- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐടി സംഘത്തിന്റെ നിയമനം നടന്നത് ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിൽ; നിയമനത്തിൽ ശിവശങ്കർ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി രജിസ്ട്രാർ; നാഷണൽ ഇൻഫോർമാറ്റിക് സെന്ററിനെ ഒഴിവാക്കാനുള്ള ശ്രമം നടന്നിട്ടില്ലെന്നും വിശദീകരണം
കൊച്ചി: ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനത്തിൽ എം.ശിവശങ്കർ ഇടപെട്ടിട്ടില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലാണ് നിയമനം നടത്തിയതെന്നും ഉദ്യോഗസ്ഥ നിയമനത്തിൽ അന്വേഷണമില്ലെന്നും ഹൈക്കോടതി രജിസ്ട്രാർ വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി. ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട് കഴഞ്ഞ ദിവസങ്ങളിലടക്കം വിവാദങ്ങൾ ഉയർന്നിരുന്നു.
നിയമനത്തിൽ ശിവശങ്കർ ഒരുഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്ന് സൂചിപ്പിക്കുന്നതിന് പുറമേ, നാഷണൽ ഇൻഫോർമാറ്റിക് സെന്ററിനെ ഒഴിവാക്കാനുള്ള ശ്രമം നടന്നിട്ടില്ലെന്നും ഇതിൽ പറയുന്നു. ചീഫ് ജസ്റ്റിസ് നേരിട്ട് ഇടപെട്ടും അദ്ദേഹത്തിന്റെ അറിവോടെയുമാണ് നിയമനങ്ങളെല്ലാം നടന്നത്. നിയമനത്തിലൂടെ എത്തിയ ആളുകൾക്ക് എതിരേ ഒരുതരത്തിലുള്ള അന്വേഷണവും ഉണ്ടാകില്ലെന്നും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
സാങ്കേതികവിദ്യ അനുദിനം മാറുന്ന സാഹചര്യത്തിൽ ഹൈക്കോടതിയിലെ ഉന്നത ഐടി സംഘത്തിൽ താൽക്കാലിക ജീവനക്കാർ മതിയെന്ന് സ്വർണക്കടത്ത് കേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം.ശിവശങ്കർ നിർദേശിച്ചെന്നായിരുന്നു വാർത്ത.