- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്രയേൽ എംബസി സ്ഫോടനം: രണ്ടു പേരുടെ സിസിടിവി ദൃശ്യം പുറത്തുവിട്ട് എൻഐഎ; വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം

ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് പുറത്ത് സ്ഫോടന വസ്തുക്കൾ സ്ഥാപിച്ചവരെന്ന് കരുതുന്ന രണ്ടു പേരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജൻസി. പ്രതികളെന്ന് സംശയിക്കുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് എൻ.ഐ.എ 10 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
ഈ വർഷം ജനുവരിയിലാണ് ഡൽഹിയിലെ ഇസ്രയേൽ എംബിസിക്ക് മുന്നിൽ സ്ഫോടനം നടന്നത്. വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. എൻ.ഐഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോൺ നമ്പർ മുഖേനയുമാണ് വിവരങ്ങൾ കൈമാറേണ്ടത്.
@NIA_India is seeking information to help identify 2 suspected individuals ( as seen in CCTV Footage) in connection with NIA Case ( Explosion near Israeli Embassy, New Delhi). Any information leading to identification of the suspected individuals will be rewarded @sudhakardas pic.twitter.com/UuQyaNfm4E
- DD News (@DDNewslive) June 15, 2021
ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഇസ്രയേൽ എംബസിക്ക് സമീപം നടന്ന ചെറിയ സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല. അതേ സമയം ഉയർന്ന സുരക്ഷമേഖലയിലാണ് ഇത്തരത്തിലൊരു സ്ഫോടനം നടന്നതെന്നും കാറുകളുടെ ചില്ലുകൾക്ക് കേടുപാട് സംഭവിച്ചെന്നും അധികൃതർ അറിയിച്ചിരുന്നു.


