- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ഐടി സബ്‌സിഡി സ്‌കീമിനുള്ള വരുമാനപരിധി ഉയർത്തി; കൂടുതൽ പേർക്ക് ആനുകൂല്യം ലഭിക്കും; അംഗപരിമിതികളുള്ളവർക്കും പാവപ്പെട്ടവർക്കും ഏറെ ഗുണകരം
സിംഗപ്പൂർ: അംഗപരിമിതികളുള്ളവർക്കും പാവപ്പെട്ടവർക്കുമായി നീക്കിവച്ചിരുന്ന ഐടി സബ്‌സിഡി സ്‌കീമിനുള്ള വരുമാനപരിധി ഉയർത്തിയതോടെ കൂടുതൽ പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 75 ശതമാനം വരെ വിലക്കുറവിൽ പുതിയ കമ്പ്യൂട്ടർ വാങ്ങാനും മൂന്നു വർഷത്തേക്ക് സൗജന്യ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കുന്നതുമാണ് നിലവിലുണ്ടായിരുന്ന ഐടി സബ്‌സിഡി സ്‌കീം. ഇതിലേക്ക് അർഹരാകുന്നവർക്കുള്ള യോഗ്യത പുനർനിർണയം ചെയ്തതോടെയാണ് കൂടുതൽ പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്ന രീതിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതൽ ഈ പദ്ധതിയിലേക്ക് യോഗ്യത നേടാനുള്ള കുടുംബവരുമാനം 3000 ഡോളറിൽ നിന്ന് 3400 ഡോളറാക്കി ഉയർത്തിയതോടെ അടുത്ത അഞ്ചു വർഷത്തേക്ക് അയ്യായിരത്തിലധികം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം. അംഗപരിമിതകളുള്ളവർക്ക് മറ്റു ചില ആനുകൂല്യങ്ങളും മിനിസ്റ്റർ ഫോർ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ യാക്കൂബ് ഇബ്രാഹിം പ്രഖ്യാപിച്ചിട്ടുണ്ട്.
സിംഗപ്പൂർ: അംഗപരിമിതികളുള്ളവർക്കും പാവപ്പെട്ടവർക്കുമായി നീക്കിവച്ചിരുന്ന ഐടി സബ്‌സിഡി സ്‌കീമിനുള്ള വരുമാനപരിധി ഉയർത്തിയതോടെ കൂടുതൽ പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 75 ശതമാനം വരെ വിലക്കുറവിൽ പുതിയ കമ്പ്യൂട്ടർ വാങ്ങാനും മൂന്നു വർഷത്തേക്ക് സൗജന്യ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കുന്നതുമാണ് നിലവിലുണ്ടായിരുന്ന ഐടി സബ്‌സിഡി സ്‌കീം. ഇതിലേക്ക് അർഹരാകുന്നവർക്കുള്ള യോഗ്യത പുനർനിർണയം ചെയ്തതോടെയാണ് കൂടുതൽ പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്ന രീതിയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.
സെപ്റ്റംബർ ഒന്നു മുതൽ ഈ പദ്ധതിയിലേക്ക് യോഗ്യത നേടാനുള്ള കുടുംബവരുമാനം 3000 ഡോളറിൽ നിന്ന് 3400 ഡോളറാക്കി ഉയർത്തിയതോടെ അടുത്ത അഞ്ചു വർഷത്തേക്ക് അയ്യായിരത്തിലധികം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.
അംഗപരിമിതകളുള്ളവർക്ക് മറ്റു ചില ആനുകൂല്യങ്ങളും മിനിസ്റ്റർ ഫോർ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ യാക്കൂബ് ഇബ്രാഹിം പ്രഖ്യാപിച്ചിട്ടുണ്ട്.