മിലാൻ:ഒടുവിൽ അത് തന്നെ സംഭവിച്ചു ആരാധകർക്ക വലിയ നിരാശ സമ്മാനിച്ചു ഇറ്റലി, ജയച്ചില്ലെങ്കിൽ അത് അവരുടെ അവസാനമാണ് എന്ന് കണ്ടെങ്കിലും ഒരു ജീവൻ മരണ പോരാട്ടം കാഴ്ച വെക്കാൻ ഇറ്റലിക്ക് കഴിഞ്ഞില്ല.

2108 റഷ്യയിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ ഇനി ഇറ്റലിയില്ല. ഗോൾ രഹിത സമനിലയിൽ സ്വീഡൻ ഇറ്റലിയെ തളച്ചപ്പോൾ മുൻ ചാമ്പ്യന്റെ മടക്കം കണ്ണീരോടെയായി.ഇറ്റലിയുടെ സ്വന്തം മൈതാനത്ത് നടന്ന യൂറോപ്യൻ പ്ലേ ഓഫ് മൽസരത്തിന്റെ രണ്ടാം പാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്.

ഇതിനോട് കൂടെ തന്നെ ആരാധകർക്ക് തിരിച്ചടിയായി ഇറ്റലിയുടെ ക്യാപ്റ്റനും ഇതിഹാസ താരമായ ജിൻലൂയി ബഫണും ഇന്റർനാഷ്ണൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ഇതോടെ ഇറ്റാലിയൻ ഫുട്‌ബോളിൽ ഒരു യുഗത്തിന്റെ അന്ത്യമാണ് സംഭവിച്ചത്.