മനാമ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും പൊന്നാനിയുടെ സുൽത്താനുമായിരുന്ന സ. ഇമ്പിച്ചി ബാവയുടെ നാമധേയത്തിൽ ഗൾഫിൽ പ്രവർത്തിക്കുന്ന ഇസ്മെക് ജിസിസി കുട്ടായ്മയുടെ ബഹ്റൈൻ ഘടകം നിലവിൽ വന്നു.

ഓൺലൈനിലൂടെ നടന്ന പ്രഥമ സമ്മേളനം സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടിഎം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.പൊന്നാനി എംഎൽഎയും നിയമസഭ സ്പീക്കറുമായ ശ്രീരാമകൃഷ്ണൻ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങൾ, ബഹ്റൈൻ പ്രതിഭ മുതിർന്ന നേതാവ് സഖാവ് പിടി നാരായണൻ, പൊന്നാനി മുൻസിപ്പൽ ചെയർമാൻ സ. മുഹമ്മദ് കുഞ്ഞ് തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ടിഎ ഇസ്മത്ത് വെളിയങ്കോട് (പ്രസിഡണ്ട്), മജീദ് പുതുപൊന്നനി, നസീർ തെക്കൻ (വൈസ് പ്രസി), അമീൻ പെരുമ്പടപ്പ് (സെക്രട്ടറി), ഷിബിൻ പൊന്നാനി, ഷാജി പുറങ്(ജോയിന്റ് സെക്രട്ടറി),ബിജു പഴഞ്ഞി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. രക്ഷാധികാരികളായി എം ബാവ, ഷഫീഖ് പൊറ്റാടി എന്നിവരെയും 17 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.

സമ്മേളനത്തിന് ഇതര ജിസിസി രാജ്യങ്ങളിലെ ഇസ്മെക് ഭാരവാഹികളും സംസാരിച്ചു. സമ്മേളനത്തിന് ജിസിസി കോർഡിനേറ്റർമാരായ ഉസ്മാൻ റെഡ്(പ്രസിഡന്റ്), മുഹമ്മദ് സെമീർ(സെക്രട്ടറി), ഉസ്മാൻ പൊന്നാനി (ട്രഷറർ) എന്നിവർ നേതൃത്വം നൽകി.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സെമിനാറിൽ 'പൊന്നാനിയുടെ ചരിത്രം' എന്ന വിഷയത്തിൽ ചരിത്രഗവേഷക. ഡോ. ഫസീല തരകത്ത് മുഖ്യപ്രഭാഷണം നടത്തി.

'വിദ്യാഭ്യാസം സാമൂഹിക വിപ്ലവത്തിന്, പൊതുജനാരോഗ്യം നാടിന്റെ സമ്പത്ത്' എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന ഇസ്മെക് ജിസിസി സംസ്‌കാരിക കൂട്ടായ്മ നിരവധി സാമൂഹിക ജീവ കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുവരുന്നു.