മുംബൈ: ഡൽഹിയിലുണ്ടായ തിരിച്ചടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമാണെന്ന് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ പറഞ്ഞു. ഡൽഹിയിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബിജെപിക്കെതിരെ ശിവസേന പ്രസിഡന്റ് ആഞ്ഞടിച്ചത്. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ജനങ്ങൾ അതൃപ്തരാണ്. ഏത് തരംഗത്തേക്കാളും വലുതാണ് സുനാമിയെന്നും മോദി തരംഗത്തെ പരിഹസിച്ച് ഉദ്ധവ് പറഞ്ഞു.