- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യറൗണ്ടിൽ ജയിച്ചാൽ രണ്ടാം റൗണ്ടിൽ ഏറ്റുമുട്ടേണ്ടത് ഇസ്രയേൽ താരത്തോട്; പരിക്കെന്ന് പേരുപറഞ്ഞ് സൗദി താരം പിന്മാറി; ഇസ്രയേൽ-സൗദി പോര് ഒളിമ്പിക്സിലും
ഒളിമ്പിക്സിൽ രാഷ്ട്രീയ ഭിന്നതകൾ തലപൊക്കുന്നത് പതിവാണ്. 1980-ലെ മോസ്‌കോ ഒളിമ്പിക്‌സ് അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യ ചേരി ബഹിഷ്‌കരിച്ചതും 1984-ലെ ലോസ് എയ്ഞ്ചൽസ് ഒളിമ്പിക്‌സ് സോവിയറ്റ് യൂണിയനടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങൾ ബഹിഷ്‌കരിച്ചതും അത്തരത്തിലുള്ള ഭിന്നതകളുടെ പേരിലാണ്. എന്നാൽ, രാജ്യങ്ങൾ തമ്മിലുള്ള പോര് കായികവേദിയിലെത്തുന്നത് അപൂർവവും. അത്തരത്തിലുള്ള ഭിന്നതയ്ക്ക് റിയോ വേദിയായി. ഇസ്രയേൽ താരത്തോട് മത്സരിക്കേണ്ടിവരുമെന്നതിനാൽ, ആദ്യ റൗണ്ടിൽത്തന്നെ പരിക്ക് അഭിനയിച്ച് സൗദി താരം പിന്മാറിയതാണ് വിവാദത്തിന് ഇടയാക്കിയത്. ആദ്യ റൗണ്ട് ജയിച്ചാൽ രണ്ടാം റൗണ്ടിൽ ഇസ്രയേൽ താരത്തെ നേരിടേണ്ടിവരും എന്ന ആശങ്കയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. വനിതാ ജൂഡോയിൽ സൗദിയുടെ ജൗദ് ഫഹ്മി മൗറീഷ്യസിൽനിന്നുള്ള ക്രിസ്റ്റിയാൻ ലെഗേന്റിലിനെയാണ് ആദ്യ റൗണ്ടിൽ എതിരിടേണ്ടിയിരുന്നത്. ജയിച്ചാൽ രണ്ടാം റൗണ്ടിൽ ഇസ്രയേലിന്റെ ഗിലി കോഹനെയും. ഇസ്രയേൽ താരവുമായി മത്സരിക്കാൻ വിസമ്മദിച്ച ജൗദ് ആദ്യ റൗണ്ട് മത്സരം തന്നെ വേണ്ടെന്നുവ
ഒളിമ്പിക്സിൽ രാഷ്ട്രീയ ഭിന്നതകൾ തലപൊക്കുന്നത് പതിവാണ്. 1980-ലെ മോസ്‌കോ ഒളിമ്പിക്‌സ് അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യ ചേരി ബഹിഷ്‌കരിച്ചതും 1984-ലെ ലോസ് എയ്ഞ്ചൽസ് ഒളിമ്പിക്‌സ് സോവിയറ്റ് യൂണിയനടക്കമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങൾ ബഹിഷ്‌കരിച്ചതും അത്തരത്തിലുള്ള ഭിന്നതകളുടെ പേരിലാണ്. എന്നാൽ, രാജ്യങ്ങൾ തമ്മിലുള്ള പോര് കായികവേദിയിലെത്തുന്നത് അപൂർവവും.
അത്തരത്തിലുള്ള ഭിന്നതയ്ക്ക് റിയോ വേദിയായി. ഇസ്രയേൽ താരത്തോട് മത്സരിക്കേണ്ടിവരുമെന്നതിനാൽ, ആദ്യ റൗണ്ടിൽത്തന്നെ പരിക്ക് അഭിനയിച്ച് സൗദി താരം പിന്മാറിയതാണ് വിവാദത്തിന് ഇടയാക്കിയത്. ആദ്യ റൗണ്ട് ജയിച്ചാൽ രണ്ടാം റൗണ്ടിൽ ഇസ്രയേൽ താരത്തെ നേരിടേണ്ടിവരും എന്ന ആശങ്കയാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
വനിതാ ജൂഡോയിൽ സൗദിയുടെ ജൗദ് ഫഹ്മി മൗറീഷ്യസിൽനിന്നുള്ള ക്രിസ്റ്റിയാൻ ലെഗേന്റിലിനെയാണ് ആദ്യ റൗണ്ടിൽ എതിരിടേണ്ടിയിരുന്നത്. ജയിച്ചാൽ രണ്ടാം റൗണ്ടിൽ ഇസ്രയേലിന്റെ ഗിലി കോഹനെയും. ഇസ്രയേൽ താരവുമായി മത്സരിക്കാൻ വിസമ്മദിച്ച ജൗദ് ആദ്യ റൗണ്ട് മത്സരം തന്നെ വേണ്ടെന്നുവച്ചു.
പരിക്കാണ് പിന്മാറാൻ കാരണമെന്നാണ് സൗദി അധികൃതരുടെ വിശദീകരണം. പരിശീലനത്തിനിടെ കൈക്കും കാലിനും പരിക്കേറ്റുവെന്ന് മത്സരത്തിനുമുമ്പ് സൗദി ടീം അധികൃതർ ട്വിറ്ററിലൂടെ അറിയിച്ചു.എന്നാൽ ജൗദിന് പരിക്കൊന്നുമില്ലെന്ന് ഇസ്രയേൽ മാദ്ധ്യമങ്ങൾ വ്യക്തമാക്കി.
ഇസ്രയേൽ താരവുമായുള്ള മത്സരം ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് ഈ പിന്മാറ്റമെന്ന് ടൈംസ് ഓഫ് ഇസ്രയേൽ വെളിപ്പെടുത്തി. നയതന്ത്ര തലത്തിൽ സൗദിയും ഇസ്രയേലുമായി യാതൊരു ബന്ധവുമില്ല. ഇസ്രയേലിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാർക്ക് വിലക്കുമുണ്ട്.