- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ കുഞ്ഞൻ ഗ്രഹങ്ങൾ ശൂന്യാകാശത്തിറങ്ങി; സ്പേസ് ഗവേഷണത്തിൽ പൂർണ ഇന്ത്യൻ പങ്കാളിത്തം ഉറപ്പുനൽകി ലോകരാഷ്ട്രങ്ങൾ; ഐഎസ്ആർഒയുടെ സാങ്കേതിക വിദ്യക്ക് മുന്നിൽ തലകുനിച്ച് നാസ പോലും
ബഹിരാകാശ ഗവേഷണ രംഗത്ത് അത്യപൂർവങ്ങളായ വിജയങ്ങൾ നേടി മുന്നേറുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം. ഐഎസ്ആർഒയുടെ വിജയങ്ങളെ ലോകരാഷ്ട്രങ്ങൾ ആദരവോടെയാണ് വീക്ഷിക്കുന്നത്. ഏറ്റവുമൊടുവിൽ ഇന്റർസ്‌റ്റെല്ലാർ ഗവേഷണ രംഗത്തും ഐ.എസ്.ആർ.ഒ പുതിയ കുതിപ്പിനൊരുങ്ങുകയാണ്. ജൂൺ 23-ന് പി.എസ്.എൽ.വി. സി 38 വിക്ഷേപിച്ച ആറ് ഇന്റർസ്റ്റെല്ലർ വാഹനങ്ങൾ ബഹിരാകാശത്തെത്തി. ഇതിലൊരെണ്ണം ഭൂമിയിലെ ഐ.എസ്.ആർ.ഒ കേന്ദ്രവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. നാല് ഗ്രാം ഭാരവും മൂന്നര സെന്റീമീറ്റർ വലിപ്പവുമുള്ള സ്‌പേസ്‌ക്രാഫ്റ്റ് മാതൃകകളാണിവ. ബഹിരാകാശത്തുനിന്ന് ഭൂമിയുമായി ബന്ധം സ്ഥാപിക്കുന്ന ഏറ്റവും ചെറിയ സ്‌പേസ്‌ക്രാഫ്റ്റ് കൂടിയാണിത്. ബഹിരാകാശ ഗവേഷണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു. സൗരയൂഥത്തിനപ്പുറം സഞ്ചരിക്കാൻ ഉതകുന്ന വാഹനങ്ങളാണ് ഇന്റർസ്റ്റെല്ലർ എന്നറിയപ്പെടുന്നത്. നിലവിൽ, നാസയുടെ അഞ്ച് സ്‌പേസ്‌ക്രാഫ്റ്റുകൾ മാത്രമാണ് സൗരയൂഥത്തിനപ്പുറം പോയിട്ടുള്ളത്. ആ മേഖലയിലേക്കാണ് ഐഎസ്ആർഒയും കാല
ബഹിരാകാശ ഗവേഷണ രംഗത്ത് അത്യപൂർവങ്ങളായ വിജയങ്ങൾ നേടി മുന്നേറുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം. ഐഎസ്ആർഒയുടെ വിജയങ്ങളെ ലോകരാഷ്ട്രങ്ങൾ ആദരവോടെയാണ് വീക്ഷിക്കുന്നത്. ഏറ്റവുമൊടുവിൽ ഇന്റർസ്‌റ്റെല്ലാർ ഗവേഷണ രംഗത്തും ഐ.എസ്.ആർ.ഒ പുതിയ കുതിപ്പിനൊരുങ്ങുകയാണ്. ജൂൺ 23-ന് പി.എസ്.എൽ.വി. സി 38 വിക്ഷേപിച്ച ആറ് ഇന്റർസ്റ്റെല്ലർ വാഹനങ്ങൾ ബഹിരാകാശത്തെത്തി.
ഇതിലൊരെണ്ണം ഭൂമിയിലെ ഐ.എസ്.ആർ.ഒ കേന്ദ്രവുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. നാല് ഗ്രാം ഭാരവും മൂന്നര സെന്റീമീറ്റർ വലിപ്പവുമുള്ള സ്‌പേസ്‌ക്രാഫ്റ്റ് മാതൃകകളാണിവ. ബഹിരാകാശത്തുനിന്ന് ഭൂമിയുമായി ബന്ധം സ്ഥാപിക്കുന്ന ഏറ്റവും ചെറിയ സ്‌പേസ്‌ക്രാഫ്റ്റ് കൂടിയാണിത്. ബഹിരാകാശ ഗവേഷണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന കണ്ടെത്തലാണിതെന്ന് വിലയിരുത്തപ്പെടുന്നു.
സൗരയൂഥത്തിനപ്പുറം സഞ്ചരിക്കാൻ ഉതകുന്ന വാഹനങ്ങളാണ് ഇന്റർസ്റ്റെല്ലർ എന്നറിയപ്പെടുന്നത്. നിലവിൽ, നാസയുടെ അഞ്ച് സ്‌പേസ്‌ക്രാഫ്റ്റുകൾ മാത്രമാണ് സൗരയൂഥത്തിനപ്പുറം പോയിട്ടുള്ളത്. ആ മേഖലയിലേക്കാണ് ഐഎസ്ആർഒയും കാലെടുത്തുവെച്ചിരിക്കുന്നത്. സ്പിരിറ്റെന്ന പേരിലുള്ള ഇന്റർസ്‌റ്റെല്ലർ സ്‌പേസ്‌ക്രാഫ്റ്റ് മാതൃകകൾ ബഹിരാകാശത്ത് എത്തിച്ചതോടെ, ആ ഗവേഷണരംഗത്തും ഇന്ത്യ കാലെടുത്തുവെച്ചിരിക്കുന്നു.
ബ്രേക്ക്ത്രൂ സ്റ്റാർഷോട്ട് എന്നറിയപ്പെടുന്ന പദ്ധതിയുടെ ഭാഗമായാണ് സ്പിരിറ്റുകളെ ഇന്ത്യ വിക്ഷേപിച്ചത്. റഷ്യൻ ധനാഢ്യനും നിക്ഷേപകനുമായ യൂറി മിൽനറുടെയും ശാസ്ത്രജ്ഞർ സ്റ്റീഫൻ ഹോക്കിങ്ങിന്റെയും സ്വപ്‌ന പദ്ധതിയാണിത്. ഭൂമിയിൽനിന്ന് 4.37 പ്രകാശവർഷം അകലെയുള്ള ആൽഫ സെന്റൗറിയെന്ന നക്ഷത്രക്കൂട്ടത്തിലേക്ക് സ്പിരിറ്റിനെ അയക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. നാല് ഗ്രാം ഭാരമുള്ള ഓരോ സ്പിരിറ്റിലും സെൻസറുകളും സോളാർ പാനലുകളും റേഡിയോ എക്യുപ്‌മെന്റുകളും കമ്പ്യുട്ടറുകളുമുണ്ട്. ഒറ്റ സർക്യൂട്ട് ബോർഡിലാണ് ഇവയൊക്കെ ഘടിപ്പിച്ചിരിക്കുന്നത്. സ്പിരിറ്റുകളുടെ നീക്കം ഭൂമിയിലിരുന്ന് അറിയുന്നതിന് ഈ സർക്യൂട്ട് ബോർഡ് ശാസ്ത്രജ്ഞരെ സഹായിക്കും.
ജൂൺ 23-ന് പിഎസ്എൽവി സി 38-ൽ 14 രാജ്യങ്ങളിൽനിന്നുള്ള 29 കുഞ്ഞൻ ഉപഗ്രഹങ്ങളാണ് ഇന്ത്യ വിക്ഷേപിച്ചത്. വെന്റ, മാക്‌സ് വാലിയർ എന്നീ ഉപഗ്രഹങ്ങൾക്കൊപ്പമാണ് ആറ് സ്പിരിറ്റുകളെ വിക്ഷേപിചച്ചത്. നിലവിൽ ഇന്റർസ്റ്റെല്ലർ ഉപഗ്രങ്ങളുടെ മാതൃകകൾ മാത്രമാണ് ബഹിരാകാശത്തേയ്ക്ക് അയച്ചിട്ടുള്ളത്. ഭാവിയിൽ, യഥാർഥ ഇന്റർസ്റ്റെല്ലറുകൾ അയക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഐ.എസ്.ആർ.ഒ