ഷ്യയിൽ ജനിച്ച 31കാരനയ ബെൻ ടിസിയോൺ എന്ന ജുതയുവാവ് അറബ് നാടുകളിലെ വിലക്കപ്പെട്ട ഇസ്ലാമികതീർത്ഥാടന കേന്ദ്രങ്ങളിൽ എല്ലാം സന്ദർശിച്ച് ഹീബ്രുവിൽ എഴുതിയ വാക്കുകളോടെ ചിത്രങ്ങൾ എടുത്തുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. സൗദിയിലും ഇറാനിലും ഒക്കെ എങ്ങനെ ഇസ്രയേൽ പൗരൻ എത്തിയതെന്നറിയാതെ സുരക്ഷാ ഉദ്യോഗസ്ഥർ പകച്ച് നിൽക്കുകയാണ്.യഹൂദന്മാർക്ക് പൊതുവെ ഇസ്ലാമിക തീർത്ഥാടന കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കാറില്ലെന്നിരുന്നിട്ടും മദീനയിൽ വരെ ബെൻ അനായാസം കടന്ന് കയറിയതിന്റെ കടുത്ത രോഷത്തിലാണ് ഇസ്ലാമിക ലോകമിപ്പോൾ.

ലോകമാകമാനമുള്ള പ്രധാനപ്പെട്ട ഇസ്ലാമിക് തീർത്ഥാടന കേന്ദ്രങ്ങളുടെ മുന്നിൽ താൻ നിൽക്കുന്ന ചിത്രങ്ങൾ ഇയാൾ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അവിടങ്ങളിലെ ഹീബ്രു വാക്കുകളും കാണാം. ഇറാൻ, ലെബനൺ, ജോർദാൻ, സൗദി അറേബ്യ, തുടങ്ങി രാജ്യങ്ങളിലെ പ്രധാനപ്പെട്ട മോസ്‌കുകളിലെല്ലാം ഇദ്ദേഹം സന്ദർശിച്ച് ഫോട്ടോകൾ എടുത്തിട്ടുണ്ട്. ഇസ്ലാമിന്റെ ഏറ്റും പ്രധാനപ്പെട്ട രണ്ടാമത്തെ തീർത്ഥാടന കേന്ദ്രമായ മദീനയിലെ പള്ളിയിൽ വച്ച് വരെ ഇയാൾ താൻ നിൽക്കുന്ന ചിത്രങ്ങൾ പകർത്തി പുറത്ത് വിട്ടിട്ടുണ്ട്.

താൻ ഈ വിശുദ്ധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയിരിക്കുന്നത് ഇസ്ലാം വിശ്വാസികളോടുള്ള സ്നേഹവും ബഹുമാനവും പാലിച്ച് കൊണ്ടാണെന്നും ബെൻ സാക്ഷ്യപ്പെടുത്തുന്നു. അമുസ്ലീങ്ങൾ മെക്കയും സെൻട്രൽ മദീനയുടെ മറ്റ് ഭാഗങ്ങളും സന്ദർശിക്കുന്നതിന് കടുത്ത വിലക്കുണ്ട്. എന്നാൽ എല്ലാവർക്കും സന്ദർശിക്കാൻ അനുമതിയുള്ള ഇടങ്ങളിലാണ് താൻ കടന്ന് ചെന്നതെന്നാണ് ബെൻ വെളിപ്പെടുത്തുന്നത്. താൻ ഒരു ഹോബിയെന്ന നിലയിലാണ് ഇവിടങ്ങളിൽ സന്ദർശനം നടത്തിയതെന്നാണ് ബെൻ വെളിപ്പെടുത്തുന്നത്. താൻ ഇസ്ലാമിനെയും അറബ് ലോകത്തെയും ബഹുമാനിക്കുന്നുവെന്നും ബ്ലോഗർ കൂടിയായ അദ്ദേഹം പറയുന്നു.

ബെന്നിന്റെ പോസ്റ്റുകൾ ട്വിറ്ററിൽ ലോകവ്യാപകമായി കടുത്ത ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. 'എ സയണിസ്റ്റ് അറ്റ് ദി പ്രോഫറ്റ്സ് മോസ്‌ക് എന്ന ഹാഷ് ടാഗിലായിരുന്ന ചർച്ചകൾ കൊഴുത്തത്. ഒരു ലക്ഷം പേർ ഇത് റിട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ബെന്നിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സസ്പെൻഡ് ചെയ്യണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടിരുന്നു. അറബ് ലോകത്തെ ആരും തന്നെ ശത്രുതയോടെ സമീപിച്ചിട്ടില്ലെന്നും ബെൻ വെളിപ്പെടുത്തുന്നു. തന്റെ വ്യത്യസ്തമായ വേഷവിതാനങ്ങൾ കണ്ട് നിരവധി പേർ സമീപിച്ചിരുന്നുവെന്നും താൻ ജെറുസലേമിൽ നിന്നാണെന്ന് അവരോട് പറഞ്ഞിരുന്നുവെന്നും ബെൻ പറയുന്നു.