ടെൽ അവിവ്: കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോൺ പടർന്നു പിടിക്കുന്നതിനിടെ ആശങ്ക പടർത്തി ഫ്‌ളൊറോണയും. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കോവിഡും ഇൻഫ്‌ളുവൻസയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്‌ളൊറോണ. 30 വയസുള്ള ഗർഭിണിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഫ്‌ളൊറോണ കണ്ടെത്തിയത്.

ഒരുഅന്താരാഷ്ട്ര മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്. സാധാരണ കോവിഡിനുള്ളതുപോലെ പനി, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ഇതിന്റെയും ലക്ഷണങ്ങളെന്നാണ് വിദഗ്ദ്ധരുടെ അനുമാനം. വാക്‌സിൻ സ്വീകരിക്കാത്ത ഗർഭിണിയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്.

പരിശോധന ഫലം ലഭിച്ചപ്പോൾ കൊറോണയും ഇൻഫ്ളുവൻസയും പോസറ്റീവായിരുന്നു. യുവതി കോവിഡ് വാക്‌സീൻ സ്വീകരിച്ചിട്ടില്ലെന്ന് ഇസ്രയേലി പത്രം റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ യുവതിക്കു രോഗം മാറിയെന്നും ഇവർ ആശുപത്രി വിട്ടതായും മാധ്യമങ്ങൾ പറയുന്നു. ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടു വൈറസുകളും ഒരു രോഗികൾകണ്ടെത്തുന്നത് അപൂർവമാണ്.

ഇസ്രയേലിൽ ഇൻഫ്ളുവൻസ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച മാത്രം 1849 കേസാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച 5,000 പുതിയ കേസുകൾ കണ്ടെത്തി. അതേ സമയം കോവിഡിനെതിരെയുള്ള നാലാമത്തെ ഡോസ് വാക്സിനുകൾ ജനങ്ങൾക്ക് നൽകുന്നത് വെള്ളിയാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രയേലിൽ കോവിഡ് കേസുകൾ കൂടിവരികയാണ്. വ്യാഴാഴ്ച 5,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ രാജ്യം കോവിഡ് വാക്‌സീന്റെ നാലാമത്തെ ഡോസിന് അനുമതി നൽകിയിട്ടുണ്ട്. ലോകത്താദ്യമായാണ് ഒരു രാജ്യം നാലാം ഡോസിന് അനുമതി നൽകുന്നത്. ഇസ്രയേൽ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ നാഷ്മാൻ ആഷ് ആണു കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി നാലാമത്തെ ഡോസിനും അനുമതി നൽകിയതായി പ്രഖ്യാപിച്ചത്.