32 വിദ്യാർത്ഥികൾ ആണ് പൊതു പരീക്ഷ എഴുതിയത്. ലുലു ഹൈപ്പർ മാർക്കറ്റ് റീജിണൽ ഡയറക്ടർ മുഹമ്മദ് ഹാരിസ്, അൽ ബഹ്‌റ ട്രയിഡിനിങ് കമ്പനി ജനറൽ മാനേജർ ഹംസ മെലേകണ്ടി, ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്‌സ് ചെയർമാൻ അബ്ദുൽ നാസർ, കെ ബഷീർ, കെ ഐ ജി ജനറൽസെക്രട്ടറി ശരീഫ് പി ടി, വൈസ് പ്രസിഡന്റ് സക്കീർഹുസൈൻ തുവ്വൂർ, ഫർവാനിയ മദ്രസ പി ടി എ പ്രസിഡന്റ് ഹാഷിം പണക്കാട്, സാൽമിയ മദ്രസ പി ടി എ പ്രസിഡന്റ് മനാഫുദ്ധീൻ, ഫഹാഹീൽ മദ്രസ പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, അബ്ബാസിയ മദ്രസ പി ടി എ പ്രസിഡന്റ് യാസർ കരിങ്കല്ലത്താണി, എന്നിവർ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ മാർക്ക് ലിസ്റ്റ് എന്നിവ വിതരണം നടത്തി.

കെ ഐ ജി വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ സുബൈർ കെ എ സ്വാഗതം ആശംസിച്ച പരിപാടിക്ക് ഷാഫി പി ടി നന്ദി പ്രകാശിപ്പിച്ചു. ഫായിസ് മുഹമ്മദ് ഖിറാഅത്ത് നടത്തി. അബ്ദുൽ റസാക്ക് നദ്വി, അനീസ് ഫാറൂഖി എന്നിവർ പരിപാടി നിയന്ത്രിച്ചു.

കെ ഐ ജി വിദ്യാഭ്യാസ ബോർഡിനു കീഴിൽ രണ്ടു ഇംഗ്ലീഷ് മീഡിയം മദ്രസ്സകൾ അടക്കം ആറു മദ്രസ്സകൾ കുവെത്തിലെ സ്വബാഹിയ, സാൽമിയ, ഹവല്ലി അബ്ബാസിയ ഫർവാനിയ ഖൈത്താൻ തുടങ്ങിയ പ്രദേശങ്ങളിൽ നടത്തി വരുന്നു, മത വിജ്ഞനീയ്ങ്ങൾക്കൊപ്പം മാതൃഭാഷാ പഠനവും കൂടി ലക്ഷ്യം വച്ചുള്ള ഈ മദ്രസ്സകളിൽ 1200 അധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. മജ്‌ലിസുത്തഅലീമിൽ ഇസ്ലാമി കേരള യുടെ സിലബസ്സും പാഠപുസ്തക ങ്ങളുമാണ് ഇവിടെ അവലംബിക്കുന്നത്, യോഗ്യരായ അദ്ധ്യാപകരും കലാ, കായിക, വൈജ്ഞാനിക പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെ ഐ ജി മദ്രസയെ വ്യത്യസ്തമാക്കുന്നു. മദ്രസാ വിദ്യാർത്ഥികളിൽ ഖുർആൻ പഠനത്തിനും അറബി ഭഷാ പരിജ്ഞാനത്തിനും മുഖ്യ ഊന്നൽ നൽകുന്നു.