കൊച്ചി:കൊവിഡിന്റെ രണ്ടാംതരംഗത്തിൽ കേരള സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമർശം. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയൻ സർക്കാർ ഈ വിഷയം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുവെന്ന് താരം പറയുന്നു.

''എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കൾ ചെയ്യുന്ന കാര്യങ്ങൾ മികച്ചതാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കൾ ചെയ്യുന്ന കാര്യങ്ങൾ പ്രതീക്ഷയുടെ കിരണം നൽകുന്നു'' എന്നാണ് ഐശ്വര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചത്. 


ഐശ്വര്യ ലക്ഷ്മിക്കും ഈയിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐശ്വര്യ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഫലം നെഗറ്റീവ് ആയതിന് ശേഷം ക്വാറന്റൈനിൽ തുടരുകയാണ്.