മനാമ : ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഊരത്ത് ബപ്പട്ട മീത്തൽ ഇസ്മായിൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. പരേതന് 40 വയസായിരുന്നു പ്രായം.

ടൂബ്ലിയിലെ അൽ ഖാജാ റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു. 14 വർഷത്തോളമായി ബഹ്‌റൈനിൽ എത്തിയിട്ട്. തിങ്കളാഴ്ച റെസ്റ്റോറന്റിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഭാര്യ ആരിഫയും രണ്ട് മക്കളും നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു