- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ എസ് ആർ ഒ ചാരക്കേസിന് പിന്നിൽ ഐ എസ് ഐയെന്ന് സംശയം: കേന്ദ്ര സർക്കാർ ജില്ലാ കോടതിയിൽ; ഐ ബി ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാറിന് നമ്പി നാരായണനോട് വ്യക്തിവിരോധം ഉള്ളതായി തെളിവ് എന്ന് അഡീ. സോളിസിറ്റർ ജനറൽ എസ്.വി. രാജു; സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 24 ന് വിധി പറയും
തിരുവനന്തപുരം: രാജ്യത്തെ പിടിച്ചു കുലുക്കി കോളിളക്കം സൃഷ്ടിച്ച ഐ എസ് ആർ ഒ ചാര വൃത്തിക്കേസിന് പിന്നിൽ ഐ എസ് ഐയെന്ന് സംശയമുള്ളതായി കേന്ദ്ര സർക്കാർ തലസ്ഥാനത്തെ ജില്ലാ കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാരിനും സിബിഐക്കും വേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് ഇക്കാര്യം വാദവേളയിൽ കോടതിയിൽ ബോധിപ്പിച്ചത്.
ഇന്ത്യക്കെതിരായ കേസിൽ ഉൾപ്പെട്ട പൊലീസ് - ഐബി ഉദ്യോഗസ്ഥരായ പ്രതികളുടെ ഉന്നത ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യഹർജി തള്ളണമെന്നും അദ്ദേഹം വാദിച്ചു. ഐ ബി ഉദ്യോഗസ്ഥനായ ആർ.ബി. ശ്രീകുമാറിന് ശാസ്തജ്ഞനായ നമ്പി നാരായണനോട് വ്യക്തിവിരോധം ഉള്ളതായി തെളിവ് ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞരെ മൂന്നാം മുറ പ്രയോഗിച്ച് മർദ്ദിക്കുന്ന സമയം സിബി മാത്യുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നെന്നും അഡീ.സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.
നാലാം പ്രതിയുടെയും സിബിഐയുടെയും ഇരകളായ നമ്പി നാരായണന്റെയും മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും വാദം കേട്ടകേട്ട ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ ഓഗസ്റ്റ് 24ന് വിധി പ്രസ്താവിക്കാൻ മാറ്റി. ഗൂഢാലോചന കേസിലെ കേസ് ഡയറി ഫയലും ജസ്റ്റിസ് ജയിൻ കമ്മിറ്റി റിപ്പോർട്ടും സിബിഐ മുദ്രവച്ച കവറിൽ ഹാജരാക്കിയിട്ടുണ്ട്. ജയിൻ കമ്മിറ്റി റിപ്പോർട്ട് കൂടാതെ സിബിഐ സ്വതന്ത്രമായി കേസന്വേഷിക്കാനും സുപ്രീം കോടതി ജൂലൈയിൽ ഉത്തരവിട്ടു.
ഗൂഢാലോചന കേസിലെ നാലാം പ്രതി സിബി മാത്യുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് രേഖകൾ സി ബി ഐ ഹാജരാക്കിയത്. മുൻകൂർ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് സിബിഐ ശക്തമായി വാദിച്ചു. ജാമ്യം അനുവദിക്കുന്ന പക്ഷം കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ കണ്ടെത്താനാവില്ല. സി ബി മാത്യൂസടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്.
മുൻകൂർ ജാമ്യം അനുവദിച്ചാൽ സാക്ഷികളെയും തെളിവുകളയും സ്വാധീനിക്കാനിടയാകും. ലോകരാജ്യങ്ങളിൽ പ്രശസ്തമായ ഇന്ത്യൻ ബഹിരാകാശ മേഖലയിലെ ഇന്ത്യൻ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനമടക്കം തടസ്സപ്പെടുത്തിയ സാഹചര്യമാണ് നമ്പി നാരായണന്റെ അറസ്റ്റും ചാരക്കേസും വന്നതോടു കൂടി ഉണ്ടായതെന്നും ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്നതിനായി ലഭിക്കേണ്ടതുണ്ടെന്നും ജാമ്യത്തെ എതിർത്ത് സി ബി ഐ പ്രോസിക്യൂട്ടർ മനോജ് കുമാർ കഴിഞ്ഞ വാദവേളയിൽ ബോധിപ്പിച്ചു.
അതേ സമയം സിബി മാത്യുവിന് മുൻകൂർ ജാമ്യം നൽകരുതെന്നും ഹർജി തള്ളണമെന്നും നമ്പി നാരായണൻ ജൂലൈ 2 ന് തിരുവനന്തപുരം ജില്ലാ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബോധിപ്പിച്ചു. ചാരക്കേസിലെ ഇരകളും മാലി വനിതകളുമായ മറിയം റഷീദയും ഫൗസിയ ഹസനും സമർപ്പിച്ച കക്ഷി ചേരൽ ഹർജി അനുവദിച്ച കോടതി ഇരുവരെയും കക്ഷി ചേർക്കാനും ഉത്തരവിട്ടു.