- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സി ജോസഫിന് ചെയർമാൻ ആകണം; സഭയ്ക്ക് ഇടുക്കി സീറ്റ് വേണം; സിപിഎമ്മിന് ഫ്രാൻസിസിനെ തൊടുപുഴയിൽ വേണം; ചാവേറാകാൻ പി സി ജോസഫില്ല; ആന്റണി രാജുവിന് സീറ്റ് കിട്ടിയേ മതിയാവൂ; യുഡിഎഫ് വിട്ട കേരള കോൺഗ്രസ്സ് വിമതർക്കിടയിൽ കലഹം തുടങ്ങി
കോട്ടയം: യുഡിഎഫിൽ നിന്നും പിളർന്നു മാറി എൽഡിഎഫിൽ എത്തിയ കേരള കോൺഗ്രസ്സ് വിഭാഗത്തിൽ മൂപ്പിളപ്പ തർക്കവും സീറ്റ് തർക്കവും രൂക്ഷമായതായി റിപ്പോർട്ട്. കേരള കോൺഗ്രസ്സിൽ നിന്നും നേതാക്കളെ വെളിയിലേക്ക് കൊണ്ട് പോരുമെന്ന് പ്രഖ്യാപിച്ചാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള വിമതർ രംഗത്ത് വന്നതെങ്കിലും തർക്കത്തെ തുടർന്ന് പാർട്ടി വിട്ട ചിലർ തിരികെ ജോസഫ് വിഭാഗത്തിലേക്ക് മടങ്ങുവാൻ ഒരുങ്ങുന്നു എന്നാണ് കതരുതപ്പെടുന്നത്. പ്രത്യേകിച്ച് സീറ്റുകൾ ലഭിക്കാത്തതും പാർട്ടി പദവികൾ വീതം വയ്ക്കാത്തതും പാർട്ടി ആരുടേതായേക്കും എന്നതിനെ ചൊല്ലിയുമൊക്കെയാണ് ഇപ്പോൾ തർക്കം നടക്കുന്നത്. കേരള കോൺഗ്രസ്സിലെ ഇതുവരെയുള്ള എല്ലാ പിളർപ്പുകളും ഏതെങ്കിലും ഒരു നേതാവിവന്റെ നേതൃത്വത്തിൽ ആയിരിക്കും. അങ്ങനെ പുതിയതായി രൂപപ്പെടുന്ന കേരള കോൺഗ്രസ്സ് ആ നേതാവിന്റെ പേരിൽ ആണ് അറിയപ്പെടുന്നത്. മാണിയും ജോസഫും ആണ് ഇതിൽ പ്രബല വിഭാഗങ്ങൾ എങ്കിലും പിള്ള, ജേക്കബ് എന്നിവരും സ്വന്തം പാർട്ടികളായി രൂപപ്പെട്ടു. ഇവരെല്ലാവരും നേതാക്കളുടെ പേരിന്റെ ആദ്യ അക്ഷരം ഉപയ

കോട്ടയം: യുഡിഎഫിൽ നിന്നും പിളർന്നു മാറി എൽഡിഎഫിൽ എത്തിയ കേരള കോൺഗ്രസ്സ് വിഭാഗത്തിൽ മൂപ്പിളപ്പ തർക്കവും സീറ്റ് തർക്കവും രൂക്ഷമായതായി റിപ്പോർട്ട്. കേരള കോൺഗ്രസ്സിൽ നിന്നും നേതാക്കളെ വെളിയിലേക്ക് കൊണ്ട് പോരുമെന്ന് പ്രഖ്യാപിച്ചാണ് ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലുള്ള വിമതർ രംഗത്ത് വന്നതെങ്കിലും തർക്കത്തെ തുടർന്ന് പാർട്ടി വിട്ട ചിലർ തിരികെ ജോസഫ് വിഭാഗത്തിലേക്ക് മടങ്ങുവാൻ ഒരുങ്ങുന്നു എന്നാണ് കതരുതപ്പെടുന്നത്. പ്രത്യേകിച്ച് സീറ്റുകൾ ലഭിക്കാത്തതും പാർട്ടി പദവികൾ വീതം വയ്ക്കാത്തതും പാർട്ടി ആരുടേതായേക്കും എന്നതിനെ ചൊല്ലിയുമൊക്കെയാണ് ഇപ്പോൾ തർക്കം നടക്കുന്നത്.
കേരള കോൺഗ്രസ്സിലെ ഇതുവരെയുള്ള എല്ലാ പിളർപ്പുകളും ഏതെങ്കിലും ഒരു നേതാവിവന്റെ നേതൃത്വത്തിൽ ആയിരിക്കും. അങ്ങനെ പുതിയതായി രൂപപ്പെടുന്ന കേരള കോൺഗ്രസ്സ് ആ നേതാവിന്റെ പേരിൽ ആണ് അറിയപ്പെടുന്നത്. മാണിയും ജോസഫും ആണ് ഇതിൽ പ്രബല വിഭാഗങ്ങൾ എങ്കിലും പിള്ള, ജേക്കബ് എന്നിവരും സ്വന്തം പാർട്ടികളായി രൂപപ്പെട്ടു. ഇവരെല്ലാവരും നേതാക്കളുടെ പേരിന്റെ ആദ്യ അക്ഷരം ഉപയോഗിച്ചാണ് അറിയപ്പെടുന്നത്. പി സി ജോർജിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി ഉണ്ടായപ്പോൾ മാത്രമാണന് നേതാവിന്റെ പേര് ഉപയോഗിക്കാതെ പോയത്. സെക്യുലർ എന്ന പേരിൽ തുടങ്ങാൻ ജോർജ് എടുത്ത തീരുമാനം പിന്നീട് ജോർജിന് തിരിച്ചടി ആവുകയായിരുന്നു. സെക്യുലറിന്റെ ചെയർമാനനായി നിയമിച്ച ടി എസ് ജോൺ പിന്നീട് ജോർജിനെ പുറത്താക്കി ആ പാർട്ടി പിടിച്ചെടുത്തു. ഇതേ തുടർന്ന് കേരള കോൺഗ്രസ്സ് ജോർജ് എന്ന പേരിൽ പുതിയ പാർട്ടി തുടങ്ങാൻ ഒരുങ്ങുകയാണ് പിസി ജോർജ്.
കേരളാ കോൺഗ്രസിൽ നിന്ന് പുറത്തുപോയ വിമത വിഭാഗത്തിലെ തർക്കങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പാർട്ടിയെ ആര് നയിക്കും എന്നതാണ്. ജനപിന്തുണയും മറ്റും ഫ്രാൻസിസ് ജോർജിന് ആണ് കൂടുതൽ എങ്കിലും ഫ്രാൻസിസിന്റെ പേരിൽ ആണ് കലാപം നടന്നതെങ്കിലും ആ വിഭാഗത്തിലെ മൂപ്പൻ താൻ തന്നെ ആണ് എന്ന് കുട്ടനാട് നിന്നുള്ള നേതാവ് ഡോ. കെസി ജോസഫ് അവകാശപ്പെട്ടതാണ് തർക്കങ്ങൾക്ക് കാരണം. പുതിയ പാർട്ടിയുടെ ചെയർമാനായി ഡോ. കെ സി യെ നിയമിക്കണം എന്ന കെ സിയുടെ അനുയായികൾ ഇന്ന് ചേരുന്ന വിമത വിഭാഗത്തിന്റെ യോഗത്തിൽ അവതരിപ്പിക്കാൻ ധാരണയായിട്ടുണ്ട്. എന്നാൽ ഫ്രാൻസിസ് ജോർജ് ഇക്കാര്യത്തിൽ വിട്ടു വീഴ്ചക്കില്ല. ഇടത് മുന്നണി അധികാരത്തിൽ വരികയും ഫ്രാൻസിസും കെ സി ജോസഫും ജയിക്കുകയും ചെയ്താൽ മന്ത്രിയാകാനുള്ള സാധ്യത മങ്ങും എന്നതാണ് ഇതിന് പ്രധാന കാരണം.
ഫ്രാൻസിസ് ജോർജ് നേരിടുന്ന രണ്ടാമത്തെ പ്രധാന വെല്ലു വിളി ഇടുക്കി സീറ്റ് സംബന്ധിച്ചു തന്നെയാണ്. വിജയ സാധ്യതയുള്ള ഇടുക്കിയിൽ മത്സരിക്കാൻ ആയിരുന്നു ഫ്രാൻസിസിന്റെ ആഗ്രഹം. എന്നാൽ ഫ്രാൻസിസിനൊപ്പം പോയ പിസി ജോസഫ് ഇടുക്കിക്കി വേണ്ടി അവകാശ വാദം ഉയർത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിൽ പിസി ജോസഫിന് സീറ്റ് നൽകാം എന്നാണ് ധാരണയെങ്കിലും കൂടുതൽ സാധ്യത ഇടുക്കിയിൽ ആണ് എന്നാണ് പി സി ജോസഫ് കരുതുന്നത്. ജോസഫിനെ ഒതുക്കാൻ ഫ്രാൻസിസ് കൊണ്ടു പിടിച്ച ശ്രമങ്ങൾ നടത്തിയവരെയാണ് കാഞ്ഞിരപ്പള്ളി മെത്രാന്റെ നേതൃത്വത്തിലുള്ളവർ ഇടുക്കിക്ക് അവകാശവാദം ഉന്നയിക്കുന്നത്. മെത്രാന്റെ അനുഗ്രാശിസുകളോടെ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഒരാളായ നോബിൾ ജോസഫിന് ഇടുക്കി നൽകണം എന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
എന്നു മാത്രമല്ല തൊടുപുഴയിൽ പിജെ ജോസഫിനെതിരെ ശക്തമായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ സിപിഐ(എം) പരിശ്രമിക്കുന്നുണ്ട്. ഫ്രാൻസിസ് ജോർജാണ് ഏറ്റവും മികച്ച എതിരാളി എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. തൊടുപുഴയിൽ മത്സരിക്കുന്ന ജോസഫിനെ തോൽപ്പിക്കാൻ മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടതില്ല എന്നാണ് സിപിഐ(എം) സമീപനം. എന്നാൽ ജോസഫിനെതിരെ മത്സരിച്ചു രക്തസാക്ഷിയാകാൻ താനില്ല എന്ന് ഫ്രാൻസിസ് ജോർജ് തീർത്തു പറയുന്നു. തൊടുപുഴ എന്ന സമ്മർദ്ദം സജീവമായാൽ മൂവാറ്റുപഴയിൽ മത്സരിക്കാൻ ഫ്രാൻസിസ് സമ്മതിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. മൂവാറ്റുപുഴയിൽ ജോസഫ് വാഴക്കനെതിരെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ഫ്രാൻസിസ് ജോർജിന് സാധിക്കുമെങ്കിലും വാഴക്കനുമായി അടുപ്പമുള്ള ചില വൃത്തങ്ങൾ അത്തരം ഒരു അവസരം ഒഴിവാക്കുക ആയിരുന്നു എന്നാണ് സൂചന.
കാഞ്ഞിരപ്പള്ളി മെത്രാനുമായി സിപിഐ(എം) നേതാക്കൾ നടത്തിയ ധാരണ പ്രകാരം നാല് സീറ്റുകൾ സഭ നിർദ്ദേശിക്കുന്ന നേതാക്കളാണ്. ഇതു കൂടാതെയാണ് കേരള കോൺഗ്രസ്സ് വിമതർക്ക് മൂന്ന് സീറ്റുകൾ നൽകുന്നത്. പാലായിൽ ഡിജോ കാപ്പൻ, പൂഞ്ഞാറിൽ ജോർജ് ജെ മാത്യു എന്നിവരാണ് സഭയുടെ സ്ഥാനാർത്ഥികൾ എന്ന് അന്തിമമായ തീരുമാനം എടുത്തു കഴിഞ്ഞു. മൂന്നാമത്തെ സീറ്റായാണ് ഇടുക്കി വേണമെന്ന് സഭ ഇടത് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. നോബിൾ ജോസഫ് എന്ന ഹൈറോഞ്ച് സാംസ്‌കാരിക സമിതി നേതാവിനെയാണ് ഇടുക്കിയിലേക്ക് സഭ നിർദ്ദേശിക്കുന്നത്. ഈ സ്ഥാനാർത്ഥിയാണ് കേരളാ കോൺഗ്രസ് വിമതരുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നത്.
ഇതേ സമയം വിമതരുടെ പ്രധാന നേതാവായിരുന്ന ആന്റണി രാജുവിന്റെ സ്ഥാനാർത്ഥിത്വം അനിശ്ചിതാവസ്ഥകൾക്ക് കാരണം ആകുന്നുണ്ട്. മുൻപ് ആന്റണി രാജു എംഎൽഎ ആയിരുന്ന തിരുവനന്തപുരം തർക്കങ്ങൾ ഒന്നും ഇല്ലാതെ ലഭിക്കും എന്ന പ്രതീക്ഷയായിരുന്നു വിമത നീക്കം തുടങ്ങുമ്പോൾ ഉണ്ടായിരുന്നത്. അണികൾ ഇല്ലാത്ത ഒരു കേരള കോൺഗ്രസ്സ് വിഭാഗത്തിന്റെ നേതാവായ സുരേന്ദ്രൻ പിള്ളക്കാണ് ഈ സീറ്റ് കഴിഞ്ഞതവണ സിപിഐ(എം) നൽകിയത്. സുരേന്ദ്രപിള്ള പ്രതിനിധീകരിച്ചിരിക്കുന്ന കേരള കോൺഗ്രസ്സ് വിഭാഗത്തിന്റെ നേതാവായിരുന്ന പിസി തോമസ് ആ പാർട്ടിയുമായി പോയെങ്കിലും സുരേന്ദ്രൻ പിള്ളയും സ്‌കറിയ തോമസും അടക്കമുള്ള നേതാക്കൾ ഇടത് മുന്നണിയിൽ തുടരുകയായിരുന്നു. പിള്ളയെ മാറ്റി ആന്റണി രാജുവിന് സീറ്റ് നൽകാൻ ഒരു പ്രശ്‌നവും ഉണ്ടാകില്ല എന്നതായിരുന്നു വിമത കേരള കോൺഗ്രസ്സിന്റെ കണക്ക് കൂട്ടൽ.
എന്നാൽ ആന്റണി രാജുവിന്റെ സ്ഥാനാർത്ഥിത്വം ബിജെപിക്ക് ഗുണകരം ചെയ്യുമെന്ന് കണ്ടെത്തിയ സിപിഐ(എം) നേതാക്കൾ പറ്റില്ലെന്ന് പറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ആന്റണി രാജു മത്സരിച്ചാൽ തിരുവനന്തപുരം, നേമം കഴക്കൂട്ടം മണ്ഡലങ്ങളിൽ ബിജെപി ജയിക്കുമെന്നാണ് സിപിഐ(എം) വിലയിരുത്തുന്നത്. ഇതോടെ നിരശായുടെ പടു കുഴിയിലായ ആന്റണി രാജുവിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും സജീവം ആണ്. തീരദ്ദേശ വലിയ സ്വാധീനമുള്ള ആന്റണി രാജുവിന് തിരുവനന്തപുരം അല്ലെങ്കിൽ കോവളം വേണമെന്നാണ് ആഗ്രഹം. കോവളത്ത് സിറ്റിംങ് സീറ്റിൽ ജമീല പ്രകാശമാണ് ഉള്ളത്. അതു ഏറ്റെടുക്കാൻ സിപിഎമ്മിന് സാധിക്കില്ല.
എങ്കിൽ ലത്തീൻ കത്തോലിക്ക വോട്ടുകൾക്ക് നിർണ്ണായക സ്വാധീനമുള്ള കുണ്ടറ വിട്ടു കിട്ടുമോ എന്ന ചോദ്യവുമായി മത്സരിക്കാനുള്ള എന്ന അവസാന ശ്രമത്തിലാണ് രാജു. തിരുവനന്തപുരം, കൊല്ലം ലത്തീൻ മെത്രാന്മാരെ കൊണ്ട് സമമ്മർദ്ദം ചെലുത്തി കുണ്ടറ ഏറ്റെടുക്കാനുള്ള ശ്രമം പൊളിഞ്ഞാൽ ആന്റണി രാജുവും വിമത കേരള കോൺഗ്രസിന് തലവേദനയായി മാറും.

