- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് 50 ലക്ഷം റിയാൽ വരെ പിഴ; യൂറോപ്യൻ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ നടപ്പിലാക്കുന്ന നിയമത്തിന് അമീർ അംഗീകാരം നല്കി
ദോഹ: ഖത്തറിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് 50 ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന വ്യക്തിഗത വിവര സംരക്ഷണ നിയമത്തിന് അമീർ അംഗീകാരം നൽകി. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് കോടതികൾക്ക് പിഴത്തുക നിശ്ചയിക്കാൻ കഴിയുന്നതാണ് പുതിയ നിയമം. യൂറോപ്യൻ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ നടപ്പിലാക്കുന്ന നിയമത്തിൽ കർശനമായ വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യത ലംഘിച്ചാൽ കനത്ത ശിക്ഷ ലഭിക്കും. ഉപഭോക്താവിന്റെ അനുമതിയില്ലാതെ വ്യാപാര സംബന്ധമായ ഇമെയിലുകളും എസ്.എം.എസുകളും വോയിസ് മെസേജുകളും അയക്കുന്നത് പുതിയ നിയമം നിരോധിക്കുന്നു. രാജ്യാന്തര സൈബർ കുറ്റകൃത്യങ്ങൾക്കായി കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാനും കർശന വ്യവസ്ഥയുണ്ട്. 2011 ലാണ് മന്ത്രിസഭ കരടുനിയമം കൊണ്ടുവരാൻ നീക്കമാരംഭിച്ചതെങ്കിലും ഈ വർഷം ജൂണിലാണ് നിയമത്തിന് അന്തിമ രൂപമായത്. സ്വകാര്യത സംബന്ധിച്ച് വ്യക്തികൾക്കുള്ള അവകാശങ്ങൾ എന്തൊക്കെയാണെന്ന് പുതിയ നിയമം വിശ
ദോഹ: ഖത്തറിൽ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവർക്ക് 50 ലക്ഷം റിയാൽ വരെ പിഴ ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന വ്യക്തിഗത വിവര സംരക്ഷണ നിയമത്തിന് അമീർ അംഗീകാരം നൽകി. കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ച് കോടതികൾക്ക് പിഴത്തുക നിശ്ചയിക്കാൻ കഴിയുന്നതാണ് പുതിയ നിയമം.
യൂറോപ്യൻ രാജ്യങ്ങളിലേതിന് സമാനമായ രീതിയിൽ നടപ്പിലാക്കുന്ന നിയമത്തിൽ കർശനമായ വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതനുസരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ച് മറ്റുള്ളവരുടെ സ്വകാര്യത ലംഘിച്ചാൽ കനത്ത ശിക്ഷ ലഭിക്കും. ഉപഭോക്താവിന്റെ അനുമതിയില്ലാതെ വ്യാപാര സംബന്ധമായ ഇമെയിലുകളും എസ്.എം.എസുകളും വോയിസ് മെസേജുകളും അയക്കുന്നത് പുതിയ നിയമം നിരോധിക്കുന്നു.
രാജ്യാന്തര സൈബർ കുറ്റകൃത്യങ്ങൾക്കായി കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാനും കർശന വ്യവസ്ഥയുണ്ട്. 2011 ലാണ് മന്ത്രിസഭ കരടുനിയമം കൊണ്ടുവരാൻ നീക്കമാരംഭിച്ചതെങ്കിലും ഈ വർഷം ജൂണിലാണ് നിയമത്തിന് അന്തിമ രൂപമായത്. സ്വകാര്യത സംബന്ധിച്ച് വ്യക്തികൾക്കുള്ള അവകാശങ്ങൾ എന്തൊക്കെയാണെന്ന് പുതിയ നിയമം വിശദീകരിക്കുന്നു.
വ്യക്തികളുടെ മുൻകൂർ അനുമതിയില്ലാതെ അവരെ സംബന്ധിച്ച ഒരു വിവരവും പരസ്യപ്പെടുത്തരുത്. സ്ഥാപനങ്ങളുടെ പക്കലുള്ള വ്യക്തിഗത വിവരങ്ങൾ മറ്റുള്ളവർ കൈവശപ്പെടുത്തുകയോ എപ്പോഴെങ്കിലും മാറ്റം വരുത്തുകയോ ചെയ്യുന്നതും പുതിയ നിയമം കുറ്റകരമാക്കുന്നു. അതേസമയം,രാജ്യസുരക്ഷ,സാമൂഹിക സുരക്ഷ,ഖത്തറിന്റെ രാജ്യാന്തര താൽപര്യ സംരക്ഷണം,കുറ്റകൃത്യങ്ങൾ തടയൽ എന്നിവക്കായി അധികൃതർക്ക് വ്യക്തിപരമായ വിവരങ്ങൾ ശേഖരിക്കാൻ അനുവാദമുണ്ട്. ഇക്കാര്യത്തിൽ പൂർണ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും അധികൃതർ കൈക്കൊള്ളണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 2016 ലെ പതിമൂന്നാം നമ്പർ വ്യക്തിഗത വിവര സംരക്ഷണ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും.