- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടാൽ മിണ്ടാത്ത മമ്മൂട്ടിയും സുരേഷ് ഗോപിയും ഒടുവിൽ കെട്ടിപ്പിടിച്ചു പറഞ്ഞു; ഞങ്ങളുടെ വഴക്ക് തീർന്നു; മേനകയുടേയും സുരേഷിന്റേയും മകളുടെ കല്ല്യാണചടങ്ങ് താര രാജാക്കന്മാരെ വീണ്ടും കൂട്ടുകാരാക്കിയത് ഇങ്ങനെ
കൊച്ചി: രതീഷിന്റെ മകളുടെ കല്യാണം നടത്തിയത് സിനിമാ നിർമ്മാതാവായിരുന്ന സുരേഷ് കുമാറിന്റേയും നടി മേനകയുടേയും നേതൃത്വത്തിലായിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമുമെല്ലാം എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. അങ്ങനെ രതീഷിന്റെ മകളുടെ കല്യാണം ഗംഭീരമായി. എന്നാൽ അതിന് ശേഷം സിനിമാ ലോകം ചർച്ച ചെയ്തത് മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കത്തിന്റെ കഥയാണ്. ബിജെപിയോട് ചേർന്ന് നിൽക്കുന്ന സുരേഷ് ഗോപിയും സിപിഐ(എം) ചാനലിന്റെ ചെയർമാനായ മമ്മൂട്ടിയും രാഷ്ട്രീയ ശത്രുക്കളെ പോലെയാണ് കല്ല്യാണ ചടങ്ങിൽ പെരുമാറിയത്. ഏഷ്യാനെറ്റിലെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും ചർച്ച സജീവമാക്കി. എന്നാലിപ്പോൾ ഈ ശത്രുക്കളെ ഒരുമിപ്പിച്ചതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. ഇതിന് കളമൊരുക്കിയത് സുരേഷ് കുമാറിന്റേയും മേനകയുടേയും മകളുടെ വിവാഹവും. ഗുരുവായൂരിൽ നടന്ന രേവതിയുടെ കല്ല്യാണത്തിന് മമ്മൂട്ടിയും സുരേഷ് ഗോപിയുമെത്തി. ഏവരേയും അൽഭുതപ്പെടുത്തി മനസ്സ് തുറന്ന് കെട്ടിപ്പിടിച്ചു. എല്ലാം പറഞ്ഞു തീർത്തു. ഞങ്ങളുടെ പിണക്കം തീർന്നെന്ന് സഹപ്രവർത്തക
കൊച്ചി: രതീഷിന്റെ മകളുടെ കല്യാണം നടത്തിയത് സിനിമാ നിർമ്മാതാവായിരുന്ന സുരേഷ് കുമാറിന്റേയും നടി മേനകയുടേയും നേതൃത്വത്തിലായിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമുമെല്ലാം എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. അങ്ങനെ രതീഷിന്റെ മകളുടെ കല്യാണം ഗംഭീരമായി. എന്നാൽ അതിന് ശേഷം സിനിമാ ലോകം ചർച്ച ചെയ്തത് മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള പിണക്കത്തിന്റെ കഥയാണ്.
ബിജെപിയോട് ചേർന്ന് നിൽക്കുന്ന സുരേഷ് ഗോപിയും സിപിഐ(എം) ചാനലിന്റെ ചെയർമാനായ മമ്മൂട്ടിയും രാഷ്ട്രീയ ശത്രുക്കളെ പോലെയാണ് കല്ല്യാണ ചടങ്ങിൽ പെരുമാറിയത്. ഏഷ്യാനെറ്റിലെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും ചർച്ച സജീവമാക്കി. എന്നാലിപ്പോൾ ഈ ശത്രുക്കളെ ഒരുമിപ്പിച്ചതിന്റെ ആവേശത്തിലാണ് സിനിമാ ലോകം. ഇതിന് കളമൊരുക്കിയത് സുരേഷ് കുമാറിന്റേയും മേനകയുടേയും മകളുടെ വിവാഹവും. ഗുരുവായൂരിൽ നടന്ന രേവതിയുടെ കല്ല്യാണത്തിന് മമ്മൂട്ടിയും സുരേഷ് ഗോപിയുമെത്തി. ഏവരേയും അൽഭുതപ്പെടുത്തി മനസ്സ് തുറന്ന് കെട്ടിപ്പിടിച്ചു. എല്ലാം പറഞ്ഞു തീർത്തു. ഞങ്ങളുടെ പിണക്കം തീർന്നെന്ന് സഹപ്രവർത്തകരോട് പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ സിനിമാ ലോകത്തെ ഒരു പിണക്കം അവസാനിക്കുകയാണ്.
മമ്മൂട്ടി സുരേഷ് ഗോപി പിണക്കം വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണത്രെ. ഇതിന്റെ വ്യക്തമായ കാരണങ്ങൾ ആർക്കും അറിയില്ലെങ്കിലും പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് ബലം നൽകുന്ന സംഭവമാണ് രതീഷിന്റെ മകളുടെ കല്ല്യാണ ചടങ്ങിൽ കണ്ടത്. അവർ ഇരുവരുടെയും പിണക്കം ഇനിയും തീർന്നിട്ടില്ല എന്നതിനുള്ള തെളിവായിരുന്നു അന്തരിച്ച നടൻ രതീഷിന്റെ മകളുടെ വിവാഹ വേദിയിൽ വച്ച് സംഭവിച്ചത്. സുരേഷ്‌ഗോപി വന്നു തോളിൽ തട്ടിയിട്ടും മമ്മൂട്ടി കണ്ടഭാവം നടിച്ചില്ല. ഏഷ്യാനെറ്റിന്റെ വീഡിയോ ശ്രദ്ധിച്ചാൽ അത് മനസിലാകും. തോളി തട്ടിയ സുരേഷ് ഗോപിയെ ഒന്നു മിന്നായം പോലെ നോക്കിയിട്ട് അപ്പുറത്ത് നിന്നും വന്ന ഒരു നടിയുടെ അടുത്തേക്ക് മമ്മൂട്ടി മുഖം തിരിച്ചു. താരത്തിന്റെ സ്വഭാവം അറിയുന്ന സുരേഷ്‌ഗോപി നിന്ന് നാണംകെടാൻ ശ്രമിച്ചതുമില്ല.
ഇവരുടെ പിണക്കത്തിന് കാരണമായി പല കഥകൾ പ്രചരിച്ചിട്ടുണ്ട്. അതിലൊന്ന് പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയുടെ ഷൂട്ടിംഗിന്റെ ഇടയിൽ നടന്നതായിരുന്നു. ഷൂട്ടിംഗിനിടെ അത്യാവശ്യമായി തിരുവനന്തപുരത്തേക്ക് വരേണ്ടിയിരുന്ന സുരേഷ് ഗോപി, മമ്മൂട്ടിയും തിരുവനന്തപുരത്തേക്ക് വരുന്നു എന്നറിഞ്ഞ് അദ്ദേഹത്തിന്റെ കാറിൽ വരാൻ തീരുമാനിച്ചു. മമ്മൂട്ടി സുരേഷ് ഗോപിയെ താൻ തന്നെ വീട്ടിൽ എത്തിച്ചു കൊള്ളാമെന്ന് സമ്മതിച്ചതനുസരിച്ച് പ്രോഡക്ഷൻ അദ്ദേഹത്തിനു വിമാന ടിക്കറ്റും അറേഞ്ച് ചെയ്തിരുന്നില്ല. രാത്രി സമയം ആയതിനാലും മികച്ച റോഡായതിനാലും മമ്മൂട്ടി അമിതവേഗതയിൽ കാർ ചവിട്ടി വിട്ടു.എന്നാൽ അമിത വേഗത സഹിക്കാനാവാതെ വണ്ടി പതുക്കെ ഓടിക്കാൻ ആവശ്യപ്പെട്ട സുരേഷ് ഗോപിയോട് ദേഷ്യപ്പെട്ട മമ്മൂട്ടി അദ്ദേഹത്തെ കോയമ്പത്തൂരിനടുത്ത് വഴിയിൽ ഇറക്കി വിട്ടുവത്രെ. പാതിരാത്രി പെരുവഴിയിലായ താരം പിന്നീട് ലോറിയിൽ യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തി. ഇതോടെ പിണക്കം തുടങ്ങി.
മറ്റൊന്ന് സുരേഷ് ഗോപിക്ക് ദേശീയ അവാർഡ് ലഭിച്ചതിനെച്ചൊല്ലിയാണ്. സുരേഷ് ഗോപിയുടെ കളിയാട്ടവും മമ്മൂട്ടിയുടെ ഭൂത കണ്ണാടിയും ഇറങ്ങിയത് ഒരെ സമയത്തായിരുന്നു. ഇരു ചിത്രങ്ങളും ദേശീയ പുരസ്‌കാരത്തിന് മത്സരിക്കാനുണ്ടായിരുന്നു. കളിയാട്ടത്തിലെ അഭിനയത്തിന് സുരേഷ് ഗോപിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു. പുരസ്‌കാരം ലഭിച്ചപ്പോൾ സുരേഷ് അത് അറിയിക്കാനായി മമ്മൂട്ടിയെ വിളിച്ചു. എന്നാൽ അവാർഡ് കിട്ടിയതിന് സുരേഷ് ഗോപിയെ മമ്മൂട്ടി അഭിനന്ദിച്ചു പോലുമില്ല. മമ്മൂട്ടിയുടെ പെരുമാറ്റം സുരേഷ് ഗോപിയെ വല്ലാതെ വേദനപ്പിച്ചുവെന്നും അതോടെ ഇരുവരും വലിയ പിണക്കത്തിൽ ആയെന്നുമാണ് സിനിമാക്കാർക്കിടയിലെ പിന്നാമ്പുറ സംസാരങ്ങൾ.
ഈ പിണക്കം അറിഞ്ഞു കൊണ്ട് തന്നെ പരിഹരിക്കാൻ മുമ്പും ശ്രമമുണ്ടായി. അങ്ങനെ ഷാജി കൈലാസിന്റെ നേതൃത്വത്തിൽ ഒരു സിനിമ തന്നെ വന്നു. എറണാകുളത്തുള്ള മമ്മൂട്ടിയുടെ വീട്ടിൽ സുരേഷ് ഗോപി സന്ദർശനം നടത്തിയതോടെ പ്രശ്‌നങ്ങൾ തീർന്നെന്ന് വാർത്തകളെത്തി. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച കിങ് കമ്മീഷണറിനും പക്ഷേ പ്രശ്‌നം പരിഹരിക്കാനായില്ല. താരപ്പിണക്കം മൂലം അനന്തമായി നീണ്ടു പോയ പ്രൊജക്ട് ഉപേക്ഷിച്ചുവെന്ന് പോലും വാർത്ത വന്നിരുന്നു. പിണക്കം മാറ്റാനായിരുന്നു സുരേഷ് ഗോപി, മമൂട്ടിയുടെ വീട്ടിലെത്തിയത്. അങ്ങനെ സിനിമയുടെ ഷൂട്ടിങ് തുടങ്ങി. പടം റിലീസാവുകയും ചെയ്തു. എന്നാൽ ഷൂട്ടിംഗിനിടെയുണ്ടാക്കിയ പ്രശ്‌നങ്ങൾ പിണക്കം കൂട്ടിയതേയുള്ളൂ.
സുരേഷ് ഗോപി രാജ്യസഭാ അംഗമായതും മമ്മൂട്ടിക്ക് രുചിച്ചിരുന്നില്ലെന്ന് വാർത്തയുണ്ടായിരുന്നു. സിപിഎമ്മുമായി ചേർന്ന് നിന്ന് മമ്മൂട്ടി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇന്നസെന്റിനെ വരെ മത്സരിപ്പിച്ച് പാർലമെന്റ് അംഗമാക്കി. അപ്പോൾ തോൽവിഭയം കാണം ലോക്‌സഭയിലോ നിയമസഭയിലോ ഒരു കൈനോക്കാൻ മമ്മൂട്ടി തയ്യാറായില്ല. രാജ്യസഭയിലേക്ക് പലപ്പോഴും പേര് ചർച്ചയായെങ്കിലും നടന്നില്ല. എന്നാൽ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൈയിലെടുത്ത് ചുളുവിൽ രാജ്യസഭാ അംഗമായി. ഇനി കേന്ദ്ര മന്ത്രിയുമാകുമെന്ന് വാർത്ത വരുന്നു. ഈ സാഹചര്യത്തിലാണ് രതീഷിന്റെ മകളുടെ കല്ല്യാണത്തിൽ സുരേഷ് ഗോപിയും മമ്മൂട്ടിയും തമ്മിലെ പ്രശ്‌നങ്ങൾ ചർച്ചയായത്.
എന്നാൽ ഈ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായതോടെ ചില സിനിമാ സുഹൃത്തുക്കൾ വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് പ്രശ്‌നങ്ങൾ തീർന്നത്. ഇനി കാണുമ്പോൾ കൈകൊടുത്ത് സ്‌നേഹ പ്രകടനം ഉണ്ടാകുമെന്നും അറിയിച്ചു. ഇതിന്റെ ക്ലൈമാക്‌സാണ് ഗുരുവായൂരിലെ വിവാഹ ചടങ്ങിൽ ഈ മാസം ആദ്യം നടന്നതെന്ന് സിനിമാക്കാർ പറയുന്നത്.