- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രളയം, ഭൂകമ്പം തുടങ്ങി പ്രകൃതിദുരന്തമുണ്ടാകുന്ന സന്ദർഭങ്ങളിലും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും കുടിവെള്ളം ഉത്പാദിപ്പിക്കാം; 71 ലക്ഷത്തിന്റെ ഗാൽ-മൊബൈൽ മോദിക്ക് സമ്മാനമായി നൽകാൻ നെതന്യാഹൂ; ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യൻ സന്ദർശനം ചർച്ചയാക്കി ലോക മാധ്യമങ്ങൾ
ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യ സന്ദർശിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ജീപ്പ് സമ്മാനിക്കുമെന്ന് റിപ്പോർട്ട്. കടൽജലത്തിൽനിന്ന് ഉപ്പ് വേർതിരിക്കുന്നതിനും കടൽജലം ശുദ്ധീകരിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയുള്ള ജീപ്പാണ് നരേന്ദ്ര മോദിക്ക് സമ്മാനിക്കുകയെന്നാണ് സൂചന. മോദിക്ക് സമ്മാനിക്കാനുള്ള ജീപ്പ് ഇസ്രയേലിൽനിന്ന് ഇന്ത്യയിലേയ്ക്ക് അയച്ചുകഴിഞ്ഞതായും കൃത്യസമയത്തുതന്നെ അത് ഇന്ത്യയിൽ എത്തിച്ചേരുമെന്നും ഇസ്രയേലി അധികൃതർ വ്യക്തമാക്കിയതായും റിപ്പോർട്ട് പറയുന്നു. ജനുവരി 14ന് ആണ് ബഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തുക. നാലു ദിവസം നീളുന്ന ഈ സന്ദർശനത്തിനിടയിലാണ് അദ്ദേഹം മോദിക്ക് ജീപ്പ് സമ്മാനിക്കുക. കഴിഞ്ഞ ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചപ്പോൾ നെതന്യാഹുവിനൊപ്പം മെഡിറ്ററേനിയൻ കടൽത്തീരത്ത് ഇത്തരം ജീപ്പ് ഓടിക്കുകയും പ്രവർത്തനരീതികൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതേ തരം ജീപ്പാണ് നെതന്യാഹു സമ്മാനമായി നൽകുന്നത്. ഇസ്രയേൽ സന്ദർശനത്തിൽ ജീപ്പ് ഉപയോഗിച്ച് കടൽജലം ശുദ്ധീകരിക്കുന്നതിന്റെ സാങ്ക
ജറുസലേം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യ സന്ദർശിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ജീപ്പ് സമ്മാനിക്കുമെന്ന് റിപ്പോർട്ട്. കടൽജലത്തിൽനിന്ന് ഉപ്പ് വേർതിരിക്കുന്നതിനും കടൽജലം ശുദ്ധീകരിക്കുന്നതിനുമുള്ള സാങ്കേതികവിദ്യയുള്ള ജീപ്പാണ് നരേന്ദ്ര മോദിക്ക് സമ്മാനിക്കുകയെന്നാണ് സൂചന. മോദിക്ക് സമ്മാനിക്കാനുള്ള ജീപ്പ് ഇസ്രയേലിൽനിന്ന് ഇന്ത്യയിലേയ്ക്ക് അയച്ചുകഴിഞ്ഞതായും കൃത്യസമയത്തുതന്നെ അത് ഇന്ത്യയിൽ എത്തിച്ചേരുമെന്നും ഇസ്രയേലി അധികൃതർ വ്യക്തമാക്കിയതായും റിപ്പോർട്ട് പറയുന്നു.
ജനുവരി 14ന് ആണ് ബഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തുക. നാലു ദിവസം നീളുന്ന ഈ സന്ദർശനത്തിനിടയിലാണ് അദ്ദേഹം മോദിക്ക് ജീപ്പ് സമ്മാനിക്കുക. കഴിഞ്ഞ ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചപ്പോൾ നെതന്യാഹുവിനൊപ്പം മെഡിറ്ററേനിയൻ കടൽത്തീരത്ത് ഇത്തരം ജീപ്പ് ഓടിക്കുകയും പ്രവർത്തനരീതികൾ മനസ്സിലാക്കുകയും ചെയ്തിരുന്നു. ഇതേ തരം ജീപ്പാണ് നെതന്യാഹു സമ്മാനമായി നൽകുന്നത്.
ഇസ്രയേൽ സന്ദർശനത്തിൽ ജീപ്പ് ഉപയോഗിച്ച് കടൽജലം ശുദ്ധീകരിക്കുന്നതിന്റെ സാങ്കേതികവശങ്ങൾ മോദിക്കുമുന്നിൽ പ്രദർശിപ്പിച്ചിരുന്നു. ശുദ്ധജലം ലഭ്യമല്ലാതെവരുന്ന സാഹചര്യങ്ങളിൽ കടൽ ജലം കുടിവെള്ളമായി ഉപയോഗിക്കാൻ സഹായിക്കുന്ന ഈ കണ്ടപിടിത്തത്തിന് താൻ 'ബിബി' (നെതന്യാഹു) യോട് നന്ദി പറയുന്നതായി അന്ന് മോദി പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ജീപ്പ് തന്നെ സമ്മാനമായി നൽകുന്നത്.
ഇസ്രയേൽ വികസിപ്പിച്ചെടുത്ത കടൽജല ശുദ്ധീകരണത്തിനുള്ള സാങ്കേതികവിദ്യയാണ് ജീപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. 390,000 ഇസ്രയേലി ഷെക്കൽ (ഏകദേശം 71 ലക്ഷം രൂപ) ആണ് ഈ ജീപ്പിന്റെ വില. ഗാൽ-മൊബൈൽ എന്നാണ് ഈ വാഹനത്തിന്റെ പേര്. കടൽവെള്ളത്തിൽനിന്ന് ഉയർന്ന ഗുണനിലവാരമുള്ള കുടിവെള്ളമാണ് ഇതിലൂടെ വേർതിരിച്ചെടുക്കാനാകുക.
പ്രളയം, ഭൂകമ്പം തുടങ്ങി പ്രകൃതിദുരന്തമുണ്ടാകുന്ന സന്ദർഭങ്ങളിലും മറ്റ് അടിയന്തിര സാഹചര്യങ്ങളിലും കുടിവെള്ളം ഉത്പാദിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ദിനംപ്രതി 20,000 ലിറ്റർ കടൽജലം ശുദ്ധീകരിക്കാൻ ഇതിന് ശേഷിയുണ്ട്.