- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ ആകാശത്ത് ജീവിക്കുന്ന ചില സ്വപ്ന ജീവികൾ പല പ്രതികരണങ്ങളും നടത്തിയെന്ന് പി ജയരാജൻ; നമ്മളെല്ലാവരും ഭൂമിയിൽ നിൽക്കുന്നവരാണെന്ന പരിഹാസം കാര്യമായെടുത്ത് സിപിഐ; കണ്ണൂരിലെ ഇടതിൽ തർക്കം രൂക്ഷം
കണ്ണൂർ: നിലമ്പൂരിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സിപിഐ.(എം), സിപിഐ. പോര് മുറുകുന്നു. സിപിഐ.യേയും സിപിഐ.നേതാക്കളേയും കണക്കറ്റ് കളിയാക്കി സിപിഐ.(എം.) ജില്ലാ സെക്രട്ടറി പി.ജയരാജനാണ് ആദ്യം രംഗത്ത് വന്നത്. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ ആകാശത്ത് ജീവിക്കുന്ന ചില സ്വപ്ന ജീവികൾ പല പ്രതികരണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും നമ്മളെല്ലാവരും ഭൂമിയിൽ നിൽക്കുന്നവരാണെന്ന പരിഹാസത്തോടെയാണ് ജയരാജന്റെ പ്രതികരണം. ബിനോയ് വിശ്വത്തെ പ്പോലുള്ള സിപിഐ. നേതാക്കൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. സിപിഐ. നിലപാടിനെക്കുറിച്ച് കേട്ടറിവിന്റെ മാത്രം അടിസ്ഥാനത്തിലാണ് പി.ജയരാജന്റെ പ്രതികരണമെന്ന് സിപിഐ.ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ പറഞ്ഞു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളർപ്പിന്റെ ഉപോത്പ്പന്നമാണ് മാവോയിസമെന്നും അത ്ഒരു ശരിയായ രാഷ്ട്രീയ ആശയമല്ലെന്നും അദ്ദേഹം പറഞ്ഞു. പരോക്ഷമായി ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ 1962 ലെ പിളർപ്പിന്റെ കാരണം സിപിഐ.(എം.)
കണ്ണൂർ: നിലമ്പൂരിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ സിപിഐ.(എം), സിപിഐ. പോര് മുറുകുന്നു. സിപിഐ.യേയും സിപിഐ.നേതാക്കളേയും കണക്കറ്റ് കളിയാക്കി സിപിഐ.(എം.) ജില്ലാ സെക്രട്ടറി പി.ജയരാജനാണ് ആദ്യം രംഗത്ത് വന്നത്. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിൽ ആകാശത്ത് ജീവിക്കുന്ന ചില സ്വപ്ന ജീവികൾ പല പ്രതികരണങ്ങളും നടത്തിയിട്ടുണ്ടെങ്കിലും നമ്മളെല്ലാവരും ഭൂമിയിൽ നിൽക്കുന്നവരാണെന്ന പരിഹാസത്തോടെയാണ് ജയരാജന്റെ പ്രതികരണം. ബിനോയ് വിശ്വത്തെ പ്പോലുള്ള സിപിഐ. നേതാക്കൾ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
സിപിഐ. നിലപാടിനെക്കുറിച്ച് കേട്ടറിവിന്റെ മാത്രം അടിസ്ഥാനത്തിലാണ് പി.ജയരാജന്റെ പ്രതികരണമെന്ന് സിപിഐ.ജില്ലാ സെക്രട്ടറി പി.സന്തോഷ് കുമാർ പറഞ്ഞു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളർപ്പിന്റെ ഉപോത്പ്പന്നമാണ് മാവോയിസമെന്നും അത ്ഒരു ശരിയായ രാഷ്ട്രീയ ആശയമല്ലെന്നും അദ്ദേഹം പറഞ്ഞു. പരോക്ഷമായി ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ 1962 ലെ പിളർപ്പിന്റെ കാരണം സിപിഐ.(എം.) നെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ് സിപിഐ.ജില്ലാ സെക്രട്ടറിയായ സന്തോഷ് കുമാർ പ്രതികരണത്തിലൂടെ നടത്തിയത്. മാവോയിസത്തെ ക്കുറിച്ചു അവരുടെ നിലപാടിനെക്കുറിച്ചും സിപിഐ യുടെ പോണ്ടിച്ചേരി സമ്മേളനം നേരത്തെ തന്നെ
വ്യക്തമാക്കിയതാണ്. അതു തന്നെയാണ് പാർട്ടിയുടെ ഇപ്പോഴത്തെ നിലപാടുമെന്ന് സന്തോഷ് കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.
ഛത്തീസ്ഘട്ട് പോലുള്ള മാവോയിസ്റ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഐ. അതുകൊണ്ടു തന്നെ മാവോയിസ്റ്റ് അക്രമം ഏറ്റവും കൂടുതൽ നേരിടുന്ന പാർട്ടിയും സിപിഐ. യാണ്. സന്തോഷ് കുമാർ പറഞ്ഞു. എന്നാൽ മാവോയിസ്റ്റ്കളെ കൊന്നൊടുക്കലല്ല ഇതിനെല്ലാം പരിഹാരം. ബോപ്പാൽ സംഭവം നടന്നപ്പോൾ സിമി ഭീകരർക്ക് നേരെ നടന്ന വേട്ടയെ രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടികളും ജനാധിപത്യ പ്രസ്ഥാനങ്ങളും എതിർത്തിരുന്നു. അത് സമിയുടെ ദേശവിരുദ്ദ നിലപാടിനെ അനുകൂലിച്ചു കൊണ്ടല്ല. അവർക്കു നേരെ ഭരണകൂടം നടപ്പാക്കിയ രീതിക്കെതിരെയാണ് എതിർപ്പുണ്ടായത്.
മാവോയിസ്റ്റുകളുടെ കാര്യത്തിലും പാർട്ടി നിലപാട് അത് തന്നെയാണ്. മാവോയിസ്റ്റുകളുടെ ആശയങ്ങളോ ഉന്മൂലന സിദ്ധാന്തമോ സിപിഐ. അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല എതിർക്കപ്പെടേണ്ടതുമാണ്. സിപിഐ. ഒരിക്കലും മാവോയിസത്തെ പിൻതുണച്ചിട്ടില്ല. അതൊരു ശരിയായ ആശയവുമല്ല. എന്നാൽ ആശയത്തെ നേരിടാൻ നിലമ്പൂരിൽ നടന്ന മാവോയിസ്റ്റ് വേട്ടയെ സിപിഐ. ക്ക് അംഗീകരിക്കാനുമാവില്ല. ഇക്കാര്യത്തിൽ ജില്ലാ തലത്തിൽ ചർച്ച നടന്നതുകൊണ്ട് കാര്യവുമില്ല.നിലമ്പൂരിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് സംസ്ഥാന വിഷയമാണ്. അത് ആ തലത്തിൽ തന്നെ ചർച്ച ചെയ്യേണ്ടതാണെന്നും ഇത് ജില്ലാ വിഷയമാക്കി ഉയർത്തിക്കൊണ്ടു വരുന്നതിൽ സിപിഐ.ക്ക് താത്പര്യമില്ലെന്നും സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.



