- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നുണ പറഞ്ഞിരുന്നത് ഭാഗ്യലക്ഷ്മിയോ അതോ മണിച്ചിത്രത്താഴിന്റെ അണിയറ പ്രവർത്തകരോ? നാഗവല്ലിയുടെ ശബ്ദം നൽകിയ തമിഴ് ഡബ്ബിങ് ആർട്ടിസ്റ്റ് രംഗത്ത്
മണിച്ചിത്രത്താഴിലെ നാഗവല്ലിയെ മലയാളി ഇപ്പോഴും നെഞ്ചിലേറ്റുന്നു. സുരേഷ് ഗോപിയുടെ നകുലനെന്ന കഥാപാത്രത്തിന്റെ മുഖത്ത് നോക്കി ഗംഗയെന്ന ശോഭനയുടെ അത്യൂജ്ഞല പ്രകടനത്തിന് കരുത്തായത് ഡയലോഗ് അവതരണത്തിലെ മികവായിരുന്നു. വിടമാട്ടെ...നാൻ വിടമാട്ടെ...ഉന്നയും കൊന്ന് ഉൻ രക്തത്തെ കുടിച്ച്.. എന്ന് നീളുന്ന ഡയലോഗ് ഇന്നും സൂപ്പർ ഹിറ്റ്. ശോഭനയായിരുന
മണിച്ചിത്രത്താഴിലെ നാഗവല്ലിയെ മലയാളി ഇപ്പോഴും നെഞ്ചിലേറ്റുന്നു. സുരേഷ് ഗോപിയുടെ നകുലനെന്ന കഥാപാത്രത്തിന്റെ മുഖത്ത് നോക്കി ഗംഗയെന്ന ശോഭനയുടെ അത്യൂജ്ഞല പ്രകടനത്തിന് കരുത്തായത് ഡയലോഗ് അവതരണത്തിലെ മികവായിരുന്നു. വിടമാട്ടെ...നാൻ വിടമാട്ടെ...ഉന്നയും കൊന്ന് ഉൻ രക്തത്തെ കുടിച്ച്.. എന്ന് നീളുന്ന ഡയലോഗ് ഇന്നും സൂപ്പർ ഹിറ്റ്. ശോഭനയായിരുന്നില്ല ഈ ശബ്ദത്തിന് ഉടമ. എന്നാൽ മണിച്ചിത്രത്താഴിൽ ശോഭനയ്ക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയെന്നാണ് വിലയിരുത്തൽ വന്നത്. അതുകൊണ്ട് തന്നെ തമിഴ് സംഭാഷണത്തിലെ മികവും ഭാഗ്യ ലക്ഷ്മിക്ക് സ്വന്തമായി. ആരും ഒന്നും എതിർത്ത് പറഞ്ഞുമില്ല.
എന്നാൽ നാഗവല്ലിയുടെ ശബ്ദത്തിന്റെ ഉടമ തമിഴ് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ദുർഗയാണ്. മണിച്ചിത്രത്താഴ് സിനിമയിൽ ശബ്ദം നൽകിയവരുടെ പേരുകളുടെ കൂട്ടത്തിൽ ദുർഗയുടെ പേരുപോലും കൊടുത്തിരുന്നില്ല. പേരു നൽകിയിട്ടില്ല എന്ന വിവരം ദുർഗ അറിയുന്നതിപ്പോഴാണ്. ഏറെ പ്രശസ്തിയാർജിച്ച കഥാപാത്രത്തിന് ശബ്ദം കൊടുത്തതിന്റെ ക്രഡിറ്റ് മറ്റുള്ളവർ തട്ടിയെടുത്തതുപോലും ദുർഗ അറിഞ്ഞിരുന്നില്ല. ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നു. എന്നാൽ നാഗവല്ലിയുടെ ശബ്ദം ദുർഗ്ഗയുടേതും. നാഗവല്ലിയുടെ ശബ്ദം ആരാണെന്ന് നൽകിയതെന്ന് സംവിധായകൻ ഇതുവരെ സ്ഥിതീകരിച്ചിരുന്നില്ല. 23 വർഷങ്ങൾക്ക് ശേഷം ഒരു മാസികയിലൂടെയാണ് ഫാസിൽ ദുർഗ്ഗയാണ് നാഗവല്ലിയുടെ ശബ്ദത്തിന്റെ ഉടമയെന്ന് തുറന്നു പറഞ്ഞത്.
ഫാസിൽ കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു. ഭാഗ്യലക്ഷ്മിയും സിനിമയിലെ തമിഴ് ഭാഗങ്ങൾ ഡബ്ബ് ചെയ്തിരുന്നു. അതും വ്യത്യസ്തമായ ശബ്ദത്തിൽ. എന്നാൽ അത് ശരിയായില്ല. അതുകൊണ്ട് വീണ്ടും ഡബ്ബ് ചെയ്യാൻ തീരുമാനിച്ചു. ദുർഗ അങ്ങനെയാണ് എത്തിയത്. എന്നാൽ ഇതൊന്നും ഭാഗ്യലക്ഷ്മിക്ക് അറിയാമായിരുന്നില്ലെന്നാണ് ഫാസിലിന്റെ നിലപാട്. അതുകൊണ്ട് ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ അത് ഭാഗ്യലക്ഷ്മി ഏറ്റുവാങ്ങി. സത്യം ഭാഗ്യലക്ഷ്മിയെ അറിയിക്കാത്തതു കൊണ്ടാണതെന്ന് ഫാസിൽ വിശദീകരിക്കുന്നു. എന്നാൽ എന്തുകൊണ്ട് സിനിമയുടെ ടൈറ്റിലിൽ ദുർഗ്ഗയുടെ പേരില്ലാതെ പോയി എന്നതിന് ഉത്തരമില്ല. ഇതു തന്നെയാണ് ഭാഗ്യലക്ഷ്മിയിലേക്ക് അവാർഡ് എത്തിച്ചത്.
മണിച്ചിത്രത്താഴിലെ ഡബ്ബിംഗിനെ കുറിച്ച് ദുർഗയ്ക്കും നല്ല ഓർമ്മയാണ്. എന്തുകൊണ്ട് മണിച്ചിത്രത്താഴിന് ശബ്ദം നൽകി എന്നതിന് പോലും വ്യക്തമായി ഓർമ്മയുണ്ട്. ഫാസിൽ സാറിന്റെ പൂവേപൂചൂടവാ എന്ന സിനിമയിൽ ഡബ്ബ് ചെയ്തത് ഞാൻ ആയിരുന്നു. എന്റെയും നദിയാമൊയ്തുവിന്റെയും ആദ്യ തമിഴ് ചിത്രമായിരുന്നു പൂവേപൂചൂടവാ. അങ്ങനെയാണ് ഫാസിൽ സാറിനെ പരിചയം. ഒരിക്കൽ അദ്ദേഹം വിളിച്ചിട്ടു പറഞ്ഞു ഒരു മലയാളസിനിമയിൽ ഡബ്ബ് ചെയ്യാൻ വരാൻ. അയ്യോ സർ എനിക്ക് മലയാളം ഒന്നും തെരിയില്ല എന്ന് പറഞ്ഞപ്പോൾ, മലയാളമല്ല കഥാപാത്രം തമിഴായി മാറുമ്പോൾ അതിന് ഡബ്ബ് ചെയ്യാനാണെന്നു പറഞ്ഞു. ചെന്നൈയിലെ ജോയ്‌സ് തിയറ്ററിലായിരുന്നു ഡബ്ബിങ്ങ്-മനോരമയോടാണ് ദുർഗ്ഗ ഈ അനുഭവം പങ്കുവച്ചത്.
നാഗവല്ലിക്ക് വേണ്ടി ഡബ്ബ് ചെയ്ത അനുഭവവും വിശദീകരിക്കുന്നു. വിടമാട്ടേ ഡയലോഗൊക്കെ പറഞ്ഞത് നല്ല സ്‌ട്രെയിൻ എടുത്തിട്ടാണ്. ഫാസിൽ സർ എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തന്നിരുന്നു. ശബ്ദം ഇടയ്ക്ക് ക്രാക്ക് ആകണം മോഡുലേഷൻ എങ്ങനെ വരുത്തണം എന്നെല്ലാം കൃത്യമായ നിർദ്ദേശം ഉണ്ടായിരുന്നു. അതെല്ലാം അതേ പടി അംഗീകരിച്ചു. നാഗവല്ലിയിലൂടെ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അംഗീകാരവും കിട്ടി. ഡിബിംഗിനും കിട്ടി ദേശീയ പുരസ്‌കാരം. ഗംഗയെന്ന ക്യാരക്ടറിന്റെ തമിഴ് ഡയലോഗുകളായിരുന്നു അവാർഡിന് കാരണമായത്. എന്നാൽ അവാർഡ് വാങ്ങിയത് ടൈറ്റിലിൽ പേരുവന്ന ഭാഗ്യ ലക്ഷ്മിയും. ഇതൊന്നും ദുർഗ്ഗ വിവാദമാക്കിയതുമില്ല. അതും അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.
ഡബ്ബിങ്ങ് കഴിഞ്ഞതോടെ എന്റെ ജോലി കഴിഞ്ഞു. ഫാസിൽ സാറും കൂട്ടരും കേരളത്തിലേക്ക് തിരിച്ചു പോയി. പടം ഇറങ്ങിക്കഴിഞ്ഞ് പിന്നെ അവിടെ നടക്കുന്നത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ശ്രീജ രവി എന്റെ സുഹൃത്താണ്, ശ്രീജ പറഞ്ഞിട്ടാണ് അവിടെ നടന്ന കാര്യങ്ങളെല്ലാം ഞാൻ അറിഞ്ഞത്. ഫാസിൽ സാറിന്റെ നമ്പരൊക്കെ ഉണ്ടായിരുന്നെങ്കിലും ഡബ്ബിങ്ങിലെ തുടക്കകാരി എന്ന നിലയിൽ വിളിച്ച് ചോദിക്കാനൊന്നും ധൈര്യമില്ലായിരുന്നു. അംഗീകാരമൊന്നും വേണ്ട, പക്ഷെ ഇത് ഇവരാണ് ചെയ്തത് എന്ന് പറയാൻ ഇത്ര നാൾ എടുത്തതിൽ വിഷമമുണ്ട്-ദുർഗ്ഗ പറയുന്നു.