തിരുവനന്തപുരം: പശ്ചാത്തല വികസനത്തിൽ അടിസ്ഥാനമായ വിജ്ഞാന സാന്ദ്രമായ ബജറ്റ്. ക്ഷേമത്തിനൊപ്പം എല്ലാവർക്കും തൊഴിൽ. ഇതാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ആശയം. അങ്ങനെ പറഞ്ഞ് ധനമന്ത്രി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു. ഇതാണ് മൂന്നേകാൽ മണിക്കൂർ നീണ്ട ബജറ്റ് അവതരണം. ഇത് സംസ്ഥാന നിയമസയിൽ പുതിയ റിക്കോർഡാണ്. മാണിയുടെ റിക്കോർഡാണ് ഐസക് തകർത്തത്. നിയമസഭാ രേഖകളിൽ 3 മണിക്കൂറും 18 മിനിറ്റുമാണ് ഐസക്കിന്റെ ബജറ്റ് അവതരണം.

വെള്ളിയാഴ്ച ആയതു കൊണ്ട് 12.30ന് സഭ നിർത്തണമായിരുന്നു അതുകൊണ്ട് ബജറ്റ് പ്രസംഗം മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ സ്പീക്കർ ശ്രീരാമകൃഷ്ണൺ പന്ത്രണ്ടരയുടെ ഭാഗം ഓർമ്മിപ്പിച്ചു. പലതും വിട്ടുകളഞ്ഞാണ് പന്ത്രണ്ടരയ്ക്ക് മുമ്പ് ഐസക് ബജറ്റ് അവതരണം നടത്തിയത്. ഇടയ്ക്ക് ഭരണപക്ഷത്ത് നിന്ന് കൈയടിയെത്തി. എന്നാൽ പ്രതിപക്ഷം ഇന്ന് ബഹളത്തിന് മുതിർന്നില്ല. കേട്ടുകൊണ്ട് അവർ സഭയിൽ ഇരുന്നു. അങ്ങനെ മൂന്നര മണിക്കൂറിന് അടുത്തെടുത്ത് തോമസ് ഐസക് ബജറ്റ് അവതരണം പൂർത്തിയാക്കി. കേരളത്തിന് പുതിയ വികസന വഴി താൻ കാണിച്ചു തുന്നുവെന്ന് വിശദീകരിച്ചാണ് ബജറ്റ് അവതരണം.

കരുതലും പ്രതീക്ഷയും നിറച്ചായിരുന്നു പ്രസംഗം. ശ്രീനാരായണ ഗുരുവും അയ്യൻകാളിയും വിദ്യാഭ്യാസത്തിന്റെ പ്രസക്തിയിൽ ഊന്നി പറഞ്ഞതിനോട് ചേർന്ന് നിൽക്കുന്നതാണ് തന്റെ ബജറ്റെന്ന് പറഞ്ഞാണ് ഐസക് നിർത്തുന്നത്. തദ്ദേശത്തിലെ തെരഞ്ഞെടുപ്പ് സർക്കാരിനുള്ള അംഗീകരാമെന്നും ഐസക് പറയുന്നു. വികസന കാഴ്‌ച്ചപ്പാടിനുള്ള അംഗീകരാമാണ്. പിണറായി വിജയന്റെ കാര്യക്ഷമതയും ഉയർത്തിക്കാട്ടി. ഭാവി വികസനത്തിനുള്ള നയരേഖയാണ് ഇതെന്നാണ് ബജറ്റ് എന്നു പറഞ്ഞ് കുട്ടികവിതയുമായി ഐസക് നിർത്തി. അപ്പോൾ ബജറ്റ് അവതരണം മൂന്ന് മണിക്കൂർ 20 മിനിറ്റ് നീണ്ടു.

ഇത്തവണ 3.18 മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടത്. 2013 മാർച്ച് 13ന് കെ.എം. മാണി നടത്തിയ 2.58 മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോർഡ് ആണ് തോമസ് ഐസക് മറികടന്നത്. സർക്കാരിന്റെ അഞ്ച് വർഷത്തെ ക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞും സാമ്പത്തിക ഞെരുക്കത്തിനിടയാക്കിയ സാഹചര്യങ്ങൾ വിശദീകരിച്ചുമായിരുന്നു ധനമന്ത്രിയുടെ പ്രസംഗം. പ്രസംഗത്തിന്റെ തുടക്കം മുതൽത്തന്നെ സാന്ദർഭികമായി കവിതകളും അദ്ദേഹം ഉദ്ധരിച്ചു. ഇത്തവണ സ്‌കൂൾ വിദ്യാർത്ഥികളുടെ കവിതകൾ മാത്രമാണ് ഉദ്ധരിച്ചത് എന്നതും ശ്രദ്ധേയമായി.

അതേസമയം, ധനമന്ത്രിയുടെ പ്രസംഗം നീണ്ടുപോയതിനെതിരെ പ്രതിപക്ഷത്തുനിന്ന് പ്രതിഷേധവും ഉയർന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ ഒമ്പത് മണിക്ക് സഭ ചേർന്ന് 12.30ന് അവസാനിക്കണം എന്നതാണ് ചട്ടം എന്ന കാര്യം എം. ഉമ്മർ എംഎൽഎ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

പ്രധാന പ്രഖ്യാപനങ്ങൾ

  • സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരും; നീല-വെള്ള കാർഡുകാർക്ക് 10 കിലോ അരി 15 രൂപ നിരക്കിൽ
  • 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 5 ലക്ഷം അഭ്യസ്തവിദ്യർക്കും, 3 ലക്ഷം മറ്റുള്ളവർക്കും
  • സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയാക്കി; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ
  • ആരോഗ്യവകുപ്പിൽ 4,000 തസ്തികകൾ സൃഷ്ടിക്കും
  • 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കും
  • നെല്ല് സംഭരണ വില 28 രൂപയാക്കും, റബറിന്റെ തറവില ഉയർത്തി
  • കിഫ്ബി ഉത്തേജന പാക്കേജിന് 60, 000 കോടി
  • നാളികേരത്തിന്റെ സംഭരണ വില 32 രൂപയായി ഉയർത്തി
  • ആരോഗ്യ സർവകലാശാല ഗവേഷണ കേന്ദ്രത്തിന് ഡോ. പൽപ്പുവിന്റെ പേര് നൽകും
  • സ്ത്രീ പ്രൊഫഷണലുകൾക്ക് ഹ്രസ്വപരിശീലനം നൽകി ജോലിക്ക് പ്രാപ്തരാക്കും
  • വർക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകൾ ലഭ്യമാക്കും
  • 20 ലക്ഷം പേർക്ക് അഞ്ച് വർഷംകൊണ്ട് ഡിജിറ്റൽ പ്ലാ്റ്റ്‌ഫോം വഴി ജോലി നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കും
  • സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും
  • കമ്പനികൾക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും
  • എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും
  • കെ ഫോൺ പദ്ധതി ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കും; കേരളത്തിൽ ഇന്റർനെറ്റ് ആരുടേയും കുത്തകയാകില്ല
  • മികച്ച യുവ ശാസ്ത്രജ്ഞന്മാരെ ആകർഷിക്കാൻ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്
  • സർക്കാർ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി
  • 30 ഓട്ടോണമസ് കേന്ദ്രങ്ങൾ സർവകലാശാലകളിൽ തുടങ്ങും, ഇതിനായി കിഫ്ബി വഴി 500 കോടി നൽകും
  • കൈത്തറി മേഖലയ്ക്ക് 52 കോടി രൂപ
  • തൊഴിലുറപ്പ് പദ്ധതിയിൽ മൂന്ന് ലക്ഷം പേർക്ക് കൂടി തൊഴിൽ
  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി രൂപ
  • കരകൗശല മേഖലയ്ക്ക് 4 കോടി. ബാംബു കോർപറേഷന് 5 കോടി. ഗാർഹിക തൊഴിലാളികൾക്ക് അഞ്ച് കോടി
  • തൊഴിലുറപ്പ് പദ്ധതിയിൽ ക്ഷേമനിധി ഫെബ്രുവരിയിൽ തുടങ്ങും
  • പ്രവാസികൾക്കുള്ള ഏകോപിത തൊഴിൽ പദ്ധതിക്ക് 100 കോടി; പ്രവാസി പെൻഷൻ 3500 രൂപയാക്കി
  • കയർമേഖലയ്ക്ക് 112 കോടി വകയിരുത്തി
  • കാർഷിക വികസനത്തിന് മൂന്നിന കർമപദ്ധതി
  • കാർഷിക മേഖലയിൽ 2 ലക്ഷം തൊഴിൽ അവസരങ്ങൾ
  • തരിശുരഹിത കേരളം ലക്ഷ്യം.
  • കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് ആരംഭിക്കും
  • ചാമ്പ്യൻസ് ബോട്ട് ലീഗ് പുനരാരംഭിക്കും. ഇതിനായി 20 കോടി
  • മൂന്ന് വ്യവസായ ഇടനാഴികൾക്ക് 50000 കോടി
  • ടൂറിസം നിക്ഷേപകർക്ക് പലിശ ഇളവോടെ വായ്പ
  • കാൻസർ മരുന്നുകൾക്കുള്ള പ്രത്യേക പാർക്ക് 2021-22ൽ യാഥാർഥ്യമാകും. ഈ വർഷം തറക്കല്ലിടും
  • ജനപ്രതിനിധികളുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു
  • വയോജനക്ഷേമത്തിന് കാരുണ്യ അറ്റ് ഹോം. 500 വയോജന ക്ലബ്ബുകൾ. മരുന്ന് വീട്ടിലെത്തും
  • ഭഷ്യസുരക്ഷക്ക് 40 കോടി . ഗാർഹിക തൊഴിലാളികൾക്ക് 5 കോടി രൂപ
  • കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്സി, കെഎസ്ഐഡിസി, എന്നീ സ്ഥാപനങ്ങൾ ചേർന്ന് ഫണ്ടിന് രൂപം നൽകും. ഇതിലേക്കായി 50 കോടി ബജറ്റിൽനിന്ന് അനുവദിക്കും
  • കടൽഭിത്തി നിർമ്മാണത്തിന് 150 കോടി. മത്സ്യമേഖലയിൽ മണ്ണെണ്ണ വിതരണത്തിന് 60 കോടി
  • മൂന്നാറിലേക്ക് പൈതൃക തീവണ്ടി.തിരുവനന്തപുരത്തും കോഴിക്കോടും പൈതൃക പദ്ധതി
  • കേരള ഇന്നവേഷൻ ചലഞ്ച് പദ്ധതിക്കായി 40 കോടി. യുവ ശാസ്ത്രജ്ഞർക്ക് ഒരു ലക്ഷംരൂപയുടെ ഫെലോഷിപ്പ്
  • വയനാടിന് കോഫി പാർക്ക്
  • ലൈഫ് മിഷനിൽ 1.5 ലക്ഷം വീടുകൾ കൂടി. ഭൂരഹിതരും ഭവനരഹിതരുമായവർക്കാണ് ഈ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. 20000 പേർക്ക് ഭൂമി ലഭ്യമായി. 6000 കോടി രൂപ ഇതിനായി വകയിരുത്തും
  • ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 320 കോടി. ന്യുനപക്ഷ ക്ഷേമത്തിന് 42 കോടി
  • റോഡ് അപകടങ്ങളിൽ പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂർ സൗജന്യ ചികിത്സ
  • ആരോഗ്യ കേന്ദ്രങ്ങളിൽ ഒ.പി ഇനി ഉച്ചയ്ക്ക് ശേഷവും
  • കൊച്ചി കാൻസർ സെന്റർ ഈ വർഷം പൂർത്തിയാക്കും. റീജിയണൽ കാൻസർ സെന്ററിന് 71 കോടി, മലബാർ കാൻസർ സെന്ററിന് 25 കോടി
  • ആശ പ്രവർത്തകരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചു
  • കെഎസ്ആർടിസിയിൽ 3,000 പ്രകൃതി സൗഹൃദ ബസുകൾ; 3000 ബസുകൾക്ക് 50 കോടി
  • ഇ വാഹനങ്ങൾക്ക് 50 ശതമാനം നികുതിയിളവ്
  • കെഎസ്എഫ്ഇ ചിട്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷ. കെഎഫ്‌സി പുനഃസംഘടിപ്പിക്കും
  • ക്രൈം മാപ്പ് ഉണ്ടാക്കും ജാഗ്രതാസമിതികൾ ശക്തിപ്പെടുത്തു. ഇതിനായി കുടുംശ്രീകൾക്ക് 20 കോടി
  • മത്സ്യത്തൊഴിലാളികൾക്ക് 5000 കോടി
  • ട്രാൻസ്‌ജെൻഡേഴ്‌സിനുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി