- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധിനിവേശ നഗരമായ വെസ്റ്റ് ബാങ്കിൽ 1200 വീടുകൾ കൂടി ഈ വർഷം പണിയും; 2500 വീടുകൾക്ക് വേറെയും അനുമതി നൽകി; ലോക സമാധാനത്തിന്റെ കടയ്ക്കൽ വീണ്ടും കത്തി വച്ച് ഇസ്രയേൽ; പ്രതീക്ഷ നഷ്ടപ്പെട്ട് ഫലസ്തീൻ
ലോക സമാധാനത്തിന്റെ കടയ്ക്കൽ വീണ്ടും കത്തി വച്ച് ഇസ്രയേൽഫലസ്തീൻ പ്രശ്‌നം വീണ്ടും രൂക്ഷമാക്കുന്ന വിധത്തിലാണ് ഇസ്രയേൽ നേതൃത്വം മുന്നോട്ട് പോകുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം അധിനിവേശ നഗരമായ വെസ്റ്റ് ബാങ്കിൽ 1200ൽഅധികം വീടുകൾ പണിയാൻ ഇസ്രയേൽ അനുമതി നൽകിയിരിക്കുകയാണ്. 2018 അവസാനത്തിന് ശേഷം 2500 വീടുകൾ കൂടി പണിയാനും അനുമതിയേകിയിട്ടുണ്ട്. പുതിയ വീടുകൾക്കുള്ള അനുമതിയേകിയെന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത് ഇസ്രയേൽ പ്രതിരോധ മന്ത്രിയാണ്. ഇവിടെ വീടുകൾ നിർമ്മിക്കുന്നതാണ് ഇസ്രയേൽഫലസ്തീൻ സമാധാന ചർച്ചയിൽ ഏറ്റവും വിവാദമായ വിഷയങ്ങളിലൊന്ന്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇവിടുത്തെ സമാധാനത്തിന് ഏറ്റവും വിഘാതമുണ്ടാക്കുന്ന വിഷയവുമാണിത്. 2014 മുതൽ ഇവിടെ വീടുകളുടെ നിർമ്മാണം നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ നിർമ്മാണത്തിന് വീണ്ടും ഇസ്രയേൽ അനുമതി നൽകുന്നതോടെ ഇവിടുത്തെ പ്രശ്‌നം രൂക്ഷമാവുകയും ചെയ്യും. വെസ്റ്റ് ബാങ്ക്, കിഴക്കൻ യെരുശലേം, ഗസ്സ മുനമ്പ് എന്നിവയടക്കമുള്ള ഒരു രാജ്യമാണ് ഫലസ്തീൻകാർ ആവശ്യപ്പെട
ലോക സമാധാനത്തിന്റെ കടയ്ക്കൽ വീണ്ടും കത്തി വച്ച് ഇസ്രയേൽഫലസ്തീൻ പ്രശ്‌നം വീണ്ടും രൂക്ഷമാക്കുന്ന വിധത്തിലാണ് ഇസ്രയേൽ നേതൃത്വം മുന്നോട്ട് പോകുന്നതെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് പ്രകാരം അധിനിവേശ നഗരമായ വെസ്റ്റ് ബാങ്കിൽ 1200ൽഅധികം വീടുകൾ പണിയാൻ ഇസ്രയേൽ അനുമതി നൽകിയിരിക്കുകയാണ്. 2018 അവസാനത്തിന് ശേഷം 2500 വീടുകൾ കൂടി പണിയാനും അനുമതിയേകിയിട്ടുണ്ട്. പുതിയ വീടുകൾക്കുള്ള അനുമതിയേകിയെന്ന വിവരം പുറത്ത് വിട്ടിരിക്കുന്നത് ഇസ്രയേൽ പ്രതിരോധ മന്ത്രിയാണ്. ഇവിടെ വീടുകൾ നിർമ്മിക്കുന്നതാണ് ഇസ്രയേൽഫലസ്തീൻ സമാധാന ചർച്ചയിൽ ഏറ്റവും വിവാദമായ വിഷയങ്ങളിലൊന്ന്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഇവിടുത്തെ സമാധാനത്തിന് ഏറ്റവും വിഘാതമുണ്ടാക്കുന്ന വിഷയവുമാണിത്.
2014 മുതൽ ഇവിടെ വീടുകളുടെ നിർമ്മാണം നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ നിർമ്മാണത്തിന് വീണ്ടും ഇസ്രയേൽ അനുമതി നൽകുന്നതോടെ ഇവിടുത്തെ പ്രശ്‌നം രൂക്ഷമാവുകയും ചെയ്യും. വെസ്റ്റ് ബാങ്ക്, കിഴക്കൻ യെരുശലേം, ഗസ്സ മുനമ്പ് എന്നിവയടക്കമുള്ള ഒരു രാജ്യമാണ് ഫലസ്തീൻകാർ ആവശ്യപ്പെടുന്നത്. 1967ൽ ആറ് ദിവസം നീണ്ട് നിന്ന യുദ്ധത്തിലൂടെ വെസ്റ്റ് ബാങ്കിനെ ഇസ്രയേൽ പിടിച്ചെടുക്കുകയായിരുന്നു. ഇവിടെ ഇസ്രയേൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെ നിയമവിരുദ്ധമാണെന്നാണ് മിക്ക രാജ്യങ്ങളും ആരോപിക്കുന്നത്.
ഇവിടെ 1285 വീടുകൾ നിർമ്മിക്കുന്നതിനുള്ള അനുമതിയാണ് ഇസ്രയേൽ അധികൃതർ നൽകാനിരിക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ പുതിയ നീക്കത്തെക്കുറിച്ച് ഫലസ്തീൻ അധികൃതർ പെട്ടെന്ന് ഒരു പ്രതികരണം പുറപ്പെടുവിച്ചിട്ടില്ല. ഇസ്രയേൽ വെസ്റ്റ് ബാങ്കിൽ നിർമ്മിച്ച നിർമ്മിതികൾ സമാധാന ചർച്ചയില് പ്രധാന പ്രശ്‌നമായി നിലനിൽക്കുന്നുവെന്നത് ഫലസ്തീൻകാർ നേരത്തെ തന്നെ ഉയർത്തിക്കാട്ടിയ വിഷയമാണ്. യുഎസിന്റെ മധ്യസ്ഥതയിൽ ഇരുപക്ഷവും നടത്തി വന്നിരുന്ന സമാധാന ചർച്ചകൾ 2014ൽ നിലച്ചിരുന്നു. ഇത് പുനരാരംഭിക്കാൻ ട്രംപ് നടത്തിയ ശ്രമങ്ങളിൽ നേരിയ പുരോഗതി മാത്രമേയുണ്ടായിട്ടുള്ളൂ.
ഇവിടെ പ്രശ്‌നം വഷളായതിന്റെ പശ്ചാത്തലത്തിൽ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ജനുവരി 20 മുതൽ 23 വരെ ഈ പ്രദേശം സന്ദർശിക്കുന്നുണ്ടെന്നാണ് വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരിക്കുന്നത്. ജെറുസലേമിനെ അടുത്ത കാലത്ത് ഇസ്രയേൽ തലസ്ഥാനമാക്കി ട്രംപ് നടത്തിയ പ്രസ്താവന വൻ വിവാദമായിരുന്നു. ഇതിനെ തുടർന്ന് ഡിസംബറിൽ ഇവിടം സന്ദർശിക്കാനായിരുന്നു മൈക്ക് ആദ്യം പദ്ദതിയിട്ടിരുന്നത്. സന്ദർശനത്തിന്റെ ഭാഗമായി മൈക്ക് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താ അൽസിസിയുമായും ജോർദാൻ രാജാവ് അബ്ദുള്ളയുമായും ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും ചർച്ച നടത്തുമെന്നും വൈറ്റ് ഹൗസ് വെളിപ്പെടുത്തുന്നു.