- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയിലേക്ക് 2 മിസൈലുകൾ വർഷിച്ച് ഇസ്രയേൽ; ലക്ഷ്യം വച്ചത് ഇറാന്റെ പട്ടാള ഘടന തകർക്കാൻ; ഒൻപത് പേർ കൊല്ലപ്പെട്ടന്ന് റിപ്പോർട്ട്; ഔദ്യോഗികമായി പ്രതികരിക്കാതെ ഇരുപക്ഷവും; യുദ്ധത്തിനുള്ള നീക്കമോ?
സിറിയയെ കൂടുതൽ ഭീതിയിലാഴ്‌ത്തി ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഐസിസിനെതിരെയുള്ള പോരാട്ടത്തിൽ കാര്യമായ ഇടപെടലുകളൊന്നും നടത്താത്ത ഇസ്രയേൽ ഇപ്പോൾ നടത്തിയ ആക്രമണത്തിന് പിന്നിലുള്ള കാര്യങ്ങൾ വ്യക്തമാണ്. ഇറാനുമായുള്ള ആണവ കരാർ ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി റദ്ദ് ചെയ്തതിന് തൊട്ടുപിറകെ ആയിരുന്നു ഇസ്രയേൽ സിറിയയിലേക്ക് മിസൈലുകൾ വർഷിച്ചത്. സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ഐസിസിനെ തുരത്താൻ ബാഷർ അൽ അസദിന് ഏറ്റവും അധികം പിന്തുണ നൽകുന്നത് ഇറാൻ ആണ്. ഇസ്രയേൽ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അവർ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ആണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സിറിയയുടെ സൈനിക താവളങ്ങൾ നിലനിൽക്കുന്ന സ്ഥലമാണിത്. ഇപ്പോൾ നടന്ന ആക്രമണത്തെ കുറിച്ച് ഇറാനോ ഇസ്രയേലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ഐസിസിനെ തുരത്താൻ ബാഷർ അൽ അസദിന് ഏറ്റവും അധികം പിന്തുണ നൽകുന്നത് ഇറാൻ ആണ്. ഇസ്രയേൽ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അവർ ഇറ
സിറിയയെ കൂടുതൽ ഭീതിയിലാഴ്‌ത്തി ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ഐസിസിനെതിരെയുള്ള പോരാട്ടത്തിൽ കാര്യമായ ഇടപെടലുകളൊന്നും നടത്താത്ത ഇസ്രയേൽ ഇപ്പോൾ നടത്തിയ ആക്രമണത്തിന് പിന്നിലുള്ള കാര്യങ്ങൾ വ്യക്തമാണ്. ഇറാനുമായുള്ള ആണവ കരാർ ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി റദ്ദ് ചെയ്തതിന് തൊട്ടുപിറകെ ആയിരുന്നു ഇസ്രയേൽ സിറിയയിലേക്ക് മിസൈലുകൾ വർഷിച്ചത്.
സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ഐസിസിനെ തുരത്താൻ ബാഷർ അൽ അസദിന് ഏറ്റവും അധികം പിന്തുണ നൽകുന്നത് ഇറാൻ ആണ്. ഇസ്രയേൽ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അവർ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ആണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സിറിയയുടെ സൈനിക താവളങ്ങൾ നിലനിൽക്കുന്ന സ്ഥലമാണിത്. ഇപ്പോൾ നടന്ന ആക്രമണത്തെ കുറിച്ച് ഇറാനോ ഇസ്രയേലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ഐസിസിനെ തുരത്താൻ ബാഷർ അൽ അസദിന് ഏറ്റവും അധികം പിന്തുണ നൽകുന്നത് ഇറാൻ ആണ്. ഇസ്രയേൽ ആക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അവർ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് ആണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സിറിയയുടെ സൈനിക താവളങ്ങൾ നിലനിൽക്കുന്ന സ്ഥലമാണിത്. ഇപ്പോൾ നടന്ന ആക്രമണത്തെ കുറിച്ച് ഇറാനോ ഇസ്രയേലോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ക്വിസ്വേയിലെ ഇറാൻ റെവല്യൂഷണറി ഗാർഡ്സിന്റെ ആയുധ ശേഖരത്തേയും റോക്കറ്റ് ലോഞ്ചറുകളേയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നാണ് സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറയുന്നത്. ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായും ഇവർ സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ കൊല്ലപ്പെട്ടവർ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല.
എന്നാൽ 9 പേർ കൊല്ലപ്പെട്ടു എന്ന വാർത്തകളെ സിറിയൻ അധികൃതർ നിഷേധിക്കുകയാണ്. കാറിൽ സഞ്ചരിക്കുകയായിരുന്ന ഭർത്താവും ഭാര്യയും മാത്രമാണ് കൊല്ലപ്പെട്ടത് എന്നാണ് വിശദീകരണം. മിസൈൽ ആക്രമണത്തെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും സിറിയ അവകാശപ്പെടുന്നുണ്ട്. ഗോലാൻ മലനിരകളിൽ നിന്നായിരിക്കാം മിസൈലുകൾ വിക്ഷേപിച്ചത് എന്നാണ് കരുതുന്നത്. ഈ സമയം ആകാശത്ത് ഫൈറ്റർ ജെറ്റുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. സിറിയയിൽ ഇറാനും ഇസ്രയേലും തമ്മിൽ പോരാട്ടം തുടരുമെന്ന് സഖ്‌സ് പറഞ്ഞു.
ട്രംപ് ഇഫക്ട്
ട്രംപിന്റെ വാശി ഇറാനുമായി അമേരിക്ക ഉണ്ടാക്കിയ ആണവ കരാറിന് അധികം പഴക്കമൊന്നും ഇല്ല. മുൻ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ആ കരാർ. ഡൊണാൾ ട്രംപ് അധികാരത്തിൽ എത്തിയതിന് പിറകേ ഈ കരാർ റദ്ദാക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിരുന്നു. ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തും എന്ന ഭീഷണിയും ട്രംപ് മുഴക്കിയിരുന്നു. ഇറാനെതിരെ, സിറിയയിൽ ഇറാനുമായുള്ള ആണവ കരാർ ടൊണാൾഡ് ട്രംപ് ഏകപക്ഷീയമായി റദ്ദ് ചെയ്തതിന് തൊട്ടുപിറകെ ആയിരുന്നു സിറിയയിലേക്ക് ഇസ്രയേൽ മിസൈലുകൾ വർഷിച്ചത്.
ഇറാനുമായുള്ള പ്രശ്നത്തിൽ എന്തുകൊണ്ട് സിറിയ
കാരണം സിറിയയ്ക്ക് എല്ലാക്കാലത്തും സൈനികമായും അല്ലാതേയും ഏറ്റവും അധികം പിന്തുണ നൽകുന്നത് ഇറാനാണ്. സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടം അമേരിക്കയുടേയും ഇസ്രയേലിന്റേയും മാത്രമല്ല, സൗദി ഉൾപ്പെടുന്ന ഗൾഫ് രാജ്യങ്ങളുടേയും കണ്ണിലെ കരടാണ്. രണ്ട് മിസൈലുകൾ സിറിയൻ തലസ്ഥാനമായ ദമാസ്‌കസിന് തെക്ക് മാറി കിസ്വേ ലക്ഷ്യമാക്കി രണ്ട് മിസൈലുകൾ ആണ് ഇസ്രയേൽ വർഷിച്ചതെന്ന് സിറിയയുടെ ഔദ്യോഗിക മാധ്യമം പുറത്ത് വിടുന്ന വാർത്ത.
ഇറാനെതിരെ പലതവട്ടം
ഇറാൻ ഇസ്രയേലിന്റെ പ്രഖ്യാപിത ശത്രുക്കളാണ്. സിറിയയിലെ ഇറാന്റെ സൈനിക താവളങ്ങൾക്ക് നേർക്കും മുമ്പും പലതവണ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ മാസം നടന്ന ആക്രമണത്തിൽ ഏഴ് ഇറാൻ സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാൻ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇനി യുദ്ധത്തിലേക്ക്?
പശ്ചിമേഷ്യയിലെ സ്ഥിതി ഗതികൾ വലിയ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയാണ് ലോക രാഷ്ട്രങ്ങൾക്കുള്ളത്. ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് ഡൊണാൾഡ് ട്രംപ്. ഈ സാഹചര്യത്തിൽ ഇറാൻ ഏത് രീതിയിൽ പ്രതികരിക്കുമെന്ന് വ്യക്തമല്ല. സിറിയയാകുമോ ഈ വിഷയത്തിലും യുദ്ധഭൂമി എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആയുധ ശേഷിയുള്ള രാജ്യമാണ് ഇസ്രയേൽ. ഉപരോധങ്ങളുടെ തുടർച്ചയിൽ പതറി നിൽക്കുന്ന ഇറാന് ഇസ്രയേലിനെ പ്രതിരോധിക്കാനാകുമോ. വേണമെങ്കിൽ ഇസ്രയേലിനെ വരെ ആക്രമിക്കാൻ തക്ക മിസൈൽ സന്നാഹങ്ങൾ ഇറാന്റെ കൈവശും ഉണ്ട്. ഇസ്രയേലിന്റെ ആക്രമണങ്ങൾ തടയുന്നതിനുള്ള മിസൈൽ പ്രതിരോധ സംവിധാനം അടുത്തിടെ ഇറാൻ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
റഷ്യയുടെ നിലപാട്
ഈ വിഷയത്തിൽ റഷ്യയുടെ നിലപാട് ഏറെ നിർണായകമാകും. സിറിയയിൽ ഇറാനൊപ്പം നിന്നാണ് റഷ്യ ഐസിസിനെതിരെ പോരാടുന്നത്. ഇറാനുമായി റഷ്യയ്ക്ക് പല വിധത്തിലുള്ള സഹകരണങ്ങളും ഉണ്ട്. ഒരു യുദ്ധ സാഹചര്യം ഉണ്ടായാൽ റഷ്യ ഇറാനൊപ്പം തന്നെ ആകും എന്നാണ് വിലയിരുത്തൽ. വീണ്ടും പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട വ്ലാദിമിർ പുട്ടിൻ ഇറാനോട് ഏറെ അടുപ്പം പുലർത്തുന്ന ആളാണ്. യുദ്ധം? ഇറാൻ തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നാണ് അമേരിക്കയുടേയും ഇസ്രയേലിന്റേയും അഭിപ്രായം. സൗദി അടക്കമുള്ള അറബ് രാജ്യങ്ങളും ഇറാന് എതിരാണ്. കാര്യങ്ങൾ ഈ രീതിയിൽ ആണ് പോകുന്നത് എങ്കിൽ ഒരു യുദ്ധ സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഇസ്രയേൽ ഇറാനെതിരേ യുദ്ധത്തിനൊരുങ്ങുന്നതായി അമേരിക്കൻ ഉദ്യോഗസ്ഥൻ