മുംബൈ: സുഹൃത്തിനൊപ്പം ഇറച്ചി പാകം ചെയ്യുന്ന വീഡിയോ പ്രതിഷേധത്തെ തുടർന്ന് നടി കാജൾ പിൻവലിച്ചു. ബീഫ് പാകം ചെയ്യുന്നതായി പറഞ്ഞുകൊണ്ട് കാജൾ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ വിവാദത്തിന് വഴിവെച്ചിരുന്നു.

സുഹൃത്ത് റയാന്റെ റെസ്റ്റോറന്റിലെത്തിയ കാജൾ തങ്ങൾ ബീഫ് കൊണ്ട് ഒരു പ്രത്യേക വിഭവം തയ്യാറാക്കുകയാണെന്നറിയിച്ച് ഫേസ്‌ബുക്കിലൂടെയാണ് വീഡിയോ ഷെയർ ചെയ്തത്. ബീഫ് പെപ്പർ വാട്ടർ വിത്ത് ഡ്രൈ ലെന്റിൽസ് എന്ന വിഭവവും ഡ്രൈ ബീഫും പാകം ചെയ്യുകയാണെന്നായിരുന്നു കാജൾ പറഞ്ഞത്.

ഭക്ഷണം തയ്യാറാക്കിയ ശേഷം സുഹൃത്തിന്റെ കാൽ വെട്ടുമെന്ന് തമാശയായി പറഞ്ഞ് ഗോസംരക്ഷകരെ കാജൾ കാജൽ കളിയാക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിലൂടെ ഗോസംരക്ഷകരുടെ രൂക്ഷമായ ആക്രമണമാണ് കാജളിന് നേരെയുണ്ടായത്.

ഇതോടെയാണ് വിവാദ വീഡിയോ പിൻവലിക്കാൻ കാജൽ തീരുമാനിച്ചത്. തുടർന്നാണ് പോത്തിറച്ചയല്ല മാട്ടിറച്ചിയല്ലെന്ന് കാജൾ ട്വീറ്റ് ചെയ്തത്. പ്രശ്നങ്ങൾക്ക് കാരണമായേക്കും എന്നതുകൊണ്ടാണ് താനിത് വ്യക്തമാക്കുന്നത്. മതവികാരം വൃണപ്പെടുത്താൻ തനിക്ക് ഉദ്ദേശമില്ലെന്നും കാജൾ പറഞ്ഞു.