- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രസർക്കാരിനെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം ഏറിയതോടെ കടിഞ്ഞാണിടാൻ നീക്കം തകൃതി; അഭിപ്രായ സ്വാതന്ത്ര്യത്തിനു വിലങ്ങിടാൻ ഐടി ആക്ടിൽ പുതിയ വകുപ്പ് കൊണ്ടുവരും
ന്യൂഡൽഹി: ചാനലുകളും പത്രങ്ങളും ചെറു കൂട്ടായ്മകളും നടത്തിയിരുന്ന അഭിപ്രായ രൂപീകരണം ഇപ്പോൾ സൈബർ ലോകവും ഏറ്റെടുത്തതോടെ ഐടി ആക്ടിൽ പുതിയ വകുപ്പു കൊണ്ടുവരാൻ നീക്കം. സർക്കാരിനെതിരായി രൂക്ഷമായ വിമർശനങ്ങൾ നവമാദ്ധ്യമങ്ങളിൽ നിന്ന് ഉയർന്നതോടെയാണ് അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങിടാൻ പുതിയ നിയമം കൊണ്ടുവരുന്നത്. സമൂഹമാദ്ധ്യമങ്ങളിലെ
ന്യൂഡൽഹി: ചാനലുകളും പത്രങ്ങളും ചെറു കൂട്ടായ്മകളും നടത്തിയിരുന്ന അഭിപ്രായ രൂപീകരണം ഇപ്പോൾ സൈബർ ലോകവും ഏറ്റെടുത്തതോടെ ഐടി ആക്ടിൽ പുതിയ വകുപ്പു കൊണ്ടുവരാൻ നീക്കം. സർക്കാരിനെതിരായി രൂക്ഷമായ വിമർശനങ്ങൾ നവമാദ്ധ്യമങ്ങളിൽ നിന്ന് ഉയർന്നതോടെയാണ് അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങിടാൻ പുതിയ നിയമം കൊണ്ടുവരുന്നത്.
സമൂഹമാദ്ധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്യത്തിനു കടിഞ്ഞാണിടാൻ ഐടി ആക്ടിൽ പുതിയ വകുപ്പ് ഉൾപ്പെടുത്താനാണ് കേന്ദ്രസർക്കാർ നീക്കം. സുപ്രീംകോടതി റദ്ദാക്കിയ ഐടി നിയമത്തിലെ 66 എ വകുപ്പിനു പകരം പിഴവില്ലാത്ത മറ്റൊരു വകുപ്പ് കൂട്ടിച്ചേർക്കാനാണ് നീക്കം.
സോഷ്യൽ മീഡിയ വഴിയുള്ള ദേശസുരക്ഷയെ ബാധിക്കുന്നതും സമാധാന അന്തരീക്ഷം തകർക്കുന്നതുമായ പ്രവർത്തനങ്ങൾ തടയാൻ 66 എ വകുപ്പ് റദ്ദാക്കിയതോടെ കഴിയുന്നില്ലെന്ന് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴവുകളില്ലാത്ത മറ്റൊരു വകുപ്പ് 66 എ വകുപ്പിന് പകരമായി കൊണ്ടുവരാൻ സർക്കാർ ആലോചിച്ചത്. അവ്യക്തമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീംകോടതി റദ്ദാക്കിയിരുന്നത്. ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയും ഐടി നിയമം പുനഃപരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. 66 എ വകുപ്പിലെ കർശന വ്യവസ്ഥകൾക്കു പകരം താരതമ്യേന മയപ്പെടുത്തിയ വ്യവസ്ഥകളായിരിക്കും നിയമഭേദഗതിയിലുണ്ടാവുകയെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
കേന്ദ്രഭരണകൂടത്തിനെതിരായ വിമർശനം സമൂഹമാദ്ധ്യങ്ങളിലൂടെ രൂക്ഷമായ സാഹചര്യത്തിൽ ഇതിന് കടിഞ്ഞാണിടാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണു വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഭരണകൂടത്തെ വിമർശിക്കുന്നവരെ നേരിടാൻ പുതിയ വകുപ്പ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്. നിലവിലെ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇത്തരത്തിലൊരു സംശയം ഉയരുന്നത്. പണ്ട് മോദിക്കെതിരെയും ബാൽ താക്കറെക്കെതിരെയും പോസ്റ്റിട്ടതിന് അറസ്റ്റുവരെയുണ്ടായിട്ടുണ്ട്. പുതിയ നിയമവും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന വിലയിരുത്തലാണു പുറത്തുവരുന്നത്.
കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ഭേദഗതി നിർദ്ദേശം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സൂക്ഷ്മപരിശോധന നടത്തിവരികയാണ്. ആഭ്യന്തരമന്ത്രാലയം അനുമതി നൽകിയാൽ ഐടി മന്ത്രാലയമായിരിക്കും മതിയായ കൂടിയാലോചനകൾ നടത്തി നിയമഭേദഗതി പാർലമെന്റിൽ കൊണ്ടുവരിക. അതേസമയം, സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങൾ തടയാൻ ഇന്ത്യൻ ശിക്ഷാനിയമത്തിൽ വകുപ്പുകൾ പര്യാപ്തമാണെന്ന വാദവും ശക്തമാണ്.