- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്കരെ ഇക്കരെ പോകാൻ ഇഞ്ചത്തൊട്ടി നിവാസികൾക്ക് ആകെ ആശ്രയം തൂക്കുപാലം മാത്രം; വർഷകാലത്ത് പാലം വഴി യാത്ര അപകടകരവും; ദുരന്തങ്ങൾ ഏറ്റുവാങ്ങിയ നാട്ടുകാർക്ക് ആശ്വാസമായി പെരിയാറിന് കുറുകെ കോൺക്രീറ്റ് പാലം വരുന്നു
കോതമംഗലം: സുരക്ഷിത യാത്രാമാർഗ്ഗം ഇല്ലാത്തതിനെത്തുടർന്ന് ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഇഞ്ചത്തൊട്ടി നിവാസികളുടെ ദുരിതമകറ്റാൻ സർക്കാർ ഇടപെടൽ. അവികസിത മേഖലയായി അറയപ്പെടുന്ന പെരിയാർ തീരത്തെ ഈ മലയോര ഗ്രാമത്തിലേക്ക് സുഗമമായ യാത്രാമാർഗ്ഗം ഒരുക്കുന്നതിനാണ് പ്രഥമ പരിഗണന.
പെരിയാറിന് കുറുകെ തീർത്തിട്ടുള്ള തൂക്കുപാലം മാത്രമാണ് നിലവിൽ കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഇഞ്ചത്തൊട്ടി നിവാസികൾക്ക് പുറലോകവുമായി ബന്ധപ്പെടുന്നതിനുള്ള പ്രധാന മാർഗ്ഗം. തൂക്കുപാലത്തിന് സമാന്തരമായി പെരിയാറിന് കുറുകെ കോൺക്രീറ്റ് പാലം നിർമ്മിക്കുന്നതിനാണ് ഇപ്പോൾ ശ്രമം ആരംഭിച്ചിട്ടുള്ളത്. ഇതിനുള്ള സാധ്യത പഠനം ആരംഭിച്ചു.
പെരിയാറിലെ ഇഞ്ചത്തൊട്ടി കടവിൽ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. അക്കരെ ഇക്കരെയുള്ള തോണിയാത്രയ്ക്കിടെ ഇവിടെ ഉണ്ടായ അപകടങ്ങളിൽ കോളേജ് വിദ്യാത്ഥിനി അടക്കം നിരവധി ജീവനുകൾ പെരിയാറിന്റെ ആഴങ്ങളിൽ നഷ്ടപ്പെട്ടിട്ടുണ്ട്.
തൂക്കുപാലം വഴി കാൽനട മാത്രമാണ് സാധ്യമാകുക.നേര്യമംഗലത്തുനിന്നും വന്യമൃഗങ്ങളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്ന വവനത്തിലൂടെ ഇഞ്ചത്തൊട്ടിയിലെത്തുന്ന ഒരു പാതയും നിലവിലുണ്ട്. ഈ പാത വഴിയാണ് ഇപ്പോൾ വാഹന യാത്ര സാധ്യമാവുന്നത്.
ഇഞ്ചത്തൊട്ടികടവിലെ തൂക്കുപാലമാണ് പ്രദേശവാസികൾക്ക് സമീപ പട്ടണമായ കോതമംഗലവുമായി ബന്ധപ്പെടുന്നതിനുള്ള എളുപ്പ മാർഗ്ഗം.
തൂക്കുപാലത്തിന്റെ പരിമിതികൾ മനസ്സിലാക്കിയാണ് കോൺക്രീറ്റ് പാലമെന്ന ആലോചന തുടങ്ങിയത്. ഏറെ നാളത്തെ നാട്ടുകാരുടെ മുറവിളിക്കൊടുവിലാണ് ഇവിടെ തൂക്കുപാലം യാഥാർത്ഥ്യമായത്. വർഷകാലത്ത് തൂക്കുപാലം വഴിയുള്ള യാത്ര അത്ര സുരക്ഷതമല്ലമല്ല. പെരിയാറിൽ ജനിരപ്പ് ഉയർന്ന്, ഒഴുക്ക് ശക്തിപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷകാലത്ത് തൂക്കുപാലത്തിന് കേടുപാടുകൾ നേരിട്ടിരുന്നു.
ആന്റണി ജോൺ എം എൽ എ യുടെ പരിശ്രമമാണ് പാലം നിർമ്മിക്കുന്നതിന് സർക്കാർ ഭാഗത്തുനിന്നുള്ള ഇടപെടലിന് വഴിയൊരുക്കിയിട്ടുള്ളത്. എം എൽ എ നിയമസഭയിൽ പാലം ഇഞ്ചത്തൊട്ടിയിൽ പെരിയാറിന് കുറുകെ പാലം നിമ്മിക്കണമെന്ന് ആവശ്യം ഉന്നയിച്ചതിന് പിന്നാലെ സാധ്യത പഠനം നടത്താൻ ബന്ധപ്പെട്ട അധികൃതരെ സർക്കാർ ചുമതലപ്പെടുത്തുകയായിരുന്നു.
തൂക്കുപാലത്തിന് സമാന്തരമായാണ് കോൺക്രീറ്റ് പാലം നിർമ്മിക്കുക. പാലം യാഥാർത്ഥ്യമായാൽ ഇഞ്ചത്തൊട്ടിക്കാരുടെ യാത്രാക്ലേശം പൂർണ്ണമായും പരിഹരിക്കപ്പെടും. ഇത് വനമേഖലയോട് അടുത്തുകിടക്കുന്ന പ്രദേശത്തിന്റെ വികസനവും ടൂറിസം സാധ്യതകളും വർദ്ധിപ്പിക്കും. പെരിയാറും ചുറ്റുമുള്ള പച്ചപുതച്ച മലനിരകളും എല്ലാം ചേർന്ന് പ്രകൃതി സുന്ദരമായ ഗ്രാമമാണ് ഇഞ്ചത്തൊട്ടി.
മറുനാടന് മലയാളി ലേഖകന്.