- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശാസ്ത്ര ദ്വീപൊരുക്കി ഷാർജ ഫ്‌ളാഗ് ഐലൻഡ്
കണ്ടുപിടുത്തങ്ങളും ക്രിയാത്മകതയും ആഘോഷിക്കുന്ന യുഎഇ നവീനാശയ മാസത്തിൽ പുതിയ അനുഭവങ്ങളൊരുക്കി ഷാർജ ഫ്‌ളാഗ് ഐലൻഡ്. ശാസ്ത്ര ദ്വീപ് എന്ന്‌പേരിട്ടിരിക്കുന്ന പരിപാടിയിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടആശയങ്ങളും ചർച്ചകളുമാണ് അരങ്ങേറുക. പാരിസ്ഥിതിക വിഷയങ്ങളിലെ കാര്യക്ഷമത, റീസൈക്ലിങ്, പരിസ്ഥി സൗഹൃദ ഡിസൈൻ തുടങ്ങിയ വിഷയങ്ങളിൽ പ്രദർശനങ്ങളും വർക് ഷോപ്പുകളും നടക്കും.സന്ദർശകർക്ക് നേരിട്ട് പങ്കെടുക്കാവുന്ന തരത്തിൽ ഒരുക്കുന്ന പരിപാടികൾഫെബ്രുവരി പതിനഞ്ചു മുതൽ ഇരുപത്തിയൊന്ന് വരെ, ഒരാഴ്ച നീണ്ടു നിൽക്കും. ''സുസ്ഥിരമായ വികസനത്തിന് നവീനാശയങ്ങൾ അത്യന്താപേക്ഷിതമാണ്. പരിസ്ഥിതി സൗഹൃദമായ, വൈവിധ്യങ്ങളെ കണക്കിലെടുക്കുന്ന പുതിയ ആശയങ്ങളെ സമൂഹത്തിന്റെ എല്ലാ തട്ടിലേക്കുമെത്തിച്ച്, 2021 ഓടെ ലോകത്തിലെ തന്നെ ഏറ്റവും നവീനാശയങ്ങളുള്ള രാജ്യമാക്കി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം'' - ഫ്‌ളാഗ്‌ഐലൻഡ് മാനേജർ ഖുലൂദ് അൽ ജുനൈബി പറഞ്ഞു. ഷാർജ യൂണിവേഴ്‌സിറ്റി, ഷാർജ പരിസ്ഥിതി വിഭാഗമായ ബീയ തുടങ്ങിയ വിവിധസർക്കാർ സ്ഥാപനങ്ങളുമായി ചേർന്നാണ് ശാസ്ത്
കണ്ടുപിടുത്തങ്ങളും ക്രിയാത്മകതയും ആഘോഷിക്കുന്ന യുഎഇ നവീനാശയ മാസത്തിൽ പുതിയ അനുഭവങ്ങളൊരുക്കി ഷാർജ ഫ്‌ളാഗ് ഐലൻഡ്. ശാസ്ത്ര ദ്വീപ് എന്ന്‌പേരിട്ടിരിക്കുന്ന പരിപാടിയിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടആശയങ്ങളും ചർച്ചകളുമാണ് അരങ്ങേറുക.
പാരിസ്ഥിതിക വിഷയങ്ങളിലെ കാര്യക്ഷമത, റീസൈക്ലിങ്, പരിസ്ഥി സൗഹൃദ ഡിസൈൻ തുടങ്ങിയ വിഷയങ്ങളിൽ പ്രദർശനങ്ങളും വർക് ഷോപ്പുകളും നടക്കും.സന്ദർശകർക്ക് നേരിട്ട് പങ്കെടുക്കാവുന്ന തരത്തിൽ ഒരുക്കുന്ന പരിപാടികൾഫെബ്രുവരി പതിനഞ്ചു മുതൽ ഇരുപത്തിയൊന്ന് വരെ, ഒരാഴ്ച നീണ്ടു നിൽക്കും.
''സുസ്ഥിരമായ വികസനത്തിന് നവീനാശയങ്ങൾ അത്യന്താപേക്ഷിതമാണ്. പരിസ്ഥിതി സൗഹൃദമായ, വൈവിധ്യങ്ങളെ കണക്കിലെടുക്കുന്ന പുതിയ ആശയങ്ങളെ സമൂഹത്തിന്റെ എല്ലാ തട്ടിലേക്കുമെത്തിച്ച്, 2021 ഓടെ ലോകത്തിലെ തന്നെ ഏറ്റവും നവീനാശയങ്ങളുള്ള രാജ്യമാക്കി യുഎഇയെ മാറ്റുകയാണ് ലക്ഷ്യം'' - ഫ്‌ളാഗ്‌ഐലൻഡ് മാനേജർ ഖുലൂദ് അൽ ജുനൈബി പറഞ്ഞു.
ഷാർജ യൂണിവേഴ്‌സിറ്റി, ഷാർജ പരിസ്ഥിതി വിഭാഗമായ ബീയ തുടങ്ങിയ വിവിധസർക്കാർ സ്ഥാപനങ്ങളുമായി ചേർന്നാണ് ശാസ്ത്ര ദ്വീപിലെ പരിപാടികൾഒരുങ്ങുന്നത്. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് വർക്‌ഷോപ്പുകളും നവീനാശയ അവതരണങ്ങളും നടക്കുന്നത്. മാലിന്യങ്ങളിൽഉപയോഗിച്ചുള്ള ഡിസൈനിങ്, ആർട് വർക് ഷോപ്പുകൾ, പൂർണമായും പ്ലാസ്റ്റിക്മാലിന്യത്തിൽ നിന്നൊരുക്കിയ ത്രീഡി പ്രതലത്തിലുള്ള കളിക്കളം തുടങ്ങിയഅനുഭവങ്ങൾ കുട്ടികളെ കാത്തിരിക്കുന്നു. പരിസ്ഥിതി സൗഹൃദ വികസന മാതൃകകളുംപ്രദർശനങ്ങളും മുതിർന്നവരെയും ആകർഷിക്കും. ഫെബ്രുവരി 21 ബുധനാഴ്ചയോടെപ്രദർശനം അവസാനിക്കും.
രാജ്യത്ത് നവീനാശയങ്ങൾ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായിഒരുക്കിയ ഇന്നോവേഷൻ മാസാചരണത്തിന്റെ ഭാഗമായി ഏഴു എമിറേറ്റുകളിലും രസകരമായകളികളും പരിപാടികളും മത്സരങ്ങളും പ്രദർശനങ്ങളും നടക്കുന്നുണ്ട്.