- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോളിൽ തട്ടിയിട്ടും കണ്ടഭാവം നടിച്ചില്ല; നോക്കിയത് ഒന്നു മിന്നായം പോലെ മാത്രം; രാജ്യസഭാ അംഗമായ സുരേഷ് ഗോപിയോട് മമ്മൂട്ടി മുഖം തിരിച്ചതെന്ത്? സിനിമാ ലോകത്ത് കഥകൾക്ക് പഞ്ഞമില്ല
കൊച്ചി: മമ്മൂട്ടിയുടെ സുരേഷ് ഗോപിയും തമ്മിലെ പിണക്കം മാറാത്തതിന്റെ കഥയന്വേഷിക്കുകയാണ് സിനിമാ പ്രവർത്തകർ. രാജ്യസഭാ എംപിയായി നോമിനേറ്റ് ചെയ്തതിന്റെ തിളക്കത്തിൽ അന്തരിച്ച നടൻ രതീഷിന്റെ മകളുടെ കല്ല്യാണത്തിനെത്തിയ സുരേഷ് ഗോപിയോട് പോലും മമ്മൂട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ പിണക്കം വ്യക്തമാണ്. ബിജെപിയോട് ചേർന്ന് നിൽക്കുന്ന സുരേഷ് ഗോപിയും സിപിഐ(എം) ചാനലിന്റെ ചെയർമാനായ മമ്മൂട്ടിയും രാഷ്ട്രീയ ശത്രുക്കളെ പോലെയാണ് കല്ല്യാണ ചടങ്ങിൽ പെരുമാറിയത്. മമ്മൂട്ടി - സുരേഷ് ഗോപി പിണക്കം വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണത്രെ. ഇതിന്റെ വ്യക്തമായ കാരണങ്ങൾ ആർക്കും അറിയില്ലെങ്കിലും പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിന് ബലം നൽകുന്ന സംഭവമാണ് രതീഷിന്റെ മകളുടെ കല്ല്യാണ ചടങ്ങിൽ കണ്ടത്. അവർ ഇരുവരുടെയും പിണക്കം ഇനിയും തീർന്നിട്ടില്ല എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ് അന്തരിച്ച നടൻ രതീഷിന്റെ മകളുടെ വിവാഹ വേദിയിൽ വച്ച് സംഭവിച്ചത്. സുരേഷ്‌ഗോപി വന്നു തോളിൽ തട്ടിയിട്ടും മമ
കൊച്ചി: മമ്മൂട്ടിയുടെ സുരേഷ് ഗോപിയും തമ്മിലെ പിണക്കം മാറാത്തതിന്റെ കഥയന്വേഷിക്കുകയാണ് സിനിമാ പ്രവർത്തകർ. രാജ്യസഭാ എംപിയായി നോമിനേറ്റ് ചെയ്തതിന്റെ തിളക്കത്തിൽ അന്തരിച്ച നടൻ രതീഷിന്റെ മകളുടെ കല്ല്യാണത്തിനെത്തിയ സുരേഷ് ഗോപിയോട് പോലും മമ്മൂട്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ പിണക്കം വ്യക്തമാണ്. ബിജെപിയോട് ചേർന്ന് നിൽക്കുന്ന സുരേഷ് ഗോപിയും സിപിഐ(എം) ചാനലിന്റെ ചെയർമാനായ മമ്മൂട്ടിയും രാഷ്ട്രീയ ശത്രുക്കളെ പോലെയാണ് കല്ല്യാണ ചടങ്ങിൽ പെരുമാറിയത്.
മമ്മൂട്ടി - സുരേഷ് ഗോപി പിണക്കം വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണത്രെ. ഇതിന്റെ വ്യക്തമായ കാരണങ്ങൾ ആർക്കും അറിയില്ലെങ്കിലും പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിന് ബലം നൽകുന്ന സംഭവമാണ് രതീഷിന്റെ മകളുടെ കല്ല്യാണ ചടങ്ങിൽ കണ്ടത്. അവർ ഇരുവരുടെയും പിണക്കം ഇനിയും തീർന്നിട്ടില്ല എന്നതിനുള്ള ഏറ്റവും ഒടുവിലത്തെ തെളിവാണ് അന്തരിച്ച നടൻ രതീഷിന്റെ മകളുടെ വിവാഹ വേദിയിൽ വച്ച് സംഭവിച്ചത്. സുരേഷ്‌ഗോപി വന്നു തോളിൽ തട്ടിയിട്ടും മമ്മൂട്ടി കണ്ടഭാവം നടിച്ചില്ല. ഏഷ്യാനെറ്റിന്റെ വീഡിയോ ശ്രദ്ധിച്ചാൽ അത് മനസിലാകും. തോളി തട്ടിയ സുരേഷ് ഗോപിയെ ഒന്നു മിന്നായം പോലെ നോക്കിയിട്ട് അപ്പുറത്ത് നിന്നും വന്ന ഒരു നടിയുടെ അടുത്തേക്ക് മമ്മൂട്ടി മുഖം തിരിച്ചു. താരത്തിന്റെ സ്വഭാവം അറിയുന്ന സുരേഷ്‌ഗോപി നിന്ന് നാണംകെടാൻ ശ്രമിച്ചതുമില്ലെന്ന് സിനിമാക്കർ പറയുന്നു.
ഇവരുടെ പിണക്കത്തിന് കാരണമായി പല കഥകൾ പ്രചരിച്ചിട്ടുണ്ട്. അതിലൊന്ന് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഇടയിൽ നടന്നതായിരുന്നു. ഷൂട്ടിംഗിനിടെ അത്യാവശ്യമായി തിരുവനന്തപുരത്തേക്ക് വരേണ്ടിയിരുന്ന സുരേഷ് ഗോപി, മമ്മൂട്ടിയും തിരുവനന്തപുരത്തേക്ക് വരുന്നു എന്നറിഞ്ഞ് അദ്ദേഹത്തിന്റെ കാറിൽ വരാൻ തീരുമാനിച്ചു. മമ്മൂട്ടി സുരേഷ് ഗോപിയെ താൻ തന്നെ വീട്ടിൽ എത്തിച്ചു കൊള്ളാമെന്ന് സമ്മതിച്ചതനുസരിച്ച് പ്രോഡക്ഷൻ അദ്ദേഹത്തിനു വിമാന ടിക്കറ്റും അറേഞ്ച് ചെയ്തിരുന്നില്ല. രാത്രി സമയം ആയതിനാലും മികച്ച റോഡായതിനാലും മമ്മൂട്ടി അമിതവേഗതയിൽ കാർ ചവിട്ടി വിട്ടു.
എന്നാൽ അമിത വേഗത സഹിക്കാനാവാതെ വണ്ടി പതുക്കെ ഓടിക്കാൻ ആവശ്യപ്പെട്ട സുരേഷ് ഗോപിയോട് ദേഷ്യപ്പെട്ട മമ്മൂട്ടി അദ്ദേഹത്തെ കോയമ്പത്തൂരിനടുത്ത് വഴിയിൽ ഇറക്കി വിട്ടുവത്രെ. പാതിരാത്രി പെരുവഴിയിലായ താരം പിന്നീട് ലോറിയിൽ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തി. ഇതോടെ പിണക്കം തുടങ്ങി. മറ്റൊന്ന് സുരേഷ് ഗോപിക്ക് ദേശീയ അവാർഡ് ലഭിച്ചതിനെച്ചൊല്ലിയാണ്. സുരേഷ് ഗോപിയുടെ കളിയാട്ടവും മമ്മൂട്ടിയുടെ ഭൂത കണ്ണാടിയും ഇറങ്ങിയത് ഒരെ സമയത്തായിരുന്നു. ഇരു ചിത്രങ്ങളും ദേശീയ പുരസ്‌കാരത്തിന് മത്സരിക്കാനുണ്ടായിരുന്നു. കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു.
പുരസ്‌കാരം ലഭിച്ചപ്പോൾ സുരേഷ് അത് അറിയിക്കാനായി മമ്മൂട്ടിയെ വിളിച്ചു. എന്നാൽ അവാർഡ് കിട്ടിയതിന് സുരേഷ് ഗോപിയെ മമ്മൂട്ടി അഭിനന്ദിച്ചു പോലുമില്ല. മമ്മൂട്ടിയുടെ പെരുമാറ്റം സുരേഷ് ഗോപിയെ വല്ലാതെ വേദനപ്പിച്ചുവെന്നും അതോടെ ഇരുവരും വലിയ പിണക്കത്തിൽ ആയെന്നുമാണ് സിനിമാക്കാർക്കിടയിലെ പിന്നാമ്പുറ സംസാരങ്ങൾ. ഇപ്പോഴിതാ സുരേഷ് ഗോപി രാജ്യസഭാ അംഗമായി. സിപിഎമ്മുമായി ചേർന്ന് നിന്ന് മമ്മൂട്ടി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇന്നസെന്റിനെ വരെ മത്സരിപ്പിച്ച് പാർലമെന്റ് അംഗമാക്കി. അപ്പോൾ മത്സര ഭയം കാണം ലോക്‌സഭയിലോ നിയമസഭയിലോ ഒരു കൈനോക്കാൻ മമ്മൂട്ടി തയ്യാറായില്ല. രാജ്യസഭയിലേക്ക് പലപ്പോഴും പേര് ചർച്ചയായെങ്കിലും നടന്നില്ല.
എന്നാൽ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈയിലെടുത്ത് ചുളുവിൽ രാജ്യസഭാ അംഗമായി. ഇനി കേന്ദ്ര മന്ത്രിയുമാകുമെന്ന് വാർത്ത വരുന്നു. ഇതുകൊണ്ടാകാം കല്ല്യാണ വേദിയിൽ മമ്മൂട്ടി മുഖം തിരിച്ചതെന്നാണ് അടക്കം പറച്ചിൽ.